കേരളത്തില്‍ 82.67 കോടി; അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി പ്രചാരണത്തിന് ചെലവിട്ടത് 529 കോടി; കോണ്‍ഗ്രസ് 248.55 കോടി

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച തീയതി മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെയുള്ള കാലയളവില്‍ ബിജെപിക്ക് സംഭാവനയായി 1,473 കോടി രൂപ ലഭിച്ചു. ഇതേ കാലയളവില്‍ കോണ്‍ഗ്രസിന് 207 കോടി രൂപയാണ് ലഭിച്ചത്
കേരളത്തില്‍ 82.67 കോടി; അഞ്ച് സംസ്ഥാനങ്ങളില്‍  ബിജെപി പ്രചാരണത്തിന് ചെലവിട്ടത് 529 കോടി; കോണ്‍ഗ്രസ് 248.55 കോടി
Published on

അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഈ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നടത്തിയ പണക്കൊഴുപ്പിന്റെ പ്രചാരണ തന്ത്രങ്ങളെന്ന് കണക്കുകള്‍. അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി 529 കോടി രൂപയാണ് ബിജെപി ചെലവിട്ടത്. ബിജെപി ചെലവിട്ടല തുകയുടെ പകുതിയോളം മാത്രമാണ് ഈ സംസ്ഥാനങ്ങളില്‍ പ്രചരണത്തിനായി കോണ്‍ഗ്രസ് ചെലവിട്ടത്. 248.55 കോടി രൂപയാണ് ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ചെലിട്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. ബിജെപി സംസ്ഥാനാടിസ്ഥാനത്തിലുള്ള ചെലവ് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചപ്പോള്‍, അഞ്ച് തിരഞ്ഞെടുപ്പുകള്‍ക്കുമായി ഒരുമിച്ചുള്ള റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസ് സമര്‍പ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച തീയതി മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെയുള്ള കാലയളവില്‍ ബിജെപിക്ക് സംഭാവനയായി 1,473 കോടി രൂപ ലഭിച്ചു. ഇതേ കാലയളവില്‍ കോണ്‍ഗ്രസിന് 207 കോടി രൂപയാണ് ലഭിച്ചത്.

കേരളത്തില്‍ 82.67 കോടി; അഞ്ച് സംസ്ഥാനങ്ങളില്‍  ബിജെപി പ്രചാരണത്തിന് ചെലവിട്ടത് 529 കോടി; കോണ്‍ഗ്രസ് 248.55 കോടി
'കിരീടം സന്നിധാനത്തെ സ്ട്രോങ്റൂമിൽ തന്നെ'; ശബരിമലയിലെ സ്വർണ്ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷൻ

ബിജെപി ആദ്യമായി അധികാരം പിടിച്ച ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പണം ചെലവിട്ടത്. ആകെ ചെലവിന്റെ 54 ശതമാനം വരുന്ന 286.99 കോടി രൂപ പശ്ചിമ ബംഗാളില്‍ ബിജെപി പ്രചാരണത്തിന് നല്‍കി. പശ്ചിമ ബംഗാളില്‍ ബിജെപി ചെലവഴിച്ച ആകെ തുകയില്‍ 217 കോടി രൂപ പൊതുവായ പാര്‍ട്ടി പ്രചാരണത്തിനും 69 കോടി രൂപ സ്ഥാനാര്‍ത്ഥികള്‍ക്കുമായാണ് ചെലവഴിച്ചത്. ചരിത്രത്തില്‍ ആദ്യമായി മൂന്ന് സീറ്റുകള്‍ വിജയിച്ച കേരളത്തില്‍ 82.67 കോടി രൂപയും ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നല്‍കിയിട്ടുണ്ട്. അസമില്‍ 96.26 കോടി രൂപ, തമിഴ്നാട്ടില്‍ 51.56 കോടി, പുതുച്ചേരിയില്‍ , 11.89 കോടി രൂപ എന്നിങ്ങനെയാണ് ബിജെപി ചെലവഴിച്ചത്.

അസമില്‍ ഭരണതുടര്‍ച്ച നേടിയ ബിജെപി തനിച്ച് കേവല ഭൂരിപക്ഷം സ്വന്തമാക്കുകയും എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. പുതുച്ചേരിയിലും എന്‍ഡിഎ ഭൂരിപക്ഷം നേടി. കേരളത്തില്‍ പത്ത് വര്‍ഷത്തെ ഇടത് ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും ബിജെപി മൂന്ന് സീറ്റുകള്‍ നേടുകയും ചെയ്തു. ദ്രാവിഡ പാര്‍ട്ടികളെ മറികടന്ന് തമിഴ്‌നാട്ടില്‍ വിജയ് നയിക്കുന്ന ഡിഎംകെ അധികാരം പിടിച്ചപ്പോള്‍ ബിജെപി വലിയ തിരിച്ചടി നേരിടുകയാണ് ഉണ്ടായത്. അതേസമയം, തമിഴ്നാട്ടിലെ ഭരണ കക്ഷിയായിരുന്ന ഡിഎംകെ സംസ്ഥാനത്തും പുതുച്ചേരിയിലുമായി തിരഞ്ഞെടുപ്പിനായി 197 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ 47.95 കോടി രൂപ സ്ഥാനാര്‍ത്ഥികള്‍ക്കായും 149 കോടി രൂപ പാര്‍ട്ടി പ്രചാരണത്തിനുമായാണ് ചെലവഴിച്ചതെന്നും കണക്കളില്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ 82.67 കോടി; അഞ്ച് സംസ്ഥാനങ്ങളില്‍  ബിജെപി പ്രചാരണത്തിന് ചെലവിട്ടത് 529 കോടി; കോണ്‍ഗ്രസ് 248.55 കോടി
അർഹർക്കും വോട്ടവകാശം നഷ്ടമായി; ഗോവയിൽ 97 പേർ വോട്ടർപട്ടികയ്ക്ക് പുറത്ത്

തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്കായി ചെലവിട്ട ആകെ തുകയാണ് എഐഎഡിഎംകെ സമര്‍പ്പിച്ചിട്ടുള്ളത്. മൂന്ന് തിരഞ്ഞെടുപ്പുകളിലായി 112 കോടി രൂപയാണ് പാര്‍ട്ടി ചെലവഴിച്ചത് - 109 കോടി രൂപ പാര്‍ട്ടി പ്രചാരണത്തിനും 2.78 കോടി രൂപ സ്ഥാനാര്‍ത്ഥികള്‍ക്കുമായി ചെലവിട്ടു. കേരളത്തില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. പുതുച്ചേരിയില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. അതിനാല്‍ ആകെ തുകയുടെ ഭൂരിഭാഗവും തമിഴ്നാട്ടിലാണ് പാര്‍ട്ടി ചെലവിട്ടതെന്ന് വ്യക്തമാണ്.

പശ്ചിമ ബംഗാളില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ വ്യത്യസ്ത രീതികളും കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താരപ്രചാരകരുടെ യാത്രാച്ചെലവുകള്‍ക്കായി 52.18 കോടി രൂപയും മാധ്യമ പരസ്യങ്ങള്‍ക്കായി 88.48 കോടി രൂപയുമാണ് പാര്‍ട്ടി ചെലവിട്ടത്. പൊതുയോഗങ്ങള്‍, ഘോഷയാത്രകള്‍, റാലികള്‍ എന്നിവയ്ക്കായി ചെലവഴിച്ച 1.26 കോടി രൂപയില്‍ 4 ലക്ഷം രൂപ 'നെയില്‍ ആര്‍ട്ടി'നും (നഖങ്ങളിലെ ചിത്രപ്പണി) 50,000 രൂപ ഗംഗാ ആരതി പരിപാടിക്കുമായി വിനിയോഗിച്ചു. ബംഗാളിലെ ഇത്തവണത്തെ ട്രെന്‍ഡിങ് പ്രചാരണ തന്ത്രമായിരുന്നു നെയില്‍ ആര്‍ട്ട്.

അതേസമയം, കോണ്‍ഗ്രസ് ചെലവഴിച്ച 248.55 കോടി രൂപയില്‍ 143 കോടി രൂപ പൊതു പ്രചാരണത്തിനും 105 കോടി രൂപ സ്ഥാനാര്‍ത്ഥികള്‍ക്കുമായാണ് വിനിയോഗിച്ചത്. താരപ്രചാരകരുടെയും മറ്റ് നേതാക്കളുടെയും യാത്രാച്ചെലവുകള്‍ക്കായി 22.5 കോടി രൂപയും മാധ്യമ പരസ്യങ്ങള്‍ക്കായി 92.52 കോടി രൂപയും ചെലവഴിച്ചു. അച്ചടി-ദൃശ്യ മാധ്യമ പരസ്യങ്ങള്‍, ബള്‍ക്ക് എസ്എംഎസ്, എഐ വഴിയുള്ള ടു-വേ വോയ്സ് കോളിംഗ്, ഹ്രസ്വ വീഡിയോകളുടെയും റീലുകളുടെയും നിര്‍മ്മാണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്കാണ് കോണ്‍ഗ്രസ് ഏറ്റവും അധികം തുക ചെലവിട്ടത്. 30 ലക്ഷം രൂപ വീതമാണ് പാര്‍ട്ടി നല്‍കിയത് എന്നാണ് കണക്കുകള്‍. അസമിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് നല്‍കിയത്.

Summary

The expenditure statements submitted to the Election Commission show that the BJP spent ₹529.38 crore on the 2026 Assembly elections in Assam, Kerala, Tamil Nadu, West Bengal and Puducherry. More than half of this — ₹286 crore — was spent in West Bengal alone. The Congress reported total election expenditure of ₹248.55 crore across the five states.

During the election period from March 15 to May 6, the BJP reported receipts of about ₹1,494 crore, while the Congress reported net receipts of ₹207.17 crore. The figures are based on party expenditure statements filed with the Election Commission.

Madism Digital
madismdigital.com