പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 ഇന്ത്യക്കാർ, കാണാതായത് മൂന്ന് പേരെ

ഹോർമുസ് കടലിടുക്കിലും ചെങ്കടൽ മേഖലയിലും സംഘർഷം രൂക്ഷമാകുന്നത് ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാവുകയാണ്
പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 ഇന്ത്യക്കാർ, കാണാതായത് മൂന്ന് പേരെ
Published on

പശ്ചിമേഷ്യയിൽ ഇറാൻ യു എസ് സംഘർഷം ആരംഭിച്ച ഫെബ്രുവരി 28 മുതൽ ഇതുവരെ കൊല്ലപ്പെട്ടത് 13 ഇന്ത്യക്കാര്‍. പശ്ചിമേഷ്യയിലെ വിവിധ ഭാ​ഗങ്ങളിലായി നടന്ന ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യക്കാരെ കാണാനില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വെടിനിർത്തൽ കരാറിൽ നിന്ന് അമേരിക്കയും ഇറാനും പിൻമാറിയതിന് പിന്നാലെ ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നു.

ഞായറാഴ്ച ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കാണാതായ ഒരു ഇന്ത്യക്കാരൻ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. ആക്രമണ സമയത്ത് ജി എഫ് എസ് ഗാലക്സി കപ്പലിൽ 11 ഇന്ത്യൻ പൗരന്മാരുണ്ടായിരുന്നത്. അവരിൽ 10 പേരെ രക്ഷപ്പെടുത്തിയിരുന്നു.

ചൊവ്വാഴ്ച ടെഹ്റാനിൽ വെച്ച് രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മറ്റൊരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും പത്ത് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ത്യ ആക്രമണത്തെ ശക്തമായി അപലപിച്ച് രം​ഗത്തെത്തി. ചരക്ക് നീക്കത്തെയും സിവിലിയൻസിനെയും ലക്ഷ്യമിടുന്ന എല്ലാ ആക്രമണങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് ഇന്ത്യ പ്രതികരിച്ചു. മേഖലയിലെ അന്താരാഷ്ട്ര ജലപാതകളിലൂടെ സ്വതന്ത്രവും തടസ്സമില്ലാത്തതുമായ വാണിജ്യ നീക്കം അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 ഇന്ത്യക്കാർ, കാണാതായത് മൂന്ന് പേരെ
ഇറാനിലെ ഊർജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ഹോർമുസിന് പിന്നാലെ ചെങ്കടലും അടച്ചുപൂട്ടാൻ ഇറാന്റെ നീക്കം

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ എം ടി അൽ ബഹിയ, എം ടി മൊംബാസ എന്നീ രണ്ട് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യ വളരെയധികം ആശങ്കാകുലരാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നത്. രണ്ട് കപ്പലുകളിലുമായി ആകെ 46 ജീവനക്കാരിൽ 30 പേർ ഇന്ത്യക്കാരാണ്.

അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം കൂടുതൽ രൂക്ഷമാവുകയാണ്. ഇറാൻ ഉടൻ തന്നെ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ അവരുടെ ഊർജ നിലയങ്ങളും പ്രധാന പാലങ്ങളും പൂർണ്ണമായി തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് മുന്നോടിയായി ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഹോർമുസ് കടലിടുക്കിൽ അമേരിക്ക വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി അമേരിക്ക തുടർച്ചയായി വ്യോമാക്രമണങ്ങൾ നടത്തിവരികയാണ്.

സംഘർഷം രൂക്ഷമാകുന്നതിനിടെ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതകളിലൊന്നായ ചെങ്കടൽ കവാടം അടച്ചുപൂട്ടാൻ ഇറാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. തങ്ങളുടെ ഏറ്റവും വലിയ തന്ത്രപരമായ ആയുധമായ ഹോർമുസ് കടലിടുക്കിന് പുറമെ, ബാബ് അൽ-മന്‍ദീപ് കടലിടുക്ക് കൂടി തടസ്സപ്പെടുത്തി അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു.

Summary

Thirteen Indian nationals have been confirmed dead since the Iran–US conflict in West Asia began on February 28, while three others remain missing, according to government sources. The casualties include Indians killed in attacks across the region, including recent strikes in the Gulf. One Indian crew member who went missing after an attack on a commercial vessel off the coast of Oman was later confirmed dead. Of the 11 Indians on board the GFS Galaxy, 10 were rescued while one is still unaccounted for.

Madism Digital
madismdigital.com