

തെലങ്കാനയിലെ ഹനംകൊണ്ടയില്‍ ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ഭാര്യ ഫര്‍ഹാി (26), മക്കളായ ഉമേര (9), ആയിഷ (5) എന്നിവരെയാണ് പ്രതി മുഹമ്മദ് അസ്ഹറുദ്ദീന്‍ കുളത്തിൽ മുക്കി കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആണ്‍മക്കളില്ലാത്തതിന്റെ ദേഷ്യത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
മൂന്നാമത് ജനിക്കാന്‍ പോകുന്നതും പെണ്‍കുട്ടിയാണെന്ന് അറിഞ്ഞതോടെയാണ് പ്രതി ക്രൂരതയ്ക്ക് തുനിഞ്ഞത്. ഭാര്യയായ ഫര്‍ഹാത് ഗര്‍ഭഛിദ്രത്തിനു വിസമ്മതിച്ചതിനാണ് അസ്ഹറുദ്ദീന്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇതിനുമുമ്പ് ഭാര്യയെ രണ്ട് തവണ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
മൂന്നു പേരും കാല്‍ വഴുതി വെള്ളത്തില്‍ വീണതാണെന്നാണ് ആദ്യം പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിനു മുമ്പ് സിസിടിവി ഓഫ് ആക്കിയിരുന്നുവെന്നു പോലീസ് കണ്ടെത്തി.
പിറന്നാള്‍ ആഘോഷത്തിന്റെ പേര് പറഞ്ഞാണ് മകളെയും കൊച്ചുമക്കളെയും പ്രതി കൊണ്ടുപോയതെന്നു ഫര്‍ഹാനയുടെ പിതാവ് എസ്‌കെ അലി പർവതഗിരി പൊലീസിനോടു പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് അസ്ഹറുദ്ദീന്‍ ഫര്‍ഹാനയെയും രണ്ട് മക്കളെയും ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള തന്റെ ഒരു സ്വകാര്യസ്ഥലത്തേക്ക് കൊണ്ടുപോയത്. അവിടെ വെച്ച് കുട്ടികളിലൊരാളുടെ പിറന്നാള്‍ ആഘോഷിക്കുകയും അവരോടൊത്ത് അത്താഴം കഴിക്കുകയും ചെയ്‌തു. തുടർന്ന് മൂവരെയും നീന്തല്‍ക്കുളത്തിൽ മുക്കിക്കൊന്നശേഷം അപകടം നടന്നതായി വ്യാഴാഴ്ച കുടുംബാഗങ്ങളെ അറിയിക്കുകയായിരുന്നുവെന്നും അലി ആരോപിച്ചു.
English Summary: A man in Hanamkonda, Telangana, killed his pregnant wife and two young daughters by drowning them in a swimming pool. Police arrested the accused, Mohammed Azharuddin, who reportedly committed the crime out of anger over not having a male child.