ഹൂഡി ധരിച്ചു നടക്കുന്നത് ചേതൻ ചൗധരിയോ? കേതൻ അഗർവാൾ കൊലക്കേസിൽ ശരീരചലനം ശാസ്ത്രീയമായി പരിശോധിക്കാൻ പൊലീസ്; എന്താണ് 'ഗെയ്റ്റ് അനാലിസിസ്'?

ഒരാളുടെ നടപ്പ് രീതി ശാസ്ത്രീയമായി വിലയിരുത്തുന്ന പരിശോധനയാണ് ഗെയ്റ്റ് അനാലിസിസ്
ഹൂഡി ധരിച്ചു നടക്കുന്നത് ചേതൻ ചൗധരിയോ? കേതൻ അഗർവാൾ കൊലക്കേസിൽ ശരീരചലനം ശാസ്ത്രീയമായി പരിശോധിക്കാൻ പൊലീസ്; എന്താണ് 'ഗെയ്റ്റ് അനാലിസിസ്'?
Published on

രാജ്യത്തെ നടക്കിയ മഹാരാഷ്ട്രയിലെ കേതൻ അഗർവാൾ കൊലക്കേസിൽ 'ഗെയ്റ്റ് അനാലിസിസ്' (Gait Analysis) നടത്താൻ തീരുമാനിച്ചിരിക്കുകയാണ് പൂണെ റൂറൽ പൊലീസ്. അഗർവാൾ കൊല്ലപ്പെട്ട ലോഹ്ഗഡ് കോട്ടയിലെ സിസിടിവി ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച വ്യക്തിയെ കാണുന്നുണ്ട്. ഇത് കൊലക്കേസിൽ അറസ്റ്റിലായ ചേതൻ ചൗധരിയാണോയെന്ന് ഉറപ്പിക്കാനാണ് ഗെയ്റ്റ് അനാലിസിസ്.

കേതന്റെ പ്രതിശ്രുത വധു സിയ ഗോയലും അവരുടെ കാമുകൻ ചേതൻ ചൗധരിയുമാണ് കൊലക്കേസിൽ അറസ്റ്റിലായവർ. കേതൻ അഗർവാളും സിയയും ലോഹ്ഗഡിലേക്ക് ഉല്ലാസയാത്ര പോയതാണ്. ഇവിടെ വെച്ച് കേതൻ കൊക്കയിലേക്കു വീഴുകയായിരുന്നു. ആദ്യം അപകടമരണമെന്ന് തോന്നിയ സംഭവം പിന്നീടാണ് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. സിയയും അവരുടെ കാമുകൻ ചേതൻ ചൗധരിയും ഗൂഢാലോചന നടത്തിയാണ് കൃത്യം നിർവഹിച്ചതെന്നാണ് പ്രാഥമിക വിവരം.

വ്യക്തിയുടെ നടത്തം, ഓട്ടം എന്നീ സഞ്ചാരങ്ങളെക്കുറിച്ച് വ്യക്തത ലഭിക്കാനാണ് ഈ പരിശോധന. കാൽവയ്പിന്റെ നീളം, ശരീരഭാഷ, ശരീര ആകൃതി, കൈകളുടെ ചലനം, ശരീരത്തിന്റെ മൊത്തത്തിലുള്ള ചലനരീതി തുടങ്ങിയ പ്രത്യേകതകളാണ് ഇതിൽ പരിശോധിക്കുന്നത്.

കഴിഞ്ഞ 18 നാണു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്നു ലോഹ്ഗഡ് കോട്ടയിൽനിന്നു പ്രതിശ്രുതവരൻ കേതൻ അഗർവാളിനെ കൊക്കയിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയത്. സംഭവം നടക്കുന്ന സമയത്ത് സിയയ്ക്കു ചേതന്റെ സഹായം ലഭിച്ചോയെന്ന കാര്യത്തിലാണ് പൊലീസിനു വ്യക്തത ലഭിക്കേണ്ടത്. ഇതിന്റെ ഭാഗമായി സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ഇതിലാണ് സംഭവ സമയത്ത് ഹൂഡി ധരിച്ച ഒരു വ്യക്തി നടന്നുപോകുന്നതായി കണ്ടത്. ഇയാളുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമല്ല. ഇത് കണ്ടെത്താനാണ് ഗെയ്റ്റ് അനാലിസിസ്.

എന്താണ് ഗെയ്റ്റ് അനാലിസിസ്?

ഒരാളുടെ നടപ്പ് രീതി ശാസ്ത്രീയമായി വിലയിരുത്തുന്ന പരിശോധനയാണിത്. വ്യക്തിയുടെ നടത്തം, ഓട്ടം എന്നീ സഞ്ചാരങ്ങളെക്കുറിച്ച് വ്യക്തത ലഭിക്കാനാണ് ഈ പരിശോധന. കാൽവയ്പിന്റെ നീളം, ശരീരഭാഷ, ശരീര ആകൃതി, കൈകളുടെ ചലനം, ശരീരത്തിന്റെ മൊത്തത്തിലുള്ള ചലനരീതി തുടങ്ങിയ പ്രത്യേകതകളാണ് ഇതിൽ പരിശോധിക്കുന്നത്.

ഹൂഡി ധരിച്ചു നടക്കുന്നത് ചേതൻ ചൗധരിയോ? കേതൻ അഗർവാൾ കൊലക്കേസിൽ ശരീരചലനം ശാസ്ത്രീയമായി പരിശോധിക്കാൻ പൊലീസ്; എന്താണ് 'ഗെയ്റ്റ് അനാലിസിസ്'?
'സമ്പത്തും സ്വാധീനവുമുള്ള കുടുംബമാണ്, ഒളിച്ചോടിയാലും നിനക്ക് ഈ വിവാഹത്തിൽ നിന്ന് രക്ഷയില്ലെന്ന് കേതൻ പറഞ്ഞു'; സിയയുടെ മൊഴി

സിസിടിവിയിൽ കണ്ട വ്യക്തിയുടെയും ചേതൻ ചൗധരിയുടെയും നടപ്പ് ശൈലി ഫോറൻസിക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഒത്തുനോക്കാനാണു കേതൻ കേസിൽ ഗെയ്റ്റ് പരിശോധന അവലംബിക്കുന്നത്. വീഡിയോയിലുള്ളത് ചേതനല്ലെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. എന്നാൽ ശരീരഭാഷയിൽനിന്ന് അത് ചേതൻ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നു. ഇതിൽ വ്യക്തത ലഭിക്കണമെങ്കിൽ ഗെയ്റ്റ് അനാലിസിസ് ആവശ്യമാണ്.

ഈ കേസിൽ ചേതൻ ചൗധരിയുടെ യഥാർഥ ദൃശ്യങ്ങളും സിസിടിവിയിൽ ഹൂഡി ധരിച്ച വ്യക്തിയുടെ നടത്തവും തമ്മിൽ താരതമ്യം ചെയ്തുനോക്കും. ഓരോ വ്യക്തിക്കും വ്യത്യസ്തമായ നടത്തശൈലി ഉണ്ടായിരിക്കാമെന്നതിനാൽ, ലഭ്യമായ ദൃശ്യങ്ങളുമായി താരതമ്യം ചെയ്ത് സംശയിതരെ തിരിച്ചറിയാൻ ഗെയ്റ്റ് അനാലിസിസ് സഹായകരമാകുന്നു.

ഉയരമോ ശരീരഘടനയോ ഒരുപോലെയാണെങ്കിലും ഓരോ വ്യക്തിക്കും തനതായ നടത്തശൈലി ഉണ്ടായിരിക്കും. ശരീരഘടന, പേശികളുടെ പ്രവർത്തനം, മുമ്പുണ്ടായ പരുക്കുകൾ, ദൈനംദിന ശീലങ്ങൾ എന്നിവ ഒരാളുടെ നടത്തത്തെ വ്യത്യസ്തമാക്കുന്നു. ചേതൻ ചൗധരിയുടെ നടത്തത്തിന്റെ കൃത്യമായ മറ്റൊരു വീഡിയോ ആവിഷ്‌കരിച്ച് അതുമായി സിസിടിവിയെ ദൃശ്യങ്ങൾ താരതമ്യം ചെയ്യാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.

ഹൂഡി ധരിച്ചു നടക്കുന്നത് ചേതൻ ചൗധരിയോ? കേതൻ അഗർവാൾ കൊലക്കേസിൽ ശരീരചലനം ശാസ്ത്രീയമായി പരിശോധിക്കാൻ പൊലീസ്; എന്താണ് 'ഗെയ്റ്റ് അനാലിസിസ്'?
ആദ്യ ശ്രമം പരാജയപ്പെട്ടു, അന്ന് രക്ഷയായത് മരം; ജന്മദിനാഘോഷത്തിന്റെ പേരില്‍ കോട്ടയിലെത്തിച്ചു, പ്രതിശ്രുത വരനെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ചേര്‍ന്ന്

ഫോറൻസിക് വിദഗ്ധർ പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് വീഡിയോ ദൃശ്യങ്ങൾ ഫ്രെയിം-ബൈ-ഫ്രെയിം പരിശോധിച്ചാണ് ഗെയ്റ്റ് അനാലിസിസ് നടത്തുന്നത്. വിരൽ അടയാളമോ ഡിഎൻഎ പരിശോധനയോ പോലെ കൃത്യത ഗെയ്റ്റ് അനാലിസിസിൽ അവകാശപ്പെടാനില്ലെങ്കിലും അന്വേഷണ സംഘത്തിന്റെ സംശയങ്ങൾ ദുരീകരിക്കാൻ ഇതിലൂടെ സാധിക്കും.

Summary

The Pune Rural Police have decided to conduct a 'Gait Analysis' in the shocking murder case of Ketan Agarwal in Maharashtra. Agarwal was murdered during an outing to Lohagad Fort with his fiancée, Siya Goyal. Siya and her lover, Chetan Chaudhary, have been arrested for the crime. The police are using the gait analysis to determine if the hoodie-wearing suspect seen in the CCTV footage from the fort is indeed the accused, Chetan Chaudhary.

Madism Digital
madismdigital.com