വിവാഹേതര ബന്ധങ്ങൾ നോർമലൈസ് ചെയ്യണോ? 'സെലിബ്രിറ്റി റിലേഷൻഷിപ്പ്' തകർക്കുന്ന ജീവിതങ്ങൾ, മോണോഗമി ഇന്ത്യക്കാരുടെ ജീനിലില്ല!

വിശ്വാസവഞ്ചന എന്നത് അത്ര ലളിതമായി, ശരിയും തെറ്റുമായി മാത്രം തരംതിരിക്കാൻ കഴിയുന്ന ഒരു വിഷയമല്ല
വിവാഹേതര ബന്ധങ്ങൾ നോർമലൈസ് ചെയ്യണോ? 'സെലിബ്രിറ്റി റിലേഷൻഷിപ്പ്' തകർക്കുന്ന ജീവിതങ്ങൾ, മോണോഗമി ഇന്ത്യക്കാരുടെ ജീനിലില്ല!
Published on

ഏതൊരു ബന്ധത്തിന്റെയും രണ്ട് തൂണുകളായാണ് വിശ്വാസവും ബഹുമാനവും കണക്കാക്കപ്പെടുന്നത്. എന്നാൽ വിശ്വാസവഞ്ചന എന്നത് ആ അടിത്തറയെ കാർന്നുതിന്നുന്ന ഒരു ചിതലാണ്, ഇത് ആ തൂണുകളെ തകർത്തു കളയുന്നു. ഇന്നത്തെ കാലത്ത്, ഇന്ത്യയിൽ വിവാഹമോചനത്തിനുള്ള ഒരു പ്രധാന കാരണമാണ് വിവാഹേതരബന്ധം. എന്നാൽ സെലിബ്രിറ്റികൾ ഇതിനെ ഒരു സാധാരണ കാര്യമായി ചിത്രീകരിക്കുന്നതാണിപ്പോൾ ട്രെൻഡ്.

ബന്ധത്തിലെ മോശം ഘട്ടത്തിൽ ഒരാൾ തന്റെ പങ്കാളിയെ വഞ്ചിക്കാൻ സാധ്യതയുണ്ടെന്ന് അടുത്തിടെ ബോളിവുഡ് നടൻ റാം കപൂർ പറയുകയുണ്ടായി. ഇതിനുമുമ്പ്, 'ടു മച്ച് വിത്ത് ട്വിങ്കിൾ ആൻഡ് കാജോൾ' എന്ന പരിപാടിയിൽ വ്യഭിചാരത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിൽ അവതാരകൻ, 'രാത്രി കഴിഞ്ഞു, കാര്യം കഴിഞ്ഞു' എന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിരുന്നു.

പ്രശസ്തരായ വ്യക്തികളുടെ പ്രണയ ഗോസിപ്പുകൾ പതിറ്റാണ്ടുകളായി മാധ്യമങ്ങൾക്ക് വലിയൊരു വാർത്താസ്രോതസ്സാണ്. എന്നാൽ, പ്രണയബന്ധങ്ങളോടുള്ള ജനങ്ങളുടെ മനോഭാവത്തെ തന്നെ ഈ വാർത്തകൾ സാവധാനം മാറ്റിമറിക്കുകയായിരുന്നു എന്ന കാര്യം ആരും ശ്രദ്ധിച്ചതേയില്ല.

വിവാഹേതര ബന്ധങ്ങൾ നോർമലൈസ് ചെയ്യണോ? 'സെലിബ്രിറ്റി റിലേഷൻഷിപ്പ്' തകർക്കുന്ന ജീവിതങ്ങൾ, മോണോഗമി ഇന്ത്യക്കാരുടെ ജീനിലില്ല!
'എല്ലാ പ്രണയവും വിവാഹത്തിൽ അവസാനിക്കണമെന്നില്ല'; വിവാഹേതര ബന്ധങ്ങൾ വ്യക്തിയുടെ സ്വഭാവത്തെ നിർണ്ണയിക്കുന്ന ഘടകമല്ലെന്ന് സുപ്രീം കോടതി

വിശ്വാസവഞ്ചന എന്നത് അത്ര ലളിതമായി, ശരിയും തെറ്റുമായി മാത്രം തരംതിരിക്കാൻ കഴിയുന്ന ഒരു വിഷയമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. യഥാർത്ഥത്തിൽ, ഇതിന്റെ നിർവചനം ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും.

ഡൽഹി ഏഷ്യൻ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. ദീപിക ശർമ്മ എൻഡിടിവിയോട് പറയുന്നതനുസരിച്ച്, പരസ്പര ധാരണയോടെ ഒരു ബന്ധത്തിൽ നിശ്ചയിച്ചിട്ടുള്ള അതിർവരമ്പുകൾ ലംഘിക്കുന്നതും അതിലൂടെ വിശ്വാസം തകരുന്നതുമാണ് വിശ്വാസവഞ്ചന എന്ന് നിർവചിക്കപ്പെടുന്നത്.

ശാരീരികമായ അടുപ്പത്തിന് പുറമേ, വൈകാരികമായ ബന്ധങ്ങൾ, രഹസ്യമായ പ്രണയ സംഭാഷണങ്ങൾ, സെക്സ്റ്റിംഗ് (ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കൽ), ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗം ഒളിപ്പിച്ചു വെക്കൽ, ഓൺലൈൻ വഴിയുള്ള അടുത്ത ബന്ധങ്ങളിൽ ഏർപ്പെടൽ, അല്ലെങ്കിൽ പങ്കാളി സ്വാഭാവികമായും അറിഞ്ഞിരിക്കണം എന്ന് കരുതുന്ന ആശയവിനിമയങ്ങൾ മറച്ചുവെക്കൽ എന്നിവയും വിശ്വാസവഞ്ചനയുടെ പരിധിയിൽ വരാം.

നോർമലൈസ് ചെയ്യപ്പെടുന്ന ബന്ധങ്ങൾ

സെലിബ്രിറ്റികൾ വിവാഹേതര ബന്ധങ്ങളെ ന്യായീകരിക്കുകയും സാധാരണവത്കരിക്കുകയും ചെയ്യുന്നത് ഇപ്പോൾ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. അവനവന്റെ സന്തോഷമാണ് പ്രധാനം എന്ന ന്യായവാദമാണ് ഇവർ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. സ്വാഭാവികമായും ഇത് കാണുന്ന പ്രേക്ഷകരും ഈ സെലിബ്രിറ്റികളുടെ ആരാധകരുമൊക്കെ ഈ രീതി സ്വാഭാവികമെന്ന് വിശ്വസിച്ച് തുടങ്ങും.

വിവാഹേതര ബന്ധങ്ങൾ നോർമലൈസ് ചെയ്യണോ? 'സെലിബ്രിറ്റി റിലേഷൻഷിപ്പ്' തകർക്കുന്ന ജീവിതങ്ങൾ, മോണോഗമി ഇന്ത്യക്കാരുടെ ജീനിലില്ല!
കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് എല്ലാവരുടെയും അവകാശമല്ലേ? ഇന്ത്യയിലെ ഈ മനുഷ്യര്‍ക്ക് അതിന് വില ജാതിയാണ്!

സൈക്കോതെറാപ്പിസ്റ്റ് ഡോ. ചാന്ദ്‌നി തുഗ്നൈറ്റിന്റെ വാക്കുകളിൽ,

സെലിബ്രിറ്റികളടക്കമുള്ളവരുടെ പ്രണയബന്ധങ്ങളെക്കുറിച്ചും അവരുടെ പ്രസ്താവനകളെക്കുറിച്ചും നിരന്തരം കേൾക്കുന്നത്, ഏതാണ് സാധാരണവും സ്വീകാര്യവുമായ കാര്യം എന്നതിനെക്കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ജനപ്രിയനായ ഒരാൾ വിശ്വാസവഞ്ചന എന്നത് കേവലം ഒരു തെറ്റ് മാത്രമാണെന്നും അതത്ര കാര്യമാക്കേണ്ടതില്ല എന്നുമൊക്കെ പറയുമ്പോൾ, അത് കൂടുതൽ സ്വീകാര്യമായ ഒന്നായി സാവധാനം ജനങ്ങൾക്കിടയിൽ കണക്കാക്കപ്പെടാൻ തുടങ്ങും.

സെലിബ്രിറ്റികളുടെ ഒത്തുതീർപ്പുകളെയും കൂടിച്ചേരലുകളുടെയും പ്രേക്ഷകരുടെ വ്യക്തിബന്ധങ്ങളെയും ബന്ധിപ്പിക്കുന്ന ഔദ്യോഗിക പഠനങ്ങളൊന്നും നിലവിലില്ലെങ്കിലും, ഈ രീതിയെ നമുക്ക് അവഗണിക്കാൻ കഴിയില്ല. ഒരു സ്ത്രീ തന്റെ പങ്കാളിയോട് പരസ്യമായി ക്ഷമിക്കുമ്പോൾ, അവൾ മാന്യതയുള്ളവളായി പ്രശംസിക്കപ്പെടുന്നു. എന്നാൽ ഇതേ സാഹചര്യത്തിൽ ഒരു പുരുഷൻ ദേഷ്യത്തോടെ പ്രതികരിക്കുമ്പോൾ, അത് പൂർണ്ണമായും ന്യായമായ ഒന്നായി കണക്കാക്കപ്പെടുന്നു.

മോണോഗമി ചിത്രത്തിൽ ഇല്ല!

ഏകഭാര്യത്വം അല്ലെങ്കിൽ ഏകഭർതൃത്വം (Monogamy) മനുഷ്യരുണ്ടായ കാലത്തോളം നിലനിൽക്കുന്ന ഒരു ആചാരമാണ്. ചരിത്രത്തിലുടനീളം രാജാക്കന്മാർ ഉൾപ്പെടെരാഷ്ട്രീയ സഖ്യങ്ങൾക്കോ, വംശപരമ്പരയുടെ താൽപ്പര്യങ്ങൾക്കോ, അല്ലെങ്കിൽ വ്യക്തിപരമായ കാരണങ്ങൾക്കോ വേണ്ടി ഒന്നിലധികം ഭാര്യമാരെ സ്വീകരിച്ചിട്ടുണ്ട്.

ഇതിനു വിപരീതമായി, സ്ത്രീകൾ ഒന്നിലധികം ഭർത്താക്കന്മാരെ സ്വീകരിക്കുന്ന 'ബഹുഭർതൃത്വം' പ്രായോഗികമാക്കിയതിന് അറിയപ്പെടുന്ന ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രമേയുള്ളൂ. ഇതിൽ ഏറ്റവും പ്രശസ്തമായത് മഹാഭാരതത്തിലെ ദ്രൗപദിയാണ്; കൗരവരാലും കർണ്ണനാലും അവർ പലപ്പോഴും അപമാനിക്കപ്പെടുകയും അനാദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.ഇത്, മനുഷ്യന്റെ ഡിഎൻഎയുടെ ഭാഗമായി എന്നെങ്കിലും ഈ 'ഏക പങ്കാളിത്തം' ഉണ്ടായിരുന്നുവോ എന്ന ചോദ്യം ഉയർത്തുന്നു.

ചരിത്രത്തിലുടനീളം മനുഷ്യബന്ധങ്ങൾ പല രൂപങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യർ ഇതിൽ ഏതെങ്കിലും ഒരു പ്രത്യേക രീതി മാത്രമാണ് (ഏക പങ്കാളിത്തമോ അതോ ബഹു പങ്കാളിത്തമോ) തിരഞ്ഞെടുക്കുന്നത് എന്ന് നിർണ്ണയിക്കാൻ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.

മുൻകാലങ്ങളിലെ പല സമൂഹങ്ങളിലും സ്ത്രീകളുടെ തിരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്ന സാമൂഹിക നിയമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, സമ്പന്നരും ശക്തരുമായ പുരുഷന്മാർക്ക് ഒന്നിലധികം പങ്കാളികൾ ഉണ്ടാകുന്നത് വളരെ സാധാരണമായിരുന്നു.

"ആധുനിക കാലത്തെ ആരോഗ്യകരമായ ബന്ധങ്ങൾ ജീവശാസ്ത്രത്തിന്റെ ഫലമല്ല, മറിച്ച് പരസ്പര സമ്മതം, വിശ്വാസം, സമത്വം, ഇരുപങ്കാളികളുടെയും പങ്കുവെക്കപ്പെട്ട പ്രതീക്ഷകൾ എന്നിവയുടെ ഫലമാണ്- ഡോ.ശർമ കൂട്ടിച്ചേർക്കുന്നു.

സെലിബ്രിറ്റി ബന്ധങ്ങൾക്ക് ആരാധകരേറുന്നു

ഒരു പ്രശസ്ത വ്യക്തിയുടെ വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ പുറത്തുവരുമ്പോൾ, ആളുകൾ പലപ്പോഴും ചേരിതിരിഞ്ഞ് നിലപാടുകൾ എടുക്കാറുണ്ട്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചിലപ്പോഴൊക്കെ കാര്യങ്ങളുടെ പൂർണ്ണമായ സത്യാവസ്ഥ അറിയാതെ പോലും അവിശ്വസ്തതയെ ന്യായീകരിക്കാറുണ്ട്. പല കടുത്ത ആരാധകർക്കും, ഒരു താരത്തിന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും അവരുടെ പ്രൊഫഷണൽ ജീവിതത്തെയും വേർതിരിച്ചു കാണാൻ സാധിക്കാറുണ്ട്.

മറ്റു മനുഷ്യരിൽ നിന്നെല്ലാം വ്യത്യസ്തരായ ആളുകളായാണ് പലപ്പോഴും സെലിബ്രിറ്റികൾ ചിത്രീകരിക്കപ്പെടുന്നത്. പ്രശസ്തിയും പദവിയും സമ്പത്തും കഴിവും ഉള്ള ഒരാൾ തങ്ങളുടെ പങ്കാളിയെ വഞ്ചിക്കുന്നത് പോലുള്ള ദോഷകരമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ, അവരുടെ പദവി കാരണം ആ പെരുമാറ്റം കൂടുതൽ സ്വീകാര്യമായി തോന്നിയേക്കാമെന്ന് ഡോ. ശർമ്മ വിശദീകരിക്കുന്നു.

ഇതിനെയെല്ലാം കൂടുതൽ വഷളാക്കുന്നത് മാധ്യമങ്ങളുടെ വാർത്താ രീതികളാണെന്നാണ് അവർ പറയുന്നത്. പത്രങ്ങളുടെയോ ചാനലുകളുടെയോ റേറ്റിംഗ് കൂട്ടാൻ വേണ്ടി ഇത്തരം പ്രണയബന്ധങ്ങളെ വെറും ഗോസിപ്പുകളായി നൽകുമ്പോൾ, അതിന് പിന്നിലെ യഥാർത്ഥ വൈകാരിക പ്രത്യാഘാതങ്ങൾ തമസ്കരിക്കപ്പെടുന്നു. തകർന്ന വിശ്വാസവും, ദുഃഖവും, മാനസിക ആഘാതവുമെല്ലാം ആ കോലാഹലങ്ങൾക്കിടയിൽ പലപ്പോഴും നഷ്ടപ്പെട്ടുപോകുന്നു.

Summary

Trust and respect are widely regarded as the two pillars of any relationship. Betrayal, however, acts like termites that slowly eat away at that foundation, eventually bringing those pillars down. Today, extramarital affairs are among the leading causes of divorce in India. Yet, portraying infidelity as something normal has increasingly become a trend among celebrities.

Madism Digital
madismdigital.com