എഴുപതിലധികം മോഷണക്കേസുകൾ, പൊലീസിനുനേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമം; ഇരുപത്തിയഞ്ചുകാരൻ അറസ്റ്റിൽ

ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത തോക്കിന് 51,000 രൂപയാണ് വില
എഴുപതിലധികം മോഷണക്കേസുകൾ, പൊലീസിനുനേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമം; ഇരുപത്തിയഞ്ചുകാരൻ അറസ്റ്റിൽ
Published on

മോഷണക്കേസിൽ കസ്റ്റഡിയിലെടുക്കാൻ ചെന്ന പൊലീസ് സംഘത്തിനുനേരെ ഒരു കുപ്രസിദ്ധ ക്രിമിനൽ വെടിയുതിർത്തു. പിന്നീട് തെക്കുവടക്ക് നോക്കാതെ ഒറ്റയോട്ടം ഒളിവിലേക്ക്.

തുടർന്ന് പൂനെ മുഴുവൻ അരിച്ചുപെറുക്കുകയായിരുന്നു പിമ്പ്രി ചിൻജ്വാഡ് പൊലീസ്. ഒടുവിൽ കഴിഞ്ഞദിവസം ഇയാളെ കയ്യോടെ പൊലീസ് പൊക്കി. ഇരുപത്തി അഞ്ചുകാരനായ ശിക്രപൂർ സ്വദേശി ശേഖർ സംഭാജി ജാദവ് ആയിരുന്നു ഈ കുപ്രസിദ്ധ ഗുണ്ട.

എഴുപതിലധികം മോഷണക്കേസുകളുണ്ട് ശേഖറിന്റെ പേരിൽ. കൂടാതെ കുറച്ചധികം വധശ്രമക്കേസുകളും. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുക്കുന്ന സമയം ഇയാളുടെ പക്കൽനിന്ന് ഒരു പിസ്റ്റളും പൊലീസ് കണ്ടെടുത്തിരുന്നു.

പൊലീസ് നൽകുന്ന വിവരമനുസരിച്ച്, മേയ് 13-ന് ശേഖറും മൂന്ന് സഹായികളും ഒരു തർക്കത്തെ തുടർന്ന് ചാർഹോളിയിലെ ഒരു ഗുണ്ടയെ ആക്രമിക്കുകയും വെടിയുതിർക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ശേഖർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

തുടർന്ന് ഇവർക്കെതിരെ ദിഘി പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ 109 (കൊലപാതകശ്രമം), 115(2), 352, 351(2), 3(5) എന്നിവയും ഇന്ത്യൻ ആയുധ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് തിരച്ചിലും ആരംഭിച്ചു.

രഞ്ചൻഗാവ് പരിസരത്ത് ഇവരുണ്ടെന്ന രഹസ്യവിവരത്തിലാണ് ക്രൈംബ്രാഞ്ച് പൊലീസ് ഇവിടം അരിച്ചുപെറുക്കുന്നത്. മെയ് 16നായിരുന്നു ഇത്. മാൾട്ടൻ റോഡിൽ ശേഖറും കൂട്ടാളിയും സ്കൂട്ടറിലൂടെ സഞ്ചരിക്കുന്നത് കണ്ട പൊലീസ് പുറകെ വെച്ചുപിടിച്ചു. പൊലീസ് വളയുന്നത് കണ്ട് സ്കൂട്ടർ വഴിയിലുപേക്ഷിച്ച് അടുത്തുള്ള കരിമ്പിൻപാടത്തേക്ക് ഇരുവരും ഓടിക്കയറി.

എഴുപതിലധികം മോഷണക്കേസുകൾ, പൊലീസിനുനേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമം; ഇരുപത്തിയഞ്ചുകാരൻ അറസ്റ്റിൽ
ഇന്ന് ആ കറുത്ത മുഖംമൂടിയുടെ ജന്മദിനം! പക്ഷേ ഗോഥം നഗരത്തെ ഞെട്ടിക്കാന്‍ പോകുന്ന പുതിയ വില്ലന്‍ ഇയാളല്ല; പിന്നെയാര്?

പിന്നാലെയാണ് പുറകെയെത്തിയ പൊലീസിന് നേരെ ശേഖർ വെടിയുതിർക്കുന്നത്. ഉടൻ തന്നെ ഇൻസ്പെക്ടർ ഗോരക്ഷ്നാഥ് ഇയാൾക്കെതിരെ വെടിയുതിർത്തെങ്കിലും പിടികൂടാനായില്ല. തുടർന്ന് ശേഖറിനും സ്കൂട്ടറിലുണ്ടായിരുന്ന കൂട്ടാളിക്കുമെതിരെ രഞ്ജൻഗാവ് പൊലീസ് സ്റ്റേഷനിൽ ബിഎൻഎസിലെ 109,132, 3(5) വകുപ്പുകളും ആയുധനിയമത്തിലെ വകുപ്പുകളും ചുമത്തി വേറെ കേസ് രജിസ്റ്റർ ചെയ്തു.

തുടർന്ന് വലിയ ഒരു ടീം വർക്കിനാണ് പൊലീസ് തയ്യാറെടുത്തത്. ലാത്തൂരിൽ ശേഖറിന്റെ ഗ്രാമത്തിൽ ചെന്ന് അയാളെ കുറിച്ചുള്ള സകല വിവരങ്ങളും ക്രൈം ബ്രാഞ്ച് തപ്പിയെടുത്തു. ശേഖർ എന്ന് വരും എപ്പോൾ പോകും ഏതെല്ലാം സ്ഥലത്ത് കൂടി സഞ്ചരിക്കുന്നു എന്നൊക്കെയറിയാൻ വിപുലമായ സംഘത്തെ ചുമതലപ്പെടുത്തി.

പിന്നാലെ ഡിഘിയിലെ മോസ് സ്കൂളിന് സമീപം ഇയാൾക്കായി വലവിരിച്ച് പൊലീസുകാരുടെ ഒരു വലിയ പട തന്നെ കാത്തിരുന്നു. സ്കൂളിന് സമീപമെത്തിയപ്പോൾ തന്നെ അപകടം മണത്ത ശേഖർ അതിനാടകീയമായി രക്ഷപെടലിന് ശ്രമിച്ചു. പക്ഷേ പ്രദേശം മുഴുവൻ വളഞ്ഞ പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത തോക്കിന് 51,000 രൂപയാണ് വില.

Summary

A notorious criminal accused of opening fire on a Pimpri Chinchwad police team last month has been arrested and found in possession of a country-made pistol.

The accused, identified as 25-year-old Shekhar Sambhaji Jadhav from Shikrapur in Pune district, has a criminal record involving more than 70 theft cases.

According to police, on May 13, Jadhav and three associates allegedly attacked and fired at a history-sheeter in Charholi following a dispute. Jadhav managed to flee the scene after the incident.

An FIR was subsequently registered against Jadhav and his accomplices at the Dighi Police Station under Sections 109 (attempt to murder), 115(2), 352, 351(2), and 3(5) of the Bharatiya Nyaya Sanhita (BNS), along with relevant provisions of the Arms Act.

Madism Digital
madismdigital.com