ക്ഷേത്രത്തിനുള്ളിൽ പ്രയപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പൂജാരി പിടിയിൽ

സയണ്ണ ഏലിയാസ് സൈലൂ എന്ന 66 വയസുകാരനാണ് പിടിയിലായത്
ക്ഷേത്രത്തിനുള്ളിൽ പ്രയപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പൂജാരി പിടിയിൽ
Published on

ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂജാരി കസ്റ്റഡിയിൽ. സയണ്ണ ഏലിയാസ് സൈലൂ എന്ന 66 വയസുകാരനാണ് പിടിയിലായത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ശനിയാഴ്ചയാണ് പൊലീസ് ഇക്കാര്യം പുറത്തുവിട്ടത്. സൈബരാബാദ് പൊലീസ് കമ്മീഷണറേറ്റിലെ രാമചന്ദ്രപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് പൂജാരി മോശമായി പെരുമാറുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും സംഭവം മൊബൈൽ ഫോണിൽ പകർത്തി അധികൃതരെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് സയണ്ണയെ കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ കസ്റ്റഡിയിലെടുത്തതായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രതി സയണ്ണ ക്ഷേത്രം പുറത്ത് നിന്ന് പൂട്ടിയ ശേഷം പെൺകുട്ടിയോടൊപ്പം അകത്ത് തുടരുകയായിരുന്നുവെന്നാണ് ആരോപണം. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ക്ഷേത്രത്തിനുള്ളിൽ കയറി ഇയാളെ പെൺകുട്ടിക്കൊപ്പം പിടികൂടുകയായിരുന്നു. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് പൂജാരിയെ കസ്റ്റഡിയിലെടുത്തു.

ക്ഷേത്രത്തിനുള്ളിൽ പ്രയപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പൂജാരി പിടിയിൽ
സിജെപി പ്രതിഷേധക്കാർക്കെതിരായ എഫ്ഐആറുകൾ പിൻവലിക്കൽ: സർക്കാർ വിചാരിച്ചാൽ മാത്രം പോരാ, നിയമനടപടികൾ സങ്കീർണ്ണമെന്ന് വിദഗ്ധർ

ഓഗസ്റ്റ് 13-ന് രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ നാട്ടുകാർ പൊലീസിന് കൈമാറി. പെൺകുട്ടിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെയും പെൺകുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ ഇതിനൊടകംതന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൂജാരി ക്ഷേത്രത്തിനുള്ളിലേക്ക് കയറുന്നതും നാട്ടുകാർ ക്ഷേത്രത്തിന്റെ ഇരുമ്പ് ഡോർ തള്ളിത്തുറക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടിയേയും വീഡിയോയിൽ കാണാം. ഇയാൾ പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ഇവിടെ എത്തിച്ചതാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് ഔദ്യോ​ഗിക സ്ഥിരീകരണം നൽകിയിട്ടില്ല. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Summary

A temple priest has been taken into custody for allegedly attempting to sexually assault a minor girl inside a temple. The accused has been identified as 66-year-old Sayanna alias Sailoo.

The incident took place in Telangana’s Rangareddy district and was reported by police on Saturday. It occurred within the limits of the Ramachandrapuram Police Station under the Cyberabad Police Commissionerate.

Locals reportedly noticed the priest behaving inappropriately with the minor girl, recorded the incident on a mobile phone and informed the authorities. Police subsequently registered a case and took Sayanna into custody.

Madism Digital
madismdigital.com