സംഗതി അലക്കി മടക്കിക്കിത്തരും, പക്ഷേ ഒളിഞ്ഞിരിക്കുന്നത് വൻ അപകടം; വാഷിങ് മെഷീനിൽ ഒളിഞ്ഞിരിക്കുന്ന ശുചിത്വ ഭീഷണി

വസ്ത്രം അലക്കി ‘നീറ്റ് ആക്കുന്ന വാഷിങ് മെഷീനിൽ മറഞ്ഞിരിക്കുന്ന ശുചിത്വ ഭീഷണിയെക്കുറിച്ച് എത്രപേർക്ക് അറിയാം?
സംഗതി അലക്കി മടക്കിക്കിത്തരും, പക്ഷേ ഒളിഞ്ഞിരിക്കുന്നത് വൻ അപകടം; വാഷിങ് മെഷീനിൽ ഒളിഞ്ഞിരിക്കുന്ന ശുചിത്വ ഭീഷണി
Published on

വീട്ടുപണികളിൽ സമയം ലാഭിക്കാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഉപകരണങ്ങളിലൊന്നാണ് വാഷിങ് മെഷീൻ. ദിവസേന ഉപയോഗിക്കുന്ന ഈ മെഷീൻ വസ്ത്രങ്ങൾ വൃത്തിയാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെങ്കിലും അതിന്റെ ഉൾഭാഗങ്ങളിൽ നടക്കുന്ന അദൃശ്യ മാറ്റങ്ങൾ പലപ്പോഴും ശ്രദ്ധയിൽപ്പെടാറില്ല. കൃത്യമായ ശുചീകരണവും പരിപാലനവും ഇല്ലാത്ത പക്ഷം, വസ്ത്രങ്ങൾ ശുചിയാക്കുന്ന ഈ ഉപകരണം തന്നെ ബാക്ടീരിയകളുടെ വളർച്ചയ്ക്കുള്ള ഇടമായി മാറാനിടയുണ്ടെന്നതാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

മാസങ്ങളോളം വൃത്തിയാക്കാതെ ഉപയോഗിക്കുന്ന മെഷീനുകളിൽ, പ്രത്യേകിച്ച് റബ്ബർ സീലുകളുടെ അടിയിലും ഡിറ്റർജന്റ് ഡ്രോയറുകളിലും അഴുക്കും ചെളിയും അടിഞ്ഞുകൂടുന്നത് സാധാരണമാണ്. പുറത്തുനിന്ന് നോക്കുമ്പോൾ മെഷീനും വസ്ത്രങ്ങളും വൃത്തിയായിരിക്കും. എന്നാൽ, ഈ ഭാഗങ്ങളിൽ രൂപപ്പെടുന്ന അഴുക്കുപാളികൾ ബാക്ടീരിയകൾക്കും ഫംഗസുകൾക്കും വളരാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു. ഇതിന്റെ അപകടസാധ്യത പലപ്പോഴും തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്നമാകുന്നത്.

സംഗതി അലക്കി മടക്കിക്കിത്തരും, പക്ഷേ ഒളിഞ്ഞിരിക്കുന്നത് വൻ അപകടം; വാഷിങ് മെഷീനിൽ ഒളിഞ്ഞിരിക്കുന്ന ശുചിത്വ ഭീഷണി
എത്ര തേച്ചിട്ടും പല്ലിൽ പോടോ? വില്ലൻ ബ്രഷിംഗ് മാത്രമല്ല; ഇതാ അറിഞ്ഞിരിക്കേണ്ട കാരണങ്ങൾ!

സാധാരണ അലക്കൽ രീതികളിൽ എല്ലാ ബാക്ടീരിയകളും ഫംഗസുകളും നശിക്കുന്നില്ലെന്നാണ് ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് തണുത്ത വെള്ളത്തിൽ അലക്കുന്നതും അലക്കൽ കഴിഞ്ഞ ഉടൻ മെഷീന്റെ വാതിൽ അടച്ചിടുന്നതും മെഷീനുള്ളിലെ ഈർപ്പം നിലനിർത്തുകയും സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഡ്രമ്മിനുള്ളിലെ ഈർപ്പമുള്ള അന്തരീക്ഷം ഇവയ്ക്ക് വളരാൻ അനുകൂലമായ ഇടമായി മാറുന്നു. തുടർന്ന്, അടുത്ത അലക്കൽ സമയത്ത് ഈ സൂക്ഷ്മാണുക്കൾ വസ്ത്രങ്ങളിലേക്ക് പകരാനും സാധ്യതയുണ്ട്.

വസ്ത്രങ്ങൾ അലക്കുമ്പോൾ വിയർപ്പ്, മൃതകോശങ്ങൾ, അഴുക്ക്, സോപ്പുപൊടിയുടെ അവശിഷ്ടങ്ങൾ എന്നിവയെല്ലാം വെള്ളത്തിൽ കലരുന്നു. അലക്കൽ കഴിഞ്ഞ ശേഷം ഈ അഴുക്കിന്റെ ഭാഗങ്ങൾ മെഷീന്റെ ഉൾഭാഗങ്ങളിൽ, പ്രത്യേകിച്ച് റബ്ബർ സീലുകളിലും ഡ്രമ്മിലും അവശേഷിച്ചേക്കാം. ഇവ പൂർണ്ണമായും ഉണങ്ങാത്തതിനാൽ, തുടർന്ന് വരുന്ന അലക്കലുകളിൽ പുതിയ അഴുക്കുകൾ കൂടി ചേർന്ന് ആന്തരികമായി ഒരു പാളി രൂപപ്പെടും. ഈർപ്പമുള്ള അന്തരീക്ഷം ഈ പ്രക്രിയ വേഗത്തിലാക്കുകയും സൂക്ഷ്മാണുക്കളുടെ വ്യാപനം വർധിപ്പിക്കുകയും ചെയ്യുന്നു.

സംഗതി അലക്കി മടക്കിക്കിത്തരും, പക്ഷേ ഒളിഞ്ഞിരിക്കുന്നത് വൻ അപകടം; വാഷിങ് മെഷീനിൽ ഒളിഞ്ഞിരിക്കുന്ന ശുചിത്വ ഭീഷണി
വിളർച്ചയും ശ്വാസംമുട്ടലും നിസ്സാരമാക്കരുത്; സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്! സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ അതീവ ജാഗ്രതാ നിർദ്ദേശം

സാധാരണയായി ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറില്ലെങ്കിലും എക്സിമ പോലുള്ള ചർമരോഗങ്ങളോ സെൻസിറ്റീവ് ചർമമോ ഉള്ളവർക്ക് അസ്വസ്ഥതകൾ വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ, വസ്ത്രങ്ങൾ ഉണങ്ങിയ ശേഷവും മാറാത്ത ദുർഗന്ധം ഉണ്ടാകുന്നതും ഇത്തരം അഴുക്കും സൂക്ഷ്മാണുക്കളും കാരണമാകാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ വാഷിങ് മെഷീൻ ഉപയോഗിക്കുമ്പോൾ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

റബ്ബർ സീലുകളും ഡ്രമ്മും ശുചിയായി സൂക്ഷിക്കുക

മെഷീന്റെ വാതിലിനോട് ചേർന്നുള്ള റബ്ബർ സീലുകളുടെ അടിയിലാണ് കൂടുതലായി അഴുക്കും പൂപ്പലും അടിഞ്ഞുകൂടുന്നത്. ഇടയ്ക്കിടെ വിനാഗിരിയോ അനുയോജ്യമായ ക്ലീനറോ ഉപയോഗിച്ച് ഈ ഭാഗങ്ങൾ വൃത്തിയാക്കുന്നത് അനിവാര്യമാണ്. കൂടാതെ, അലക്കൽ കഴിഞ്ഞ ഉടൻ വാതിൽ അടയ്ക്കാതെ കുറച്ചുസമയം തുറന്നിടുന്നത് മെഷീനുള്ളിലെ ഈർപ്പം കുറയ്ക്കാൻ സഹായിക്കും.

മാസത്തിലൊരിക്കൽ ‘ഹോട്ട് വാഷ്’ ചെയ്യുക

വസ്ത്രങ്ങൾ അലക്കാൻ സാധാരണയായി തണുത്ത വെള്ളം ഉപയോഗിക്കുന്നതാണെങ്കിലും, മാസത്തിലൊരിക്കൽ എങ്കിലും വസ്ത്രങ്ങളില്ലാതെ മെഷീൻ ഉയർന്ന താപനിലയിൽ പ്രവർത്തിപ്പിക്കുന്നത് നല്ലതാണ്. ഇത് മെഷീനുള്ളിലെ ബാക്ടീരിയകളെയും അടിഞ്ഞുകൂടിയ അഴുക്കിനെയും നീക്കം ചെയ്യാൻ സഹായിക്കും. ടവലുകളും ബെഡ്ഷീറ്റുകളും ഇടയ്ക്കിടെ ചൂടുവെള്ളത്തിൽ അലക്കുന്നതും ശുചിത്വം നിലനിർത്താൻ സഹായകരമാണ്.

സംഗതി അലക്കി മടക്കിക്കിത്തരും, പക്ഷേ ഒളിഞ്ഞിരിക്കുന്നത് വൻ അപകടം; വാഷിങ് മെഷീനിൽ ഒളിഞ്ഞിരിക്കുന്ന ശുചിത്വ ഭീഷണി
യൂറിനറി ഇൻഫെക്ഷൻ: ചെറിയ ലക്ഷണങ്ങൾ വലിയ അപകടമായേക്കാം! ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കൂ

ഡിറ്റർജന്റ് ഡ്രോയറും ഫിൽട്ടറും ശുചീകരിക്കുക

ഡിറ്റർജന്റ് ഡ്രോയറിനുള്ളിൽ കട്ടിപിടിച്ച സോപ്പ് അവശിഷ്ടങ്ങൾ പൂപ്പലുകൾക്ക് വളരാൻ ഇടയാക്കുന്നു. അതിനാൽ ഇത് ഇടയ്ക്കിടെ പുറത്തെടുത്ത് ചൂടുവെള്ളത്തിൽ കഴുകണം. ഡ്രോയർ ഇരിക്കുന്ന ഭാഗവും വൃത്തിയാക്കണം. അതുപോലെ മെഷീന്റെ ഫിൽട്ടർ മാസത്തിലൊരിക്കൽ ശുചീകരിക്കണം. ഇത് ചെയ്യാത്ത പക്ഷം വെള്ളം കെട്ടിക്കിടക്കുകയും ദുർഗന്ധവും സൂക്ഷ്മാണുക്കളുടെ വളർച്ചയും ഉണ്ടാകുകയും ചെയ്യും. വസ്ത്രങ്ങളുടെ പോക്കറ്റുകളിൽ നിന്നുള്ള ചെറിയ വസ്തുക്കൾ ഫിൽട്ടറിൽ കുടുങ്ങി തടസ്സമുണ്ടാക്കാനും സാധ്യതയുണ്ട്.

സൗകര്യപ്രദമായ ഉപകരണമെന്ന നിലയിൽ വാഷിങ് മെഷീൻ ഉപയോഗിക്കുമ്പോൾ, അതിന്റെ ശുചിത്വപരിപാലനവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നതാണ്. ചെറിയ മുൻകരുതലുകൾ സ്വീകരിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായകരമാകും.

English Summary: The article explains how washing machines, if not properly maintained, can become breeding grounds for bacteria and fungi. Moisture, detergent residue, and poor cleaning habits contribute to hidden hygiene risks that may affect clothes and skin health

Madism Digital
madismdigital.com