'അവനെ ചവിട്ടെടാ, മുഖത്ത് ചോര കണ്ടോ'? വിഴിഞ്ഞത്ത് യുവാവിനെ അരുംകൊല ചെയ്ത് സഹോദരങ്ങള്‍

സുമന് ബോധം മറയുന്നത് വരെ പ്രതികള്‍ മുഖത്തും നെഞ്ചിലും ആഞ്ഞ് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
'അവനെ ചവിട്ടെടാ, മുഖത്ത് ചോര കണ്ടോ'? വിഴിഞ്ഞത്ത് യുവാവിനെ അരുംകൊല ചെയ്ത് സഹോദരങ്ങള്‍
Published on

തിരുവനന്തപുരം: വിഴിഞ്ഞത്ത് വിഷുദിനാഘോഷത്തിനിടെ അരുംകൊല. തിരുവല്ലം വണ്ടിത്തടം പാലപുരയില്‍ സ്വദേശിയായ സുമന്‍(38) ആണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ അച്ചുവും, അനന്തുവും ഇവരുടെ രണ്ട് സുഹൃത്തുക്കളായ സൂര്യജിത്ത, ലാലുകൃഷ്ണന്‍ എന്നിവര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അതിക്രൂരമായ അക്രമത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സഹോദരങ്ങളെ സാഹസികമായിട്ടാണ് പൊലീസ് പിടികൂടിയത്. ഇരുവരും സഞ്ചരിച്ച ബൈക്ക് പൊലീസ് ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് സൂചന. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

'അവനെ ചവിട്ടെടാ, മുഖത്ത് ചോര കണ്ടോ'? വിഴിഞ്ഞത്ത് യുവാവിനെ അരുംകൊല ചെയ്ത് സഹോദരങ്ങള്‍
'പൊലീസിനോട് നമ്മള്‍ സുഹൃത്തുക്കളാണെന്നേ പറയാവൂ'; ഭാര്യയെ ഇല്ലാതാക്കും മുന്‍പ് കാമുകിക്ക് ഡോക്ടറുടെ സന്ദേശം, കുടുക്കിയത് ഡിജിറ്റല്‍ തെളിവുകള്‍

പൊലീസ് പറയുന്നത് ഇങ്ങനെ

വിഷു ആഘോഷങ്ങള്‍ക്ക് ശേഷം സഹോദരങ്ങളായ അച്ചുവും, അനന്തുവും ഇവരുടെ രണ്ട് സുഹൃത്തുക്കളായ സൂര്യജിത്ത്, ലാലുകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് മദ്യപിക്കാനായി ബാറിലെത്തുന്നു. മദ്യപാനത്തിനിടെ ബാറിലുണ്ടായിരുന്ന മറ്റൊരാളുമായി നാല്‍വര്‍ സംഘം തര്‍ക്കമുണ്ടാവുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ സമീപത്തുണ്ടായിരുന്ന സുമന്‍ വിഷയത്തില്‍ ഇടപെടുന്നു. ഇത് വീണ്ടും പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നു. അനന്തുവിന് സംഘര്‍ഷത്തില്‍ മുഖത്ത് പരിക്കേല്‍ക്കുകയും രക്തം വരികയും ചെയ്തു.

ഇതോടെ പ്രകോപിതരായ സംഘം സുമനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. വിരണ്ട് ബാറില്‍നിന്ന് പുറത്തേക്കോടിയ സുമനെ സഹോദരങ്ങള്‍ പിന്തുടര്‍ന്നു. റോഡിലിട്ട് ഇയാളെ ഇവര്‍ വീണ്ടും പിടികൂടി, തലയ്ക്കും നെഞ്ചിലും ആഞ്ഞ് ചവിട്ടി, അവനെ അടിക്കെടാ എന്ന് അച്ചു ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിഡിയോ ചിത്രീകരിച്ച ആളിനെ ഭീഷണിപ്പെടുത്തുന്നതും 'കേസു വന്നാലും സാരമില്ല അവനെ ചവിട്ടെടാ' എന്ന് പ്രതികളില്‍ ഒരാള്‍ പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

'അവനെ ചവിട്ടെടാ, മുഖത്ത് ചോര കണ്ടോ'? വിഴിഞ്ഞത്ത് യുവാവിനെ അരുംകൊല ചെയ്ത് സഹോദരങ്ങള്‍
ചോരതുപ്പിച്ച കൊടുംക്രൂരത, നീതിക്കൊപ്പംനിന്ന വനിത ഹെഡ് കോണ്‍സ്റ്റബിള്‍, 9 പൊലീസുകാർക്ക് വധശിക്ഷ; കോടതി ഇടപെടലിൽ തെളിഞ്ഞ സാത്താൻകുളം ഇരട്ട കസ്റ്റഡി മരണം

പ്രതികളെ വലയിലാക്കിയത് അതിസാഹസികമായി

പ്രതികള്‍ സുമന് ബോധം മറഞ്ഞുവെന്ന് മനസിലാക്കിയ ശേഷം സംഭവ സ്ഥലത്ത്‌നിന്ന് ഡിയോ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. വിഴിഞ്ഞം പൊലീസാണ് സുമനെ ആശുപത്രിയിലെത്തിച്ചത്, എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ എത്തിയ മറ്റൊരു പൊലീസ് ജീപ്പിന് മുന്നിലൂടെ പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ സഞ്ചരിച്ച വഴിയില്‍ ഏറെ ദൂരം നടത്തിയ അന്വേഷണത്തിന് പിന്നാലെ ഡിയോ സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തി. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്നതോടെ സ്‌കൂട്ടിയില്‍ ജീപ്പ് ഇടിപ്പിച്ചു നിര്‍ത്തിക്കുകയായിരുന്നു.

English Summary : A 38-year-old man was brutally killed in Vizhinjam following a bar dispute, with four accused, including two brothers, arrested after a dramatic police chase.

Related Stories

No stories found.
Madism Digital
madismdigital.com