2026 സമ്മർ ഫാഷൻ വൈബ്സ്; ചൂടുകാലത്ത് സ്റ്റൈലിഷായി തിളങ്ങാൻ ഇതാ ചില ടിപ്സ്!

വേനലിൽ കംഫർട്ടിനും സ്റ്റൈലിനും ഒരുപോലെ പ്രാധാന്യം നൽകി ബാഗി ഡെനിം, പേസ്റ്റൽ നിറങ്ങൾ, കോട്ടൺ കോ-ഓർഡ് സെറ്റുകൾ എന്നിവയാണ് 2026ലെ പ്രധാന ട്രെൻഡുകൾ
2026 സമ്മർ ഫാഷൻ വൈബ്സ്;  ചൂടുകാലത്ത് സ്റ്റൈലിഷായി തിളങ്ങാൻ ഇതാ ചില ടിപ്സ്!
Published on

കഠിനമായ വേനലിനെ നേരിടാൻ ഇത്തവണത്തെ ഫാഷൻ ലോകം ഒരുങ്ങിക്കഴിഞ്ഞു. വെറും സ്റ്റൈൽ മാത്രമല്ല, കംഫർട്ടിനും (Comfort) സുസ്ഥിരതയ്ക്കും (Sustainability) പ്രാധാന്യം നൽകുന്ന മാറ്റമാണ് 2026-ലെ സമ്മർ ഫാഷനില്‍ ട്രെന്‍ഡിലുള്ളത്. ഓർഗൻസ, കോട്ടൺ തുടങ്ങിയ വേനല്‍ക്കാലത്തിന് അനിയോജ്യമായ തുണിത്തരങ്ങളാണ് ഇത്തവണത്തെ താരം. പഴയ ട്രെന്‍ഡുകളില്‍നിന്ന് പൂർണമായും വേറിട്ടുനില്‍ക്കുന്ന ബോൾഡ് പിങ്ക്, വൈബ്രന്റ് ബ്ലൂ, ഗ്രീൻ തുടങ്ങിയ നിറങ്ങൾക്കൊപ്പം പേസ്റ്റൽ ഷേഡുകളും ട്രെൻഡിംഗ് ലിസ്റ്റിലുണ്ട്. ലുക്കിനോടൊപ്പം പ്രകൃതിയെയും കരുതുന്ന നാച്ചുറൽ ഡൈകളും ഓർഗാനിക് കോട്ടണും ഇത്തവണത്തെ സമ്മർ വൈബിന് മാറ്റ് കൂട്ടും.

2026 സമ്മർ ഫാഷൻ വൈബ്സ്;  ചൂടുകാലത്ത് സ്റ്റൈലിഷായി തിളങ്ങാൻ ഇതാ ചില ടിപ്സ്!
ടൂറിസ്റ്റുകളുടെ കാലം കഴിഞ്ഞു, ജെന്‍സിക്ക് പ്രിയം 'സ്ലോ ട്രാവല്‍'; അറിയാം യാത്രികർക്കിടയിലെ പുതിയ ട്രെന്‍ഡ്

ബോൾഡ് കളറുകളും ബ്രീസി ഔട്ട്ഫിറ്റുകളും

നിറങ്ങളുടെ കാര്യത്തിൽ ഇത്തവണ വെറൈറ്റി കളിയാണ് ഫാഷൻ ഇൻഫ്ലുവൻസേഴ്സ് പ്ലാൻ ചെയ്യുന്നത്. മങ്ങിയ നിറങ്ങൾ മാറ്റിവെച്ച് ലാവെൻഡർ, മിന്റ് ഗ്രീൻ, സ്കൈ ബ്ലൂ തുടങ്ങിയ പേസ്റ്റൽ നിറങ്ങള്‍ ലുക്കിന് 'ക്യൂട്ട്' വൈബ് നൽകും. സ്ത്രീകൾക്കായി മാക്സി ഡ്രസ്സുകളും പഫ്-സ്ലീവ് ടോപ്പുകളും വിപണിയിൽ തരംഗമാവുകയാണ്. ലെയറിംഗിനായി ഭാരം കുറഞ്ഞ ഓർഗൻസ, മെഷ് തുണിത്തരങ്ങൾ ഉപയോഗിക്കുന്നത് ഒരു പ്രീമിയം ലുക്ക് നൽകാൻ സഹായിക്കും. കംഫർട്ടിന് വെയ്റ്റ് നൽകുന്നതിനാൽ ശരീരത്തില്‍ ഒട്ടിച്ചേർന്നിരിക്കുന്ന വസ്ത്രങ്ങളേക്കാൾ അയഞ്ഞ വസ്ത്രങ്ങൾക്കാണ് ഡിമാൻഡ്.

ജെൻസീ അപ്രൂവ്ഡ് ഡെനിമും കാർഗോ വൈബും

സ്കിന്നി ഫിറ്റ് ജീൻസുകളുടെ കാലം കഴിഞ്ഞു മക്കളേ.! എല്ലാം ലൂസ് ആൻഡ് ബാഗി (Baggy) സ്റ്റൈലാണ്. സ്ട്രെയിറ്റ് ലെഗ് കട്ടുകളും ലൈറ്റ് വാഷ്ഡ് ഡെനിമുകളുമാണ് ഇപ്പോൾ ട്രെൻഡിംഗിൽ മുന്നിൽ നിൽക്കുന്നത്. പുരുഷന്മാർക്കാണെങ്കിൽ റിലാക്സഡ് ഫിറ്റ് ടീഷർട്ടുകളും യൂട്ടിലിറ്റി കാർഗോ പാന്റ്സും നൽകുന്ന ഒരു 'കൂൾ' ലുക്കാണ് 2026-ലെ ഹൈലൈറ്റ്. നടക്കാനും ഇരിക്കാനുമെല്ലാം എളുപ്പമുള്ള ഈ വസ്ത്രങ്ങൾ ഫാഷനോടൊപ്പം തന്നെ പ്രാക്ടിക്കലുമാണ്. കാർഗോ പാന്റ്സ് ഇപ്പോൾ വെറും ട്രാവൽ വെയർ മാത്രമല്ല, ഡെയ്‌ലി യൂസിനുള്ള ഒരു സ്റ്റൈൽ സ്റ്റേറ്റ്‌മെന്റായി മാറിക്കഴിഞ്ഞു.

നാടൻ സ്റ്റൈലും മിനിമൽ ആക്സസറീസും

നമ്മുടെ തനതായ കോട്ടൺ കുർത്തികളും കോ-ഓർഡ് (Co-ord) സെറ്റുകളും സമ്മർ ഫാഷനിൽ ഇത്തവണ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പരമ്പരാഗത ലുക്കിനെ മോഡേൺ വൈബുമായി മിക്സ് ചെയ്യുന്ന സ്റ്റൈൽ കോളേജ്-ഓഫീസ് വെയറുകൾക്ക് ബെസ്റ്റാണ്. അമിതമായ ആഭരണങ്ങൾ ഒഴിവാക്കി മിനിമൽ ആക്സസറീസും ഫ്ലാറ്റ് സാൻഡൽസോ സ്നീക്കേഴ്സോ പെയർ ചെയ്യുന്നത് നിങ്ങളുടെ ലുക്ക് കംപ്ലീറ്റാക്കും. പ്രകൃതിദത്തമായ നിറങ്ങൾ (Natural Dyes) ഉപയോഗിച്ച വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വഴി സ്റ്റൈലിനൊപ്പം തന്നെ നമ്മൾ എൻവയോൺമെന്റൽ ഫ്രണ്ട്‌ലിയുമാകും.

ഇത്തവണത്തെ സമ്മർ വെറും ചൂടല്ല, അതൊരു സ്റ്റൈൽ റെവല്യൂഷൻ കൂടിയാണ്!

English Summary: Summer fashion in 2026 is all about comfort, breathable fabrics, and bold colors. From baggy denim and cargo pants to pastel shades and cotton co-ord sets, this season blends style with sustainability.

Related Stories

No stories found.
Madism Digital
madismdigital.com