ശരീരത്തിന് കൃത്യമായ വിശ്രമം നൽകേണ്ടത് എന്തുകൊണ്ട്?; ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക

വിട്ടുമാറാത്ത ക്ഷീണവും വേദനയും ഫിറ്റ്നസ്സ് മെച്ചപ്പെടുന്നതിന്റെ ഭാഗമാണെന്ന് കരുതി ഒരിക്കലും അവഗണിക്കരുത്.
ശരീരത്തിന് കൃത്യമായ വിശ്രമം നൽകേണ്ടത് എന്തുകൊണ്ട്?; ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക
Published on

പതിവായി വ്യായാമം ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, ഒരു വർക്ക്ഔട്ടിന് ശേഷം ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഒരു സെഷനിൽ നിന്നുള്ള ക്ഷീണം അടുത്ത സെഷനിലേക്കും നീണ്ടുനിൽക്കുകയോ, പേശീവേദന മാറാതെ നിൽക്കുകയോ, അല്ലെങ്കിൽ പതിവായി ചെയ്യുന്ന വ്യായാമം പെട്ടെന്ന് വളരെ കഠിനമായി അനുഭവപ്പെടുകയോ ചെയ്താൽ, അതിനുള്ള പരിഹാരം കൂടുതൽ കഠിനമായി പരിശീലിക്കുക എന്നതല്ല.

ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുന്നില്ല എന്നതിന്റെ ലക്ഷണമായിരിക്കാം ഇത്. വ്യായാമം ശരീരത്തിന് ആയാസം നൽകുന്നുണ്ട്. അതുകൊണ്ട് പേശികൾക്ക് ക്ഷീണം മാറ്റാനും ഊ‍ർജം തിരികെ ലഭിക്കാനും മതിയായ വിശ്രമം ആവശ്യമാണ്. എന്നാൽ, ശരീരത്തിന് വേണ്ടത്ര വിശ്രമം നൽകാതെ തുടർച്ചയായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുകയല്ല, മറിച്ച് മോശമാക്കുകയാണ് ചെയ്യുക.

ഈ ലക്ഷണങ്ങൾ തിരിച്ചറിയാൻ വളരെ എളുപ്പമാണെന്ന് ഫിറ്റ്നസ് വിദഗ്ധർ പറയുന്നു. പതിവായി ചെയ്യുന്ന വർക്കൗട്ട് അസാധാരണമാംവിധം കഠിനമായി തോന്നുക, പരിശീലനത്തിന് മുൻപുതന്നെ ക്ഷീണം അനുഭവപ്പെടുക, പ്രചോദനം കുറയുക, ഉറക്കം തടസ്സപ്പെടുക, അല്ലെങ്കിൽ പേശീവേദനയും ചെറിയ വേദനകളും വിട്ടുമാറാതെ നിൽക്കുക, ഇത്തരം ചെറിയ ചെറിയ ലക്ഷണങ്ങൾ നിങ്ങളുടെ പരിശീലന രീതിയെ ശരിയാണോ എന്ന് ശ്രദ്ധിക്കാനുള്ള സൂചനകളാണ്. അല്ലാതെ കൂടുതൽ കഠിനമായി പരിശ്രമിക്കാനുള്ള നിർദ്ദേശങ്ങളല്ലെന്ന് വിദഗ്ധർ പറയുന്നു.

ശരീരത്തിന് കൃത്യമായ വിശ്രമം നൽകേണ്ടത് എന്തുകൊണ്ട്?; ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക
ഭാരം കുറയ്ക്കാൻ പഞ്ചസാരയ്ക്ക് പകരം ശർക്കരയോ? യാഥാർഥ്യം ഇതാ

കഠിനമായ വ്യായാമത്തിനു ശേഷമുണ്ടാകുന്ന സ്വാഭാവികമായ ക്ഷീണമാണോ അതോ തുടർച്ചയായി നിലനിൽക്കുന്ന ഒരു അവസ്ഥയാണോ ഉണ്ടാവുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. പ്രകടനം മോശമാകുന്നതും, വിട്ടുമാറാത്ത ക്ഷീണവും വേദനയും ഫിറ്റ്നസ്സ് മെച്ചപ്പെടുന്നതിന്റെ ഭാഗമാണെന്ന് കരുതി ഒരിക്കലും അവഗണിക്കരുത്.

കൂടുതൽ വ്യായാമം ചെയ്യുന്നത് യാന്ത്രികമായി മികച്ച ഫലങ്ങൾ നൽകില്ല. കഠിനമായി, ഇടവേളകളില്ലാതെ വ്യായാമം ചെയ്താൽ പെട്ടെന്ന് ഫലം കിട്ടുമെന്ന ധാരണ പലപ്പോഴും വിപരീതഫലമാണ് ഉണ്ടാക്കുക. വ്യായാമം ശരീരത്തിന് ഒരു ഉണർവ് നൽകുന്നുണ്ടെങ്കിലും അതിന് ശേഷമുള്ള വിശ്രമവേളകളിലാണ് ശരീരം ആ മാറ്റങ്ങൾ ഉൾക്കൊണ്ട് യഥാർത്ഥത്തിൽ കൂടുതൽ കരുത്താർജ്ജിക്കുന്നത്.

പലപ്പോഴും, പലരും വ്യായാമം കൂട്ടുകയും അതേസമയം തന്നെ പെട്ടെന്നുള്ള ഫലത്തിനായി ഭക്ഷണം ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ, ആവശ്യത്തിന് കലോറിയും പ്രോട്ടീനും കഴിക്കാത്തത് ശരീരത്തിന് അത് നന്നാക്കാനും പരിശീലനവുമായി പൊരുത്തപ്പെടാനും ബുദ്ധിമുട്ടാക്കും. അതോടൊപ്പം, കൃത്യമായ സമയക്രമമുള്ള ജോലിയും മറ്റ് പലതരം സമ്മർദ്ദങ്ങളും ഉള്ള ഒരാൾ അതിനൊപ്പം വ്യായാമം കൂടി ചെയ്യുമ്പോൾ, ആവശ്യത്തിന് ഉറങ്ങുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ശരിയായ റിക്കവറി എന്നാൽ വ്യായാമത്തിൽ നിന്ന് ഒരു ദിവസം അവധിയെടുക്കുക എന്ന് മാത്രമല്ല അർത്ഥമാക്കുന്നത്. ആവശ്യത്തിന് ഉറങ്ങുക, നല്ല ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക എന്നിവയെല്ലാം ഇതിൽ പ്രധാനമാണ്. ഒരേ പേശികൾക്ക് തന്നെ തുടർച്ചയായി ആയാസം നൽകാതെ വ്യായാം രീതികൾ മാറ്റാനും ശ്രദ്ധിക്കണം. ഇതിനൊപ്പം മാനസിക സമ്മർദ്ദേ ഒഴിവാക്കുന്നതും മികച്ച ഫലം നൽകുമെന്ന് വിദ​ഗ്ധർ പറയുന്നു.

പതിവായി ജിമ്മിൽ പോകുന്നവർ വർക്കൗട്ടുകൾക്കൊപ്പം ലഘുവായ വ്യായാമങ്ങളും ഉൾപ്പെടുത്തുകയും, പേശികൾക്ക് ആവശ്യമായ വിശ്രമം നൽകുകയും വേണം. ശരീരത്തെ എപ്പോഴും പരിധിയിലധികം കഷ്ടപ്പെടുത്താതെ, കൃത്യമായി വിശ്രമം കിട്ടുന്ന ഒരു ദിനചര്യയാണ് പിന്തുടരേണ്ടത്. പുതിയ വ്യായാമങ്ങൾ ചെയ്യുമ്പോൾ ചെറിയ വേദന സ്വാഭാവികമാണെങ്കിലും, വിട്ടുമാറാത്തതോ വർധിക്കുന്നതോ ആയ വേദനകൾ ഒരു നല്ല വർക്കൗട്ടിന്റെ ലക്ഷണമായി കണ്ട് ഒരിക്കലും അവഗണിക്കരുത്.

ശരീരത്തിന് കൃത്യമായ വിശ്രമം നൽകേണ്ടത് എന്തുകൊണ്ട്?; ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക
വിശക്കുമ്പോൾ വയറ്റിൽ നിന്നുള്ള ആ ശബ്ദത്തിന് കാരണം വിശപ്പല്ല; ഇതിന് പിന്നിലുണ്ട് ഒരു കിടിലൻ സയൻസ്!

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്? വ്യായാമത്തിന് ശേഷമുള്ള സാധാരണ ക്ഷീണം പ്രശ്നമല്ല. എന്നാൽ, വർക്കൗട്ട് കുറച്ച് വിശ്രമിച്ചിട്ടും മാറാത്ത ക്ഷീണമോ, ഇടയ്ക്കിടെയുള്ള പരിക്കുകളോ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇതിനൊപ്പം തലകറക്കം, നെഞ്ചുവേദന, ശ്വാസംമുട്ടൽ, പെട്ടെന്നുള്ള ക്ഷീണം, ഫിറ്റ്നസ്സ് കുറയുക എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും ഒരു ഡോക്ടറെ കാണണം. കാരണം, ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം വ്യായാമം മാത്രമാകണമെന്നില്ല.

Summary

Exercise places stress on the body, making proper recovery—including adequate sleep, nutrition, hydration, and rest days—essential for improving fitness. Pushing past your physical limits without sufficient recovery leads to overtraining, which is characterized by persistent muscle soreness, chronic fatigue, mood swings, and a decline in performance. It is crucial to balance intense workouts with lighter sessions. If extreme fatigue, dizziness, or worsening pain persists despite resting, seeking medical advice is highly recommended to rule out underlying health issues.

Madism Digital
madismdigital.com