ഓഫീസ് കഴിഞ്ഞാൽ ഏറ്റവും ക്ഷീണം മുഖത്ത്, കാരണം സഹപ്രവർത്തകരല്ല; അറിയണം ഈ കാര്യങ്ങള്‍

തണുത്ത് വരണ്ട ഓഫീസ് അന്തരീക്ഷത്തെ 'ഓഫീസ് എയർ' എന്നാണ് ആരോഗ്യവിദഗ്ധർ വിശേഷിപ്പിക്കുന്നത്
ഓഫീസ് കഴിഞ്ഞാൽ ഏറ്റവും ക്ഷീണം മുഖത്ത്, കാരണം സഹപ്രവർത്തകരല്ല; അറിയണം ഈ കാര്യങ്ങള്‍
Published on

ജോലി കഴിഞ്ഞ് വീട്ടിലെത്തി കണ്ണാടി നോക്കുമ്പോൾ അന്ന് മുഴുവൻ ഇങ്ങനെയായിരുന്നോ മുഖം എന്ന് നിരാശപ്പെട്ടിട്ടില്ലേ? ഓഫീസിലേക്കിറങ്ങുമ്പോഴുള്ള പ്രസരിപ്പോ ഭംഗിയോ ഒന്നും വൈകുന്നേരം മുഖത്തുണ്ടാവില്ല. മാത്രമല്ല, രാവിലെ സെറ്റാക്കി പോകുന്ന കണ്ണിനടിയിലെ കറുപ്പും, കരുവാളിപ്പുമെല്ലാം പൂർവാധികം ശക്തിയോടെ തിരിച്ചുവന്നിട്ടുമുണ്ടാകും.

ഓഫീസ് കഴിഞ്ഞാൽ ഏറ്റവും ക്ഷീണം മുഖത്ത്, കാരണം സഹപ്രവർത്തകരല്ല; അറിയണം ഈ കാര്യങ്ങള്‍
ചൂടിൽനിന്ന് എസിയിലേക്ക് മാറുമ്പോൾ കരുതിയിരിക്കാം; വില്ലനാകുന്നത് വരണ്ട വായു! ശ്വാസകോശ രോഗങ്ങൾ ഒഴിവാക്കാൻ വേണം ഈ മുൻകരുതലുകൾ

ജോലി സമ്മർദ്ദവും മണിക്കൂറുകളോളം നീളുന്ന മീറ്റിങ്ങുകളും സഹപ്രവർത്തകരുമായുള്ള പ്രശ്നങ്ങളുമെല്ലാമാവാം ഇതിനൊക്കെ കാരണം എന്ന് കരുതിയെങ്കിൽ തെറ്റി. ഓഫീസ് അന്തരീക്ഷമാണ് 'വില്ലന്‍'. ഒരു ദിവസത്തിന്റെ പകുതിയിലധികം സമയവും എ.സിയിൽ ചെലവഴിക്കുന്നതിന്റെ അനന്തരഫലങ്ങളാണിവ.

തണുത്ത് വരണ്ട ഓഫീസ് അന്തരീക്ഷത്തെ 'ഓഫീസ് എയർ' എന്നാണ് ആരോഗ്യവിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഓഫീസ് ഷിഫ്റ്റ് പകുതിയാകുമ്പോഴേക്കും മുഖം വാടി, ആകെ കോലംകെട്ടുപോകുന്ന അവസ്ഥ പലരായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ഈ പേര് ട്രെൻഡിംഗാവുകയും ചെയ്തു.

ഓഫീസ് കഴിഞ്ഞാൽ ഏറ്റവും ക്ഷീണം മുഖത്ത്, കാരണം സഹപ്രവർത്തകരല്ല; അറിയണം ഈ കാര്യങ്ങള്‍
വിളർച്ചയും ശ്വാസംമുട്ടലും നിസ്സാരമാക്കരുത്; സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്! സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ അതീവ ജാഗ്രതാ നിർദ്ദേശം

മണിക്കൂറുകൾ തുടർച്ചയായി എ.സിയിൽ ഇരിക്കുന്നതും പുറത്തത്തേതിനേക്കാൾ ഈർപ്പം കുറഞ്ഞ ഓഫീസ് മുറികളും ചർമത്തിന്റെ സ്വാഭാവികഭംഗി നഷ്ടപ്പെടുത്തും എന്നാണ് ചർമരോഗവിദഗ്ധ ഡോ.അനിന്ദിത സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ആറ് മണിക്കൂർ തുടർച്ചയായി എ.സിയിലിരുന്നാൽ പോലും മുഖചർമം വരണ്ട് ക്ഷീണിക്കുമത്രേ. അപ്പോഴാണ് എട്ടും പത്തും പന്ത്രണ്ടും മണിക്കൂറുകൾ നീളുന്ന ഓഫീസ് ഷിഫ്റ്റുകൾ.

ചർമ്മത്തിനുള്ളിൽ നടക്കുന്ന ഒരു പ്രക്രിയയാണ് ഈ വരണ്ടതും പരുപരുത്തതുമായ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഇതിനെക്കുറിച്ച് അനിന്ദിത വിശദീകരിക്കുന്നത് ഇങ്ങനെ...

ഈർപ്പം കൂടുതൽ നഷ്ടപ്പെടുന്നതിനാൽ, ദീർഘനേരം അടച്ച മുറികളിൽ കഴിയുമ്പോൾ ചർമ്മത്തിന് വീക്കം, മുറുക്കം, തിളക്കക്കുറവ്, വരൾച്ച, പൊടിയിളകൽ എന്നിവ അനുഭവപ്പെടാം.

“ചർമ്മത്തിൽ കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്, ട്രാൻസ്‌ എപിഡെർമൽ വാട്ടർ ലോസ് (TEWL) വർധിക്കുന്നതാണ്. ചർമ്മത്തിൽ നിന്ന് അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെടുന്ന ഈർപ്പത്തിന്റെ അളവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ചർമ്മത്തിന്റെ സംരക്ഷണ പാളിയുടെ (skin barrier) പ്രവർത്തനക്ഷമതയും ആരോഗ്യവും വിലയിരുത്തുന്നതിനുള്ള പ്രധാന സൂചകമാണിത്. TEWL ഉയർന്നാൽ ചർമ്മത്തിന്റെ സംരക്ഷണ പാളി ദുർബലമാവും. അടുത്തതായി വരുന്നത് ഈർപ്പനില (humidity) കുറയുന്നതാണ്. എയർ കണ്ടീഷൻ ചെയ്ത മുറികളിൽ വായുവിലെ ഈർപ്പം വളരെ കുറവായിരിക്കും. ഈ വരൾച്ച ചർമ്മത്തിന്റെ സംരക്ഷണ പാളിയിലുള്ള ലിപിഡ് മാട്രിക്സ് ദുർബലമാക്കും. അതുവഴി ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന പ്രധാന കൊഴുപ്പുകളായ സെറമൈഡുകളെ (ceramides) പ്രതികൂലമായി ബാധിക്കും".

ഓഫീസ് കഴിഞ്ഞാൽ ഏറ്റവും ക്ഷീണം മുഖത്ത്, കാരണം സഹപ്രവർത്തകരല്ല; അറിയണം ഈ കാര്യങ്ങള്‍
എപ്പോഴും ക്ഷീണം, അനാവശ്യ ദേഷ്യം, ‘ബേൺഔട്ട്’ ആകാം കാരണം

ഇനി, ജോലിക്കിടയിലെ ചെറിയ ഇടവേളകൾ, പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കൽ, ചെറിയ രീതിയിൽ വെയിൽ കൊള്ളൽ എന്നിവയൊക്കെ ചർമം വാടുന്നതിന് ഫലപ്രദമാണെന്നാണ് കരുതിയതെങ്കിൽ അവിടെയും നിങ്ങൾക്ക് തെറ്റി. ചൂടും തണുപ്പുമൊക്കെ തുടർച്ചയായി മാറുന്നത് പ്രശ്നം കൂടുതൽ വഷളാക്കുകയേ ഉള്ളൂവെന്നാണ് അനിന്ദിത കൂട്ടിച്ചേർക്കുന്നത്. സ്കിന്നിന് പറ്റിയ മോയ്സ്ചറൈസർ, ക്ലെൻസർ എന്നിവ ഉപയോഗിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക എന്നിവയൊക്കെയാണ് ചർമത്തിന്റെ ആരോഗ്യത്തിന് പ്രധാനം.

ഓഫീസ് കഴിഞ്ഞാൽ ഏറ്റവും ക്ഷീണം മുഖത്ത്, കാരണം സഹപ്രവർത്തകരല്ല; അറിയണം ഈ കാര്യങ്ങള്‍
സംഗതി അലക്കി മടക്കിക്കിത്തരും, പക്ഷേ ഒളിഞ്ഞിരിക്കുന്നത് വൻ അപകടം; വാഷിങ് മെഷീനിൽ ഒളിഞ്ഞിരിക്കുന്ന ശുചിത്വ ഭീഷണി

English Summary: According to dermatologist Dr. Anindita Sarkar, spending long hours in air-conditioned environments and in office spaces with lower humidity than the outdoors can strip the skin of its natural glow. She points out that even six continuous hours in an air-conditioned room can leave facial skin dry and fatigued. This raises concerns about office shifts that stretch for eight, ten, or even twelve hours.

Madism Digital
madismdigital.com