

വാട്സ്ആപ്പ് ഉപയോഗിക്കുന്നരിൽ രണ്ട് തരത്തിലുള്ള ആളുകളുണ്ട്. ഒന്ന് മെസെജ് കണ്ട ഉടൻ റിപ്ലൈ തരുന്നവരും മറ്റൊന്ന് ആ നീല വര ഒന്ന് തെളിഞ്ഞു കാണാൻ വെയിറ്റ് ചെയ്യിക്കുന്നവരും. ഇതിൽ രണ്ടാമത്തെ കൂട്ടർ ഭൂരിഭാഗവും സ്ത്രീകളായിരിക്കും എന്നാണ് സൈക്കോളജി പറയുന്നത്. അതായത് വാട്സ്ആപ്പിൽ നീല ടിക്ക് അഥവാ റീഡ് റെസീപ്റ്റ് ഓഫ് ആക്കി ഇടുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളായിരിക്കുമത്രേ.
വാട്സ്ആപ്പിന്റെ ഒരു ചെറിയ സെറ്റിങ് ആണെങ്കിൽ കൂടിയും സ്വകാര്യത, സ്ട്രെസ്, വ്യക്തികൾക്കിടയിലെ അതിർവരമ്പുകൾ എന്നിവയെയെല്ലാം ആ ബ്ലൂടിക്ക് പ്രതിനിധാനം ചെയ്യുന്നുണ്ട്. ബ്ലൂ ടിക്ക് ഓഫ് ആക്കി ഇടുന്നവർക്കെല്ലാം ഒരേ വ്യക്തിത്വം ആണെന്നല്ല, മറിച്ച് ഇങ്ങനെ ചെയ്യുന്ന സ്ത്രീകളിൽ മിക്കവരും സമാന രീതിയിൽ ചിന്തിക്കുന്നവരാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ആളുകൾ ബ്ലൂ ടിക്കുകൾ ഓഫ് ചെയ്യുന്നതിനുള്ള ഏറ്റവും വലിയ കാരണം വളരെ ലളിതമാണ്. തങ്ങൾക്ക് ലഭിക്കുന്ന ഓരോ സന്ദേശവും ഒരു ബാധ്യതയായി മാറാൻ അവർ ആഗ്രഹിക്കുന്നില്ല. നിങ്ങൾ അവരുടെ മെസ്സേജ് വായിച്ചുവെന്ന് മറ്റൊരാൾ മനസ്സിലാക്കുന്ന നിമിഷം മുതൽ, അവിടെ അദൃശ്യമായ ഒരു കൗണ്ട്ഡൗൺ ആരംഭിക്കുകയായി. 'നീ എന്തുകൊണ്ട് ഇതുവരെ മറുപടി തന്നില്ല? നിനക്ക് എന്നോട് പിണക്കമാണോ? നീ എന്നെ അവഗണിക്കുകയാണോ?'
പല സ്ത്രീകളെയും സംബന്ധിച്ചിടത്തോളം, ബ്ലൂ ടിക്കുകൾ ഓഫ് ചെയ്യുന്നത് ഇത്തരം സമ്മർദ്ദങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കുന്നു. ജോലി, കുടുംബം, വ്യക്തിജീവിതം എന്നിവയ്ക്കിടയിൽ ആരോഗ്യകരമായ അതിർവരമ്പുകൾ സൃഷ്ടിക്കാൻ ആളുകൾ റീഡ് റെസീപ്റ്റുകളും ലാസ്റ്റ് സീൻ പോലുള്ള സെറ്റിങ്സുകളും സജീവമായി ഉപയോഗിക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തുകയുണ്ടായി.
മുതിർന്നവരിൽ ബഹുഭൂരിപക്ഷവും (90 ശതമാനത്തിലധികം പേരും) തങ്ങളുടെ വ്യക്തിഗത വിവരങ്ങളിലേക്ക് ആർക്കൊക്കെ, എപ്പോഴൊക്കെ ആക്സസ് ഉണ്ടായിരിക്കണമെന്നത് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് ഒരു പഠനം വ്യക്തമാക്കുന്നു.
എന്നാൽ ബ്ലൂ ടിക്കുകൾ ഈ നിയന്ത്രണം ഡിഫോൾട്ടായി മറ്റൊരാളുടെ കൈകളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്: നിങ്ങൾ ഒരു ചാറ്റ് തുറക്കുന്ന നിമിഷം, നിങ്ങളുടെ അവെയ്ലബിലിറ്റി നിങ്ങൾ മറ്റൊരാളെ അറിയിച്ചു കഴിഞ്ഞു. അത് ഓഫ് ചെയ്യുക എന്നത് ആ അധികാരം ലളിതമായി സ്വന്തം കൈകളിലേക്ക് തിരികെ എടുക്കുക മാത്രമാണ്.
മറ്റൊരു കാരണം അനാവശ്യമായുള്ള വികാരത്തള്ളിച്ചയും താരതമ്യപ്പെടുത്തലും ഒക്കെയാണ്. ചിലർ വളരെ പെട്ടെന്ന് മെസേജുകൾക്ക് മറുപടി നൽകുന്നവരാകാം. ചിലർക്ക് ചിന്തിച്ച്, സമയമെടുത്ത് മാത്രമേ മറുപടി നൽകാനാകൂ.
റീഡ് റെസീപ്റ്റ് ഓഫ് ചെയ്യുന്നതിനെ മനശാസ്ത്രജ്ഞർ പ്രതികരണ സമ്മർദ്ദം കുറയ്ക്കുന്ന ഒന്നായിട്ടാണ് വിവരിക്കുന്നത്. ബ്ലൂ ടിക്കുകൾ ഒഴിവാക്കുന്നതിലൂടെ, സ്ത്രീകൾക്ക് ഒരു സന്ദേശം വായിക്കാനും അതിനെക്കുറിച്ച് ചിന്തിക്കാനും, തങ്ങൾക്ക് അനുയോജ്യമായ ഒരു മാനസികാവസ്ഥ കൈവരുമ്പോൾ മാത്രം മറുപടി നൽകാനും സാധിക്കുന്നു.
കൗതുകകരമെന്നു പറയട്ടെ, 2025-ൽ 'മീഡിയ സൈക്കോളജി' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഇതിലേക്ക് മറ്റൊരു വശം കൂടി കൂട്ടിച്ചേർക്കുന്നുണ്ട്. നോട്ടിഫിക്കേഷനുകൾ വെറുതെ ഓഫ് ചെയ്തതുകൊണ്ട് മാത്രം ആളുകൾ ഫോൺ പരിശോധിക്കുന്നതിന്റെ അളവ് കുറയുന്നില്ല. എന്ന് തന്നെയുമല്ല, ഇത് ചില ഉപയോക്താക്കളിൽ എന്തെങ്കിലും വിവരങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയം വർധിപ്പിക്കാൻ പോലും കാരണമായേക്കാം. ഫോൺ ഉപയോഗം മൂലമുണ്ടാകുന്ന ആശങ്കകൾക്കുള്ള ഒരു മാന്ത്രിക പരിഹാരമല്ല ബ്ലൂ ടിക്കുകൾ ഓഫ് ചെയ്യുക എന്നത് എന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.
എങ്കിലും, ഒരു സന്ദേശത്തിന് എങ്ങനെ മറുപടി നൽകണമെന്ന് നിങ്ങൾ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റാരോ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന തരത്തിലുള്ള സമ്മർദ്ദത്തെ ഇല്ലാതാക്കാൻ, വളരെ യഥാർത്ഥമായ ആ ഒരു അസ്വസ്ഥതയെ മാറ്റാൻ ഇതിലൂടെ സാധിക്കുന്നുണ്ട്.
ഇത് കൂടാതെ, സ്വകാര്യത മാനിക്കപ്പെടാനും മെന്റൽ സ്പേസ് സംരക്ഷിക്കപ്പെടാനുമൊക്കെ ബ്ലൂടിക്ക് ഓഫ് ചെയ്യുന്നത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
There are two types of people who use WhatsApp. First, those who reply the moment they see a message, and second, those who make you wait just to see that blue tick light up. Psychology suggests that the majority of this second group consists of women. In other words, most people who turn off the blue tick, or read receipts, on WhatsApp are reportedly women.
Even though it is just a small WhatsApp setting, that blue tick represents privacy, stress, and interpersonal boundaries. While it doesn't mean that everyone who turns off the blue tick shares the exact same personality, studies indicate that most women who do this share a similar mindset.