വിവാഹം കഴിക്കണമെന്ന് കാമുകി; യുവതിയെ കുത്തിക്കൊലപ്പെടുത്തി 21കാരൻ

കൊലപാതകത്തിന് പിന്നാലെ മൃതദേഹം ചാക്കിൽ കെട്ടിയ ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്
വിവാഹം കഴിക്കണമെന്ന് കാമുകി; യുവതിയെ കുത്തിക്കൊലപ്പെടുത്തി 21കാരൻ
Published on

വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കാമുകിയെ കുത്തിക്കൊലപ്പെടുത്തി 21 വയസുകാരൻ. കൊലപാതകത്തിന് പിന്നാലെ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ബിഹാറിൽ ഇന്ന് പുലർച്ചെയാണ് സംഭവം. റഹാനയാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ 21കാരനായ അഹമ്മദ് സലാമിനെതിരെ പൊലീസ് കേസെടുത്തു. നിലവിൽ ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. എമർജെൻസി നമ്പറിൽനിന്ന് കോൾ വന്നതിനെത്തുടർന്നാണ് സംഭവസ്ഥലത്ത് എത്തിയതെന്ന് ബാലാപൂർ പൊലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്ന് ഇങ്ങനെ

ഓ​ഗസ്റ്റ് 17ാം തിയതി പുലർച്ചെ അഞ്ചുമണിയോടെ ഒരു വീടിന്റെ കിടപ്പുമുറിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയെന്ന് പറഞ്ഞാണ് ആദ്യം സ്റ്റേഷനിലേക്ക് കോൾ വന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ബിഹാർ സ്വദേശിയായ 21കാരി റഹാനയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. പ്രതി അഹമ്മദ് സലാം എന്ന 21കാരൻ. ഇരുവരും പ്രണയത്തിലായിരുന്നു.

വിവാഹം കഴിക്കണമെന്ന് കാമുകി; യുവതിയെ കുത്തിക്കൊലപ്പെടുത്തി 21കാരൻ
കസിന്റെ കാമുകിയെ സ്വന്തമാക്കണം; യുവാവിനെ തല്ലിക്കൊന്ന്, പെട്രോള്‍ ഒഴിച്ച് കത്തിച്ച് 21 വയസുകാരൻ

സംഭവത്തിന്റെ തലേദിവസം രാത്രി വീട്ടിലെത്തിയ അഹമ്മദ് സലാം ഭാവിജീവിതവുമായി ബന്ധപ്പെട്ട് യുവതിയുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് വിവാഹം കഴിക്കണമെന്ന് റഹാന അഹമ്മദിനോട് ആവശ്യപ്പെട്ടിരുന്നതായും ഇതേതുടർന്നുണ്ടായ തർക്കത്തിനിടെ ഇയാൾ കത്തി ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തിയതായുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിവാഹം കഴിക്കണമെന്ന് കാമുകി; യുവതിയെ കുത്തിക്കൊലപ്പെടുത്തി 21കാരൻ
ഭാര്യയ്ക്ക് ശ്രദ്ധ റീൽസ് ചിത്രീകരിക്കുന്നതിൽ; യുവതിയെ കൊന്ന് ചാക്കിലാക്കി നാട് വിട്ട് ഭർത്താവ്

കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടിയ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിലവിൽ പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Summary

A 21-year-old man allegedly stabbed his girlfriend to death following a dispute over marriage. The accused reportedly fled the scene after placing the woman’s body in a gunny bag. The incident took place early this morning in Bihar. The deceased was identified as Rehana, news agency ANI reported.

Madism Digital
madismdigital.com