

വിപണി മൂല്യം ഏകദേശം 11.82 കോടി രൂപ, 11 കിലോയിലധികം 'ഹൈഡ്രോപോണിക് കഞ്ചാവ്' കടത്തിയ സംഭവത്തില്‍ മലയാളി മോഡല്‍ പിടിയിലായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബാങ്കോക്കില്‍ നിന്നും എത്തിയ ഹര്‍ഷ സണ്ണിയാണ് മുംബൈയില്‍ പിടിയിലായത്.
ബാങ്കോക്കില്‍ നിന്ന് മുംബൈയിലെത്തിയ ഹര്‍ഷ സണ്ണിയെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ബാഗേജ് വിശദമായി പരിശോധിച്ചപ്പോള്‍ ട്രോളി ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് പിടികൂടുകയായിരുന്നു.
ഹര്‍ഷ സണ്ണി
മിസിസ് കേരള ഗ്ലോബല്‍ 2025 ലെ റണ്ണര്‍അപ്പ് ആയിരുന്നു വയനാട് സ്വദേശിനിയായ ഹര്‍ഷ സണ്ണി. മോഡലിങ് ഫാഷന്‍ മേഖലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നതാണ് ഹര്‍ഷ സണ്ണിയുടെ സോഷ്യല്‍ മീഡിയ ഫീഡുക. ഇന്‍സ്റ്റഗ്രാമിലെ ചെയ്ത അവസാന പോസ്റ്റുകളും ബാങ്കോക്കില്‍ നിന്നുള്ളതായിരുന്നു.
28 കാരിയായ ഹര്‍ഷ സണ്ണിക്ക് ഇന്‍സ്റ്റാഗ്രാമില്‍ 11,000-ത്തിലധികം ഫോളോവേഴ്സ് ഉണ്ട്. മിസിസ് കേരള ഗ്ലോബല്‍ 2025 ലെ റണ്ണര്‍അപ്പ് കൂടിയായിരുന്നു അവര്‍.
മയക്കുമരുന്ന് കള്ളക്കടത്ത്
മുംബൈ വിമാനത്താവളത്തില്‍ സംശയത്തെ തുടര്‍ന്നാണ് ഹര്‍ഷ സണ്ണിയെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. വാക്വം-സീല്‍ ചെയ്ത 12 പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) കിറ്റ് ഉപയോഗിച്ച് സ്ഥലത്തുതന്നെ രാസ പരിശോധനയ്ക്ക് വിധേയമാക്കിയ പച്ച പദാര്‍ത്ഥം 'ഹൈഡ്രോപോണിക് കഞ്ചാവ്' ആണെന്ന് സ്ഥിരീകരിച്ചു.
അറസ്റ്റ് ചെയ്ത ഹര്‍ഷ സണ്ണിയെ ഫോര്‍ട്ട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തന്റെ സുഹൃത്താണ് 'ഹൈഡ്രോപോണിക് മരിജുവാന' നിറച്ച ബാഗ് ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ പ്രേരിപ്പിച്ചതെന്നാണ് മോഡല്‍ കസ്റ്റംസിന് നല്‍കിയിരിക്കുന്ന വിവരം.
നേരത്തെയും വിദേശയാത്ര നടത്തിയിട്ടുള്ള ഇവര്‍ മുന്‍പും മയക്കുമരുന്ന് കടത്തിയിട്ടുണ്ടോ എന്നുള്‍പ്പെടെയാണ് അധികൃതര്‍ പരിശോധിക്കുന്നത്.
Harsha Sunny, the first runner-up of Mrs Kerala Global 2025, has been arrested for allegedly attempting to smuggle more than 11 kilograms of premium hydroponic marijuana into India. The 28-year-old model was intercepted by customs officials at Mumbai International Airport after arriving from Bangkok. Authorities reportedly became suspicious of her behaviour during routine surveillance, leading to a search that uncovered the contraband.