ഇറാനിലെ ഊർജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ഹോർമുസിന് പിന്നാലെ ചെങ്കടലും അടച്ചുപൂട്ടാൻ ഇറാന്റെ നീക്കം

കഴിഞ്ഞ നാല് ദിവസമായി അമേരിക്ക തുടർച്ചയായി വ്യോമാക്രമണങ്ങൾ നടത്തിവരികയാണ്
ഇറാനിലെ ഊർജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ഹോർമുസിന് പിന്നാലെ ചെങ്കടലും അടച്ചുപൂട്ടാൻ ഇറാന്റെ നീക്കം
Published on

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം കൂടുതൽ രൂക്ഷമാകുന്നു. ഇറാൻ ഉടൻ തന്നെ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ അവരുടെ ഊർജ നിലയങ്ങളും പ്രധാന പാലങ്ങളും പൂർണ്ണമായി തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് മുന്നോടിയായി ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഹോർമുസ് കടലിടുക്കിൽ അമേരിക്ക വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി അമേരിക്ക തുടർച്ചയായി വ്യോമാക്രമണങ്ങൾ നടത്തിവരികയാണ്.

അതിനിടെ, അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതകളിലൊന്നായ ചെങ്കടൽ കവാടം അടച്ചുപൂട്ടാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. തങ്ങളുടെ ഏറ്റവും വലിയ തന്ത്രപരമായ ആയുധമായ ഹോർമുസ് കടലിടുക്കിന് പുറമെ, ബാബ് എൽ-മണ്ടേബ് കടലിടുക്ക് കൂടി തടസ്സപ്പെടുത്തി അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു.

ഇറാനിലെ ഊർജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ഹോർമുസിന് പിന്നാലെ ചെങ്കടലും അടച്ചുപൂട്ടാൻ ഇറാന്റെ നീക്കം
ഹോർമുസ് കടലിടുക്കിലെ യുഎസ്-ഇറാൻ വടംവലി: പശ്ചിമേഷ്യയെ മൂടുന്ന യുദ്ധമേഘങ്ങളും ട്രംപിന്റെ 'വാണിജ്യ നയതന്ത്രവും'

യെമനിലെ തങ്ങളുടെ സഖ്യകക്ഷിയായ ഹൂതികളെ ഉപയോഗിച്ചാകും ഇറാൻ ഈ പുതിയ നീക്കം നടത്തുക. യെമനിൽ സൗദി അറേബ്യ ആക്രമണം തുടർന്നാൽ ബാബ് എൽ-മണ്ടേബ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും, ഇത് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 200 ഡോളറായി ഉയർത്താൻ കാരണമാകുമെന്നും യെമൻ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. "എല്ലാവർക്കും എണ്ണ ലഭിക്കുക അല്ലെങ്കിൽ ആർക്കും ലഭിക്കാതിരിക്കുക" എന്നതാണ് തങ്ങളുടെ നയമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി.

ബഹ്റൈനിലെ അമേരിക്കൻ ഫിഫ്ത് ഫ്ലീറ്റിന്റെ കമാൻഡ് ആൻഡ് കൺട്രോൾ ഇന്ധന-സൈനിക ഉപകരണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഐആർജിസി അവകാശപ്പെട്ടു. കുവൈറ്റിലെ മിന അബ്ദുല്ലയിലുള്ള അമേരിക്കൻ സൈനിക ലോജിസ്റ്റിക്സ് കേന്ദ്രം തങ്ങൾ തീയിട്ട് നശിപ്പിച്ചതായും അവർ വ്യക്തമാക്കി. ഇതേത്തുടർന്ന് ബഹ്‌റൈനിൽ അപായ സൈറണുകൾ മുഴങ്ങി. ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം നേരിട്ടതായി കുവൈറ്റ് സൈന്യവും അറിയിച്ചു. കൂടാതെ, ബുധനാഴ്ച പുലർച്ചെ ഇറാനിൽ നിന്ന് വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ ജോർദാൻ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടു. ജോർദാനിലെ അസ്റാഖ് വ്യോമതാവളം ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നു.

ഇറാനെതിരെ പുതിയ ഉപരോധം

ഇറാനെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഉപരോധം മറികടന്ന് എണ്ണ വിൽക്കാൻ ഇറാനെ സഹായിക്കുന്ന മുഹമ്മദ് ഹുസൈൻ ഷംഖാനിയുടെ നേതൃത്വത്തിലുള്ള ഷിപ്പിങ് നെറ്റ്‌വർക്കിനെ ലക്ഷ്യമാക്കിയാണ് പുതിയ നടപടി. രാജ്യസുരക്ഷയ്ക്കും ആഗോള കപ്പൽ ഗതാഗതത്തിനും ഭീഷണിയാകുന്ന ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് പറഞ്ഞു. ഈ ശൃംഖലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇരുന്നൂറിലധികം വ്യക്തികൾക്കും കപ്പലുകൾക്കും കമ്പനികൾക്കും മേൽ അമേരിക്ക ഇതിനകം ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇറാനിലെ ഊർജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ഹോർമുസിന് പിന്നാലെ ചെങ്കടലും അടച്ചുപൂട്ടാൻ ഇറാന്റെ നീക്കം
ഹോർമൂസിൽ കടുപ്പിച്ച് ഇറാൻ; യുഎഇ കപ്പലുകൾക്ക് നേരെ ആക്രമണം, കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ

ട്രംപിന്റെ ഭീഷണിയും സെൻട്രൽ കമാൻഡിന്റെ പ്രതികരണവും

ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ഊർജ്ജ നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അടുത്തയാഴ്ച മുതൽ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോക്സ് ന്യൂസിനോട് ആവർത്തിച്ചു. എന്നാൽ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് 1949-ലെ ജനീവ കൺവെൻഷൻ ചട്ടങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്.

അതേസമയം, ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വലിയ അപകടമാണ് സൃഷ്ടിക്കുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഏഴ് വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ടുവെന്നും, ജീവനക്കാരായ പന്ത്രണ്ടോളം പേർ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും സെൻട്രൽ കമാൻഡ് മേധാവി അറിയിച്ചു. നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം അക്രമങ്ങൾക്ക് ഇറാൻ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Summary

As tensions escalate in the ongoing US-Iran conflict, analysts warn that Iran is signaling a dangerous new strategy: using its Houthi allies to close the Bab el-Mandeb Strait in the Red Sea as a major pressure point. This move threatens a second vital global energy route alongside the Strait of Hormuz, with warnings it could send oil prices soaring to $200 a barrel. Meanwhile, President Trump has issued stark warnings that the US will destroy essential Iranian infrastructure, including power plants and bridges, if Tehran refuses to return to the negotiating table, sparking international concerns over potential humanitarian law violations.

Madism Digital
madismdigital.com