എല്ലാം ഭക്ഷ്യവിഷബാധയല്ല; വില്ലൻ കനക്കുന്ന ചൂടോ? വയറിലെ അസ്വസ്ഥതകൾക്ക് പിന്നിലെ യഥാർത്ഥ കാരണവും പരിഹാരവും ഇതാ

വര്‍ധിച്ചുവരുന്ന ഉദരസംബന്ധമായ രോഗങ്ങളുടെ കാരണം വ്യക്തമാക്കി വിദഗ്ധര്‍
എല്ലാം ഭക്ഷ്യവിഷബാധയല്ല; വില്ലൻ കനക്കുന്ന ചൂടോ? വയറിലെ അസ്വസ്ഥതകൾക്ക് പിന്നിലെ യഥാർത്ഥ കാരണവും പരിഹാരവും ഇതാ
Published on

കടുത്ത വേനലിൽ കേരളം വെന്തുരുകുമ്പോൾ ചൂടുകാല സംബന്ധമായ രോഗങ്ങളും പടരുകയാണ്. വയറുവേദന, വയറിളക്കം, മലബന്ധം, ഓക്കാനം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങളാണ് ഇക്കാലത്ത് മിക്കവരിലും പൊതുവായി കണ്ടുവരുന്നത്. പലപ്പോഴും ഇതിനെ ഭക്ഷ്യവിഷബാധയായി തെറ്റിദ്ധരിക്കാറുണ്ടെങ്കിലും വില്ലൻ കൊടും ചൂടാണെന്നതാണ് വാസ്തവം.44

വേനൽക്കാലം ദഹനവ്യവസ്ഥയെ എങ്ങനെയാണ് ബാധിക്കുന്നതെന്നും ഇത്തരം സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുകയാണ് ഹൈദരാബാദ് കെയർ ഹോസ്പിറ്റലിലെ സീനിയർ ഗാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ആകാശ് ചൗധരി

എല്ലാ വേനൽക്കാലത്തും ദഹനസംബന്ധമായ ഇത്തരം പരാതികളുമായി എത്തുന്നവരുടെ എണ്ണം വർദ്ധിക്കാറുണ്ടെന്നും, മിക്കവരും ഇതിനെ ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയായിട്ടാണ് (Food Poisoning) കണക്കാക്കുന്നതെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇതിന് പിന്നിൽ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന ചില ഘടകങ്ങളുണ്ട്. കടുത്ത ചൂട് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ, വേനൽക്കാലത്തെ ഭക്ഷണ സംഭരണ രീതിയിലുള്ള പാളിച്ചകൾ, ശുചിത്വം എന്നിവയെല്ലാം രോഗകാരണമാകാമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു

എല്ലാം ഭക്ഷ്യവിഷബാധയല്ല; വില്ലൻ കനക്കുന്ന ചൂടോ? വയറിലെ അസ്വസ്ഥതകൾക്ക് പിന്നിലെ യഥാർത്ഥ കാരണവും പരിഹാരവും ഇതാ
ചിലരെ മാത്രം കൊതുക് കടിക്കില്ല; രസകരമായ ശാസ്ത്രീയ കാരണങ്ങളറിയാം!

താപനിലയും ഭക്ഷ്യസുരക്ഷയും

ഭക്ഷ്യസുരക്ഷ അന്തരീക്ഷ താപനിലയുമായി ബന്ധപ്പെട്ടതാണെന്ന് പലര്‍ക്കും അറിവില്ലാത്തൊരു കാര്യമാണ്. ചൂട് കൂടുന്തോറും ഭക്ഷ്യസുരക്ഷ കുറയുകയാണ് ചെയ്യുന്നത്. ചൂടിന്റെ സാന്നിധ്യത്തില്‍ ബാക്ടീരിയ പെട്ടെന്ന് പെരുകുന്നു. പല ഭക്ഷ്യവസ്തുക്കളും ചൂടുകാലത്ത് പെട്ടെന്ന് കേടുവരുന്നതിന് കാരണം ഇതാണ്.

ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനിടയില്‍ ചെറിയ കാലതാമസം വരുന്നതുപോലും ചൂടുകാലത്ത് രോഗങ്ങള്‍ വരുത്തിവച്ചേക്കാം. പാകം ചെയ്ത ഭക്ഷണം അല്‍പ്പസമയത്തിനുശേഷം മണത്തു നോക്കുമ്പോള്‍ നല്ലതാണെന്ന് തോന്നിയാല്‍പോലും ചെറിയ സമയത്തിനുള്ളില്‍ ബാക്ടീരിയകള്‍ പെരുകാന്‍ തുടങ്ങിയിട്ടുണ്ടാവും.

പാനീയങ്ങളും ശ്രദ്ധിക്കണം

എന്ത് കഴിക്കുന്നു എന്ന് മാത്രമല്ല, എന്ത് കുടിക്കുന്നു എന്നതും രോഗകാരണമായേക്കാം. ചൂടുകാലത്ത് വെള്ളത്തിന്റെ സാന്നിധ്യം ശരീരത്തിന് അത്യാവശ്യം തന്നെയാണ്. എന്നാല്‍, ചൂടുകാലത്ത് ആശ്വാസമേകാന്‍ ഐസ് കട്ടകളിട്ട വെള്ളം കുടിക്കുന്നതും കടകളില്‍ നിന്നോ വഴിയോരത്തുനിന്നോ തണുത്ത ശീതളപാനീയങ്ങള്‍ കുടിക്കുന്നതും രോഗങ്ങളെ വിളിച്ചുവരുത്തും.

എല്ലാം ഭക്ഷ്യവിഷബാധയല്ല; വില്ലൻ കനക്കുന്ന ചൂടോ? വയറിലെ അസ്വസ്ഥതകൾക്ക് പിന്നിലെ യഥാർത്ഥ കാരണവും പരിഹാരവും ഇതാ
ചൂടിൽനിന്ന് എസിയിലേക്ക് മാറുമ്പോൾ കരുതിയിരിക്കാം; വില്ലനാകുന്നത് വരണ്ട വായു! ശ്വാസകോശ രോഗങ്ങൾ ഒഴിവാക്കാൻ വേണം ഈ മുൻകരുതലുകൾ

രോഗം പകര്‍ന്നേക്കാം

ഇത്തരം രോഗങ്ങള്‍ പലപ്പോഴും മറ്റൊരാളിലേക്ക് പകരാറുമുണ്ട്. ഇതൊരു വൈറല്‍ രോഗമാണ്; ബാക്ടീരിയ പടര്‍ത്തുന്നതല്ല. അതുകൊണ്ടുതന്നെ ഭക്ഷണത്തിലൂടെയല്ല രോഗങ്ങള്‍ പകരുന്നത്. നമ്മള്‍ അടുത്ത് ഇടപഴകുന്നവരുമായി സമ്പര്‍ക്കം വരുമ്പോഴാണ് രോഗം പകരുന്നത്. ഇത് ഭക്ഷണം കൈമാറുമ്പോഴോ, അടച്ച സ്ഥലങ്ങളില്‍ ഇരിക്കുമ്പോഴോ, കൈകളുടെ വൃത്തിയില്ലായ്മ കൊണ്ടോ ആവാം.

English Summary: Doctors warn that many stomach issues during extreme summer heat are often misinterpreted as food poisoning. Rising temperatures accelerate bacterial growth and poor hygiene, along with unsafe food and drinks, can lead to gastrointestinal problems.

Related Stories

No stories found.
Madism Digital
madismdigital.com