യുഎഇ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖല പ്രഖ്യാപിച്ച് എത്തിഹാദ് റെയിൽ

പദ്ധതിയുടെ ഭാഗമായി ഇതിനോടകം തന്നെ 13 ട്രെയിനുകളിൽ 10 എണ്ണം രാജ്യത്തെത്തിച്ച് സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്
Etihad Rail Project UAE
Etihad Rail Project UAE Image credit: instagram
Published on

അബുദാബി: യുഎഇയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ റെയിൽവേ പദ്ധതികൾ പ്രഖ്യാപിച്ച് എത്തിഹാദ് റെയിൽ. രാജ്യത്തെ 11 നഗരങ്ങളെയും പ്രധാന പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പാസഞ്ചർ റെയിൽ പദ്ധതിയാണ് യാഥാർഥ്യമാകുക. ഇതിലൂടെ രാജ്യത്തിന്റെ ഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും മികവുറ്റതാക്കാനും, ഓരോ എമിറേറ്റുകൾക്കും ഇടയിൽ യാത്രസൗകാര്യങ്ങൾ ഉറപ്പുവരുത്താനും, വിനോദ മേഖലക്ക് മുതൽക്കൂട്ടാകാനുമാണ് പദ്ധതികൊണ്ട് അധികൃതർ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇതിനോടകം തന്നെ 13 ട്രെയിനുകളിൽ 10 എണ്ണം രാജ്യത്തെത്തിച്ച് സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.

പാസഞ്ചർ ട്രെയിൻ സർവീസുകൾ ആരംഭിക്കുമ്പോൾ അബുദാബിയിൽ നിന്നും ദുബായിലേക്ക് 57 മിനിറ്റും, ഫുജൈറയിലേക്ക് 1 മണിക്കൂറും 45 മിനിറ്റും, അൽ റുവൈസിലേക്ക് 1 മണിക്കൂറും 10 മിനിറ്റും ആയിരിക്കും ഏകദേശ യാത്രാസമയം. അൽ സില മുതൽ ഫുജൈറ വരെയുള്ള സ്ഥലങ്ങളെയാണ് പാസഞ്ചർ സർവീസുകൾ ബന്ധിപ്പിക്കുക. ആധുനിക സൗകര്യങ്ങളോട് കൂടിയെത്തുന്ന ട്രെയിനിൽ 400 യാത്രക്കാരെ വരെ ഉൾക്കൊള്ളാനാകുമെന്നാണ് റിപ്പോർട്ട്. ആകർഷകമായ സീറ്റുകളും, ഓൺബോർഡ് വൈഫൈയും, ഓരോ സീറ്റിലും പവർ ഔട്ട്ലെറ്റുകളും ട്രെയിനിൽ സജ്ജീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Etihad Rail Project UAE
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കാൻ; പുത്തൻ റെയിൽവേ പദ്ധതികൾ

അന്താരാഷ്ട്ര ഓപ്പറേറ്റുമാരോടൊപ്പം സഹകരിച്ച് വികസിപ്പിച്ച പദ്ധതിയിലൂടെ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്. 2025ന്റെ തുടക്കത്തിൽ തന്നെ അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിൽ ഈ പദ്ധതിയുടെ ഭാഗമായി എത്തിഹാദ് സ്റ്റേഷനുകൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ മറ്റു നഗരങ്ങളിലെ പ്രധാന സ്റ്റേഷനുകളുടെ പട്ടികയും പുറത്തു വന്നിട്ടുണ്ട്. അൽ സില, അൽ മിർഫ, അൽ ഫയ തുടങ്ങി 7 സ്റ്റേഷനുകളാണ് പുതിയതായി പ്രഖ്യാപിച്ചിട്ടുള്ളത്. ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.

English Summary: Etihad Rail has announced a nationwide passenger rail network connecting 11 major UAE cities. The project aims to enhance transport, boost tourism, and improve inter-emirate connectivity, with modern trains and fast travel times.

Related Stories

No stories found.
Madism Digital
madismdigital.com