വാട്സാപ്പ് ചാറ്റ് നിർണായകമായി, മീററ്റിലെ യുവാവിന്റെ മരണം കൊലപാതകം; കൊന്നത് ഭാര്യയും കാമുകനും ചേര്‍ന്ന്

കൊല്ലപ്പെട്ട താലിബിന്റെ മൊബൈൽ ഫോൺ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ റയീസ്, അതിലെ സന്ദേശങ്ങൾ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടത്
വാട്സാപ്പ് ചാറ്റ് നിർണായകമായി, മീററ്റിലെ യുവാവിന്റെ മരണം കൊലപാതകം; കൊന്നത് ഭാര്യയും കാമുകനും ചേര്‍ന്ന്
Published on: 

ഉത്തർപ്രദേശിലെ മീററ്റിൽ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തല്‍. ഭാര്യയും കാമുകനും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ ഭാര്യ ഇൽമ എന്ന 27 കാരിയെ കസ്റ്റഡിയിലെടുത്തു. കാമുകൻ അമനും ഇയാളുടെ സുഹൃത്തും കൊലപാതകത്തിൽ പങ്കാളികളാണെന്നും പൊലീസ് അറിയിച്ചു.

മീററ്റിലെ ലോഹ്യനഗർ സ്വദേശിയായ താലിബ് (30) സെപ്റ്റംബർ 28-നാണ് വീട്ടിൽ മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ താലിബ് പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ചെന്നായിരുന്നു ഭാര്യ ഇൽമ ബന്ധുക്കളോട് പറഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് വിശ്വസിച്ച ബന്ധുക്കൾ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

എന്നാൽ, ഒക്ടോബർ ഒന്നിന് താലിബിന്റെ വീട്ടിലെത്തിയ ബന്ധു റയീസ് നടത്തിയ പരിശോധനയാണ് സംഭവത്തിൽ വഴിത്തിരിവായത്. താലിബിന്റെ മൊബൈൽ ഫോൺ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ റയീസ്, അതിലെ സന്ദേശങ്ങൾ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. താലിബും അമനും തമ്മിലുള്ള ചാറ്റിൽ, തന്റെ ഭാര്യയോട് സംസാരിക്കരുതെന്ന് താലിബ് അമനോട് ആവശ്യപ്പെട്ടിരുന്നതായി കണ്ടെത്തി. ഇതോടെ ബന്ധുക്കൾക്ക് മരണത്തിൽ സംശയം തോന്നി. തുടർന്ന് ഇൽമയെ ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. പിന്നാലെ ബന്ധുക്കൾ ഇവരെ പൊലീസിന് കൈമാറി.

വാട്സാപ്പ് ചാറ്റ് നിർണായകമായി, മീററ്റിലെ യുവാവിന്റെ മരണം കൊലപാതകം; കൊന്നത് ഭാര്യയും കാമുകനും ചേര്‍ന്ന്
അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ തടഞ്ഞു, ഡിക്കിയിൽ 13 കാരന്റെ മൃതദേഹം; അയൽവാസി അറസ്റ്റിൽ

ഭാര്യയെ മർദിച്ചതിന് പിന്നാലെ കൊലപാതകമെന്ന് കണ്ടെത്തൽ

നാലുവർഷം മുൻപാണ് താലിബും ഇൽമയും വിവാഹിതരായത്. ദമ്പതികൾക്ക് മൂന്നുവയസ്സുള്ള മകളുണ്ട്. ഇതിനിടെ ബ്യൂട്ടീഷനായ ഇൽമയും അമനും തമ്മിൽ അടുപ്പത്തിലായി. ഈ ബന്ധത്തെക്കുറിച്ച് താലിബ് അറിഞ്ഞതോടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സെപ്റ്റംബർ 28-ന് താലിബ് ഇൽമയെ മർദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ഇൽമ അമനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് കണ്ടെത്തൽ. സുഹൃത്തിനൊപ്പമാണ് അമൻ എത്തിയത്. തുടർന്ന് മൂന്നുപേരും ചേർന്ന് താലിബിനെ മർദിക്കുകയും അമൻ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസിന്റെ വിശദീകരണം.

താലിബിന്റെ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നും ഇൽമയെ വിവാഹം കഴിക്കാമെന്ന് അമൻ ഉറപ്പുനൽകിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് താലിബ് കുഴഞ്ഞുവീണ് മരിച്ചെന്ന വിവരം ഇൽമ ബന്ധുക്കളെ അറിയിച്ചത്.

സംഭവത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്നും പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Summary

Police have confirmed that the death of a man in Meerut was a murder. According to reports, his wife, Ilma, and her lover, Aman, strangled Talib to death. WhatsApp chats proved crucial in uncovering evidence of the crime. Ilma has been taken into custody, while Aman and his friend have also been named as accused. Police have registered a case and are continuing the investigation.

Madism Digital
madismdigital.com