യുഎഇയിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം: കമ്പനികൾക്ക് ഒരു വർഷത്തെ സമയം; ലംഘിച്ചാൽ കർശന നടപടി

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ യുഎഇ കാബിനറ്റ് 12 മാസത്തെ സമയം അനുവദിച്ചു
യുഎഇയിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം: കമ്പനികൾക്ക് ഒരു വർഷത്തെ സമയം; ലംഘിച്ചാൽ കർശന നടപടി
Published on

യുഎഇയിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം കൂടുതൽ ശക്തമാക്കാൻ സർക്കാർ നീക്കം. ടിക്ക് ടോക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ യുഎഇ കാബിനറ്റ് 12 മാസത്തെ സമയം അനുവദിച്ചു. ഈ കാലയളവിനുള്ളിൽ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കനത്ത പിഴയോ യുഎഇയിൽ പ്ലാറ്റ്‌ഫോമുകൾ ഭാഗികമായോ പൂർണ്ണമായോ നിരോധിക്കുന്നതുൾപ്പെടെയുള്ള നടപടികളോ കമ്പനികൾ നേരിടേണ്ടി വരും.

പുതിയ നിയമപ്രകാരം ഉപയോക്താക്കൾ വെറുതെ പ്രായം രേഖപ്പെടുത്തുന്ന രീതികൾ ഇനി യുഎഇയിൽ അംഗീകരിക്കില്ല. കുട്ടികളുടെ കൃത്യമായ പ്രായം പരിശോധിക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ കൂടുതൽ കർശനവും സുരക്ഷിതവുമായ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിനായി സർക്കാർ ഡിജിറ്റൽ ഐഡി വഴിയുള്ള പ്രായപരിശോധനയോ, ബയോമെട്രിക് പരിശോധനകളോ, അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രായനിർണ്ണയ രീതികളോ കമ്പനികൾ നിർബന്ധമായും ഏർപ്പെടുത്തണം.

യുഎഇയിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം: കമ്പനികൾക്ക് ഒരു വർഷത്തെ സമയം; ലംഘിച്ചാൽ കർശന നടപടി
കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് എല്ലാവരുടെയും അവകാശമല്ലേ? ഇന്ത്യയിലെ ഈ മനുഷ്യര്‍ക്ക് അതിന് വില ജാതിയാണ്!

കുട്ടികൾ മാതാപിതാക്കളുടെ പ്രൊഫൈലുകൾ ഉപയോഗിച്ചോ മറ്റ് വ്യാജ മാർഗ്ഗങ്ങളിലൂടെയോ ലോഗിൻ ചെയ്യുന്നത് തടയാൻ കമ്പനികൾ പ്രത്യേക നിരീക്ഷണം നടത്തേണ്ടതുണ്ട്. മാതാപിതാക്കൾ സമ്മതം നൽകിയാൽ പോലും 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇളവ് നൽകാൻ ഈ നിയമം അനുവദിക്കുന്നില്ല. കൂടാതെ, നിലവിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കമ്പനികൾ തന്നെ സ്വയം കണ്ടെത്തി റദ്ദാക്കേണ്ടതുമുണ്ട്.

അതേസമയം, 15 വയസ്സിന് മുകളിലും 16 വയസ്സിൽ താഴെയുമുള്ള കൗമാരക്കാർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും അവർക്കായി കമ്പനികൾ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കാനുള്ള സ്ക്രീൻ ടൈം മാനേജ്‌മെന്റ് ടൂളുകൾ ഇവർക്ക് ലഭ്യമാക്കേണ്ടതുണ്ട്. കൂടാതെ അപരിചിതരുമായി സമ്പർക്കം പുലർത്തുന്നതിനും മെസ്സേജിങ്, ലൈവ് സ്ട്രീമിങ് എന്നിവയ്ക്കും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ഈ പ്രായത്തിലുള്ള കുട്ടികളുടെ ഓൺലൈൻ പെരുമാറ്റ രീതികൾ നിരീക്ഷിച്ചുകൊണ്ടുള്ള പരസ്യങ്ങൾ നൽകുന്നതിനും കമ്പനികൾക്ക് പൂർണ്ണ വിലക്കുണ്ട്.

യുഎഇയിലെ നാഷണൽ മീഡിയ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുമായിരിക്കും (TDRA) ഈ നിയമങ്ങൾ നിരീക്ഷിക്കുക. നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് ഘട്ടം ഘട്ടമായുള്ള ശിക്ഷാ നടപടികളാണ് കാത്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ മുന്നറിയിപ്പും, തുടർന്ന് കനത്ത ഭരണപരമായ പിഴകളും, ഒടുവിൽ പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്യുന്നതുൾപ്പെടെയുള്ള രീതിയിലാണ് നിയമം വിഭാവനം ചെയ്തിരിക്കുന്നത്.

അതോടൊപ്പം കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ മറ്റ് ബദൽ മാർഗ്ഗങ്ങൾ കണ്ടെത്താൻ കുടുംബങ്ങളെ യുഎഇ സർക്കാർ വിവിധ ബോധവൽക്കരണ പരിപാടികളിലൂടെ സഹായിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Summary

The UAE is strictly enforcing a social media ban for children under the age of 15, granting major platforms like TikTok, Instagram, Snapchat, Facebook, and X a 12-month grace period to fully implement robust age-verification systems. Under these new regulations, simple self-declaration of age is no longer acceptable. Tech companies must now integrate reliable verification methods such as official government digital IDs, biometrics, or AI-driven age estimation tools.

Madism Digital
madismdigital.com