കാനഡയില്‍ സ്റ്റുഡന്‍റ് വിസയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടീമില്‍ ചേര്‍ക്കും; ബിഷ്ണോയ് സംഘത്തിനെതിരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

2025 ഡിസംബറിൽ തയ്യാറാക്കിയ 'ബിഷ്ണോയ് ഗ്രൂപ്പ്: ആന്‍ എമര്‍ജിങ് ത്രട്ട് ഇന്‍ കാനഡ' എന്ന റിപ്പോർട്ടിലാണ് സംഘത്തിന്റെ പ്രവർത്തനരീതിയും പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്ന രീതിയും വിശദീകരിക്കുന്നത്
കാനഡയില്‍ സ്റ്റുഡന്‍റ് വിസയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടീമില്‍ ചേര്‍ക്കും; ബിഷ്ണോയ് സംഘത്തിനെതിരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
Published on

ഇന്ത്യയിൽനിന്ന് വിദ്യാർഥി വിസയിൽ കാനഡയിലെത്തിയ യുവാക്കളെ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ സംഘടിത കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചെന്ന ഗുരുതര കണ്ടെത്തലുമായി കാനഡ ബോർഡർ സർവീസ് ഏജൻസിയുടെ രഹസ്യാന്വേഷണ റിപ്പോർട്ട്. 22025 ഡിസംബറിൽ തയ്യാറാക്കിയ 'ബിഷ്ണോയ് ഗ്രൂപ്പ്: ആന്‍ എമര്‍ജിങ് ത്രട്ട് ഇന്‍ കാനഡ' എന്ന റിപ്പോർട്ടിലാണ് സംഘത്തിന്റെ പ്രവർത്തനരീതിയും പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്ന രീതിയും വിശദീകരിക്കുന്നത്. കോടതി നടപടികളുടെ ഭാഗമായി റിപ്പോർട്ടിന്റെ പ്രസക്ത ഭാഗം മാത്രമാണിപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

പഠനത്തിനായി കാനഡയിലെത്തിയ ഇന്ത്യൻ യുവാക്കളെ ഭീഷണിപ്പെടുത്തൽ, വെടിവെപ്പ്, കൊലപാതകം ഉൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങളിൽ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തുടക്കത്തിൽ ഖലിസ്താൻ അനുകൂലികളെയും പഞ്ചാബി വ്യവസായികളെയുമായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2025-ഓടെ മറ്റു ഇന്ത്യൻ വംശജരിലേക്കും പണംതട്ടാനുള്ള പദ്ധതി വ്യാപിപ്പിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കാനഡയില്‍ സ്റ്റുഡന്‍റ് വിസയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടീമില്‍ ചേര്‍ക്കും; ബിഷ്ണോയ് സംഘത്തിനെതിരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
സ്ത്രീധന മരണങ്ങളിൽ വർധന, പെട്ടെന്നു കെടുന്ന ജനരോഷം; പൊതുസമൂഹത്തിന്റെ നിശ്ശബ്ദതയ്ക്കു പിന്നിലെന്ത്?

2024-ൽ കാനഡയിൽ ഭീഷണിപ്പെടുത്തൽ, കവർച്ച, തട്ടിപ്പ് തുടങ്ങിയ കേസുകൾ ഏകദേശം പത്ത് ശതമാനത്തോളം കുറഞ്ഞിരുന്നെങ്കിലും ഇന്ത്യൻ പൗരന്മാർക്കെതിരായ ഇത്തരം പരാതികൾ 47 ശതമാനം വർധിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 2023 ജൂണിൽ ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെ എതിരാളി ഗുണ്ടാസംഘമായ ബംബിഹായുടെ അംഗം സുഖ്ദുൽ സിങ് ഗില്ലിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിഷ്‌ണോയ് സംഘം ഏറ്റെടുത്തിരുന്നു.

കാനഡയില്‍ സ്റ്റുഡന്‍റ് വിസയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടീമില്‍ ചേര്‍ക്കും; ബിഷ്ണോയ് സംഘത്തിനെതിരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
'കള്ളാടിയിലേത് കൂട്ടിയിട്ട മണ്ണ് ഒലിച്ചതല്ല, മണ്ണിടിച്ചില്‍ തന്നെ'; കേരളത്തില്‍ നടക്കാത്ത 'വടക്കേ ഇന്ത്യന്‍' ഫോര്‍മുലകള്‍

ഇതിനു ശേഷമാണ് ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, ഒന്റാറിയോ എന്നിവിടങ്ങളിൽ സംഘത്തിന്റെ സാന്നിധ്യം കൂടുതൽ ശക്തമായതെന്നും റിപ്പോർട്ടിൽ പറയുന്നു. 2018-ൽ വിദ്യാർഥി വിസയിൽ കാനഡയിലെത്തിയ അഭിജീത് കിംഗ്ര പിന്നീട് ബിഷ്‌ണോയ് സംഘത്തിന്റെ പ്രധാന വെടിവെപ്പുകാരിൽ ഒരാളായി മാറിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന തന്നെ 4,000 കനേഡിയൻ ഡോളർ വാഗ്ദാനം ചെയ്താണ് സംഘത്തിൽ ചേർത്തതെന്ന് നാടുകടത്തൽ വിചാരണയ്ക്കിടെ ഇയാൾ മൊഴി നൽകിയിരുന്നു.

2024 സെപ്റ്റംബറിൽ പഞ്ചാബി ഗായകൻ എപി ധില്ലന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പിലും വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിലും ഇയാൾ പ്രതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബിഷ്‌ണോയ് സംഘത്തിന്റെ കാനഡയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ലോറൻസ് ബിഷ്‌ണോയുടെ അടുത്ത അനുയായിയായ ഗോൾഡി ബ്രാറാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 2017-ൽ വിദ്യാർഥി വിസയിൽ കാനഡയിലെത്തിയ ബ്രാർ, പഠനം ഉപേക്ഷിച്ചശേഷം ഉത്തര അമേരിക്കയിൽ ബിഷ്ണോയ് സംഘത്തിൻറെ ടീം ഉണ്ടാക്കാനാണ് ശ്രമിച്ചത്.

കാനഡയില്‍ സ്റ്റുഡന്‍റ് വിസയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടീമില്‍ ചേര്‍ക്കും; ബിഷ്ണോയ് സംഘത്തിനെതിരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
കള്ളാടി ദുരന്തത്തിന് ആരാണ് ഉത്തരവാദി? ദിലീപ് ബില്‍ഡ്‌കോണിന്റെ വിവാദ പശ്ചാത്തലം

ദക്ഷിണേഷ്യൻ വംശജരായ വ്യവസായികളെ വാട്ട്സ്ആപ്പ് കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും ഭീഷണിപ്പെടുത്തി കോടിക്കണക്കിന് ഡോളർ ആവശ്യപ്പെടുകയും, പണം നൽകാൻ വിസമ്മതിച്ചാൽ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ വെടിവെക്കുകയുമാണ് സംഘത്തിന്റെ പ്രധാന പ്രവർത്തനരീതിയെന്നും സി.ബി.എസ്.എ. റിപ്പോർട്ട് വ്യക്തമാക്കുന്നു.

Summary

A confidential intelligence report by the Canada Border Services Agency (CBSA) has made the serious allegation that young Indians who arrived in Canada on student visas were exploited by the Lawrence Bishnoi gang for organized criminal activities. The report, titled "Bishnoi Group: An Emerging Threat in Canada," was prepared in December 2025 and outlines the gang's operational methods and how it recruits new members. Only relevant portions of the report have been made public as part of court proceedings. According to the report, Indian students who travelled to Canada for higher education were allegedly used in organized crimes, including extortion, shootings, and murder.

The report further states that the gang initially targeted Khalistan supporters and Punjabi business owners, but by 2025 had expanded its extortion operations to target other members of the Indian-origin community in Canada.

Madism Digital
madismdigital.com