വ്യാജ ഒപ്പും രേഖകളും! ഒഡീഷയിൽ ആദിവാസി ഭൂമി അദാനി ഗ്രൂപ്പ് ഖനനത്തിനായി പിടിച്ചെടുക്കുന്നുവെന്ന് പരാതി

ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനിയായ കലിംഗ അലുമിന ലിമിറ്റഡാണ് ഖനി വികസിപ്പിക്കുന്നത്
വ്യാജ ഒപ്പും രേഖകളും! ഒഡീഷയിൽ ആദിവാസി ഭൂമി അദാനി ഗ്രൂപ്പ് ഖനനത്തിനായി പിടിച്ചെടുക്കുന്നുവെന്ന് പരാതി
Published on: 

രഘുനാഥ് ഖാര- ഒഡീഷയിലെ കൊരപൂട്ട് ജില്ലയിലുള്ള ഗോത്രവർഗ മേഖലയായ ബാൾദ ഗ്രാമത്തിലെ ഒരു പലചരക്ക് കടക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മുന്നിൽ കഴിഞ്ഞ ദിവസം ഒരു രേഖയെത്തി. ബാൾദയിലെ ഒരു വനപ്രദേശം ബോക്സൈറ്റ് ഖനനത്തിനായി വിട്ടുനൽകാനുള്ള സർക്കാർ നിർദേശം സൂചിപ്പിച്ചുള്ള രേഖ. അതിൽ തന്റെ വിരലടയാളം കണ്ട് ഖാര ഞെട്ടി.

പരിമിതമായ വിദ്യാഭ്യാസം മാത്രമാണുള്ളതെങ്കിലും ഇംഗ്ലീഷിൽ ഒപ്പിടുകയാണ് ഖാരയുടെ പതിവ്. രേഖയിലുള്ളത് മറ്റാരുടെയോ വിരലടയാളമാണെന്ന് ഉറപ്പിച്ച് പറയുകയാണ് ഖാര. ഖാരയ്ക്ക് മാത്രമല്ല ഈ പരാതിയുള്ളത് എന്നിടത്താണ് വിഷയത്തിന്റെ ഗൌരവമിരിക്കുന്നത്.

പുതിയ ബോക്സൈറ്റ് ഖനനം കാരണം ഭൂമി നഷ്ടപ്പെട്ട ബാൾഡയിലെയും സമീപ ഗ്രാമമായ ബന്നൂരിലെയും നൂറുകണക്കിന് ആദിവാസി വിഭാഗങ്ങളിൽപ്പെട്ട ആളുകളിൽ ഒരാളാണ് ഖാര. ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനിയായ കലിംഗ അലുമിന ലിമിറ്റഡാണ് ഈ ഖനി വികസിപ്പിക്കുന്നത്.

വ്യാജ ഒപ്പും രേഖകളും! ഒഡീഷയിൽ ആദിവാസി ഭൂമി അദാനി ഗ്രൂപ്പ് ഖനനത്തിനായി പിടിച്ചെടുക്കുന്നുവെന്ന് പരാതി
'ഇതൊരു ഏകാധിപത്യമാണ്'; കര്‍ഷകരുടെ അതിജീവനത്തിന് ആര് ഉത്തരം പറയും? അദാനി പദ്ധതിയും സര്‍ക്കാര്‍ മൗനവും പറയുന്നത്

24 ദശലക്ഷം ഡോളർ ചെലവഴിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതി, പീഠഭൂമി പ്രദേശമായ ബാൾഡ കുന്നിന്റെ വലിയൊരു ഭാഗം വിഴുങ്ങും. ആദിവാസി സമൂഹം പവിത്രമായി കരുതുന്ന വനങ്ങളും പുൽമേടുകളും ഗുഹകളും അടങ്ങിയതാണ് ഈ കുന്നുപ്രദേശം.

പദ്ധതി നടപ്പിലാക്കുന്നതിനായി, കഴിഞ്ഞ വർഷം ഒക്ടോബർ 9ന് ബാൾഡയിലും ബന്നൂരിലും നടന്ന ഗ്രാമസഭകളിൽ ഏകദേശം 600 ആദിവാസികളുടെ വ്യാജ ഒപ്പുകളും വിരലടയാളങ്ങളും ശേഖരിച്ചതായാണ് ആരോപണം. ബാൾഡയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ബന്നൂർ.

താൻ ബാൾഡയിലെ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും ഭാര്യക്കും സഹോദരിക്കുമൊപ്പം മറ്റ് വില്ലേജ് നിവാസികളോടൊപ്പം വില്ലേജ് കൗൺസിൽ ഓഫീസിന് 100 മീറ്റർ അകലെ നിർദ്ദിഷ്ട ഖനിക്കെതിരെ പ്രതിഷേധിക്കുകയായിരുന്നുവെന്നും ഖാര പറയുന്നു.

പരമ്പരാഗത ഭൂമിക്ക് മേലുള്ള ആദിവാസി സമൂഹങ്ങളുടെ അവകാശം ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നുണ്ട്. ഇത്തരം ഭൂമി മറ്റ് ആവശ്യങ്ങൾക്കായി കൈമാറുന്നതിന് ഗ്രാമസഭാ പ്രമേയം നിർബന്ധമാണെന്ന് വനനിയമങ്ങളും ആദിവാസി മേഖലകൾക്ക് സ്വയംഭരണാവകാശം നൽകുന്ന നിയമങ്ങളും വ്യക്തമാക്കുന്നു.

വ്യാജ ഒപ്പും രേഖകളും! ഒഡീഷയിൽ ആദിവാസി ഭൂമി അദാനി ഗ്രൂപ്പ് ഖനനത്തിനായി പിടിച്ചെടുക്കുന്നുവെന്ന് പരാതി
വിഴിഞ്ഞത്ത് അദാനി കൊയ്യുന്നത് 13,000 കോടിയുടെ കൊള്ളലാഭം: കരാറിലെ പഴുതുകളും ആഗോള ഷിപ്പിങ് ലോബിയുടെ രഹസ്യ നീക്കങ്ങളും

ഗ്രാമത്തിലെ മുതിർന്നവരിൽ 50 ശതമാനം പേരെങ്കിലും ലിഖിതമായി സമ്മതം നൽകിയാൽ മാത്രമേ ഗ്രാമസഭ പാസാക്കുന്ന പ്രമേയത്തിന് സാധുതയുള്ളൂ. അദാനിയുടെ ഖനിക്കായി ബാൾഡയിലെ 360 പേരും ബന്നൂരിലെ 227 പേരും ഉൾപ്പെടെ ആകെയുള്ള 580 മുതിർന്നവരും ഭൂമി വിട്ടുനൽകാൻ സമ്മതിച്ചതായി സർക്കാർ രേഖകൾ അവകാശപ്പെടുന്നു. എന്നാൽ രണ്ട് ഗ്രാമങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട ഗ്രാമത്തലവന്മാർ ഈ വാദം നിഷേധിക്കുകയും നിഷേധിക്കുകയും ഈ രണ്ട് യോഗങ്ങളും “അസാധു” ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

രണ്ട് ഗ്രാമസഭകളിലും ഗ്രാമവാസികൾ എടുത്ത ചിത്രങ്ങളിൽ പോലും ആകെ പങ്കാളിത്തം ഏകദേശം 100 ആളുകൾ മാത്രമാണെന്ന് വ്യക്തമാകുന്നുണ്ട് — ബാൾഡയിൽ 40 പേരും ബന്നൂരിൽ 68 പേരും. ഇത് പ്രമേയം പാസാക്കാൻ ആവശ്യമായ കുറഞ്ഞത് 50 ശതമാനം ക്വോറത്തേക്കാൾ വളരെ കുറവാണിത്.

മാത്രവുമല്ല, പ്രമേയ രേഖകളിലെ ഭൂരിഭാഗം ഒപ്പുകളും വ്യാജമാണെന്നും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ആൾമാറാട്ടം നടത്തിയതാണെന്നും ഗ്രാമവാസികൾ ആരോപിക്കുന്നു.

വ്യാജ വ്യക്തികളുടെ ഒപ്പുകളും വർഷങ്ങൾക്ക് മുമ്പ് മരിച്ചവരുടെ പേരുകൾ പോലും രേഖകളിൽ ഉണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. മുൻപ് നടന്ന ഗ്രാമസഭയിൽ നിന്നുള്ള തങ്ങളുടെ ഒപ്പുകൾ ഈ ബോക്സൈറ്റ് ഖനി രേഖയിലേക്ക് തട്ടിപ്പിലൂടെ ഒട്ടിച്ചുചേർത്തതാണെന്നും പലരും ആരോപിക്കുന്നു.

വ്യാജ ഒപ്പും രേഖകളും! ഒഡീഷയിൽ ആദിവാസി ഭൂമി അദാനി ഗ്രൂപ്പ് ഖനനത്തിനായി പിടിച്ചെടുക്കുന്നുവെന്ന് പരാതി
'അദാനി ഗ്രൂപ്പിനോട് വിശദീകരണം തേടണം'; വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സെബിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ് ആരോപണങ്ങളിൽ പ്രതികരണം തേടി ആഗസ്റ്റ് 18ന് അദാനി ഗ്രൂപ്പിനും അവരുടെ കമ്മ്യൂണിക്കേഷൻസ് മേധാവിക്കും ഇമെയിൽ അയച്ചതായാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് സെപ്റ്റംബർ 25-ന് രണ്ടാമതൊരു അഭ്യർത്ഥനയും അയച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. ഗ്രാമവാസികൾ ഉന്നയിച്ച ആശങ്കകളിൽ കോരാപ്പുട്ടിലെ മുതിർന്ന ഉദ്യോഗസ്ഥനായ ജില്ലാ മജിസ്‌ട്രേറ്റ് മനോജ് സത്യാവാൻ മഹാജന്റെ പ്രതികരണവും അൽ ജസീറ തേടിയെങ്കിലും മറുപടി ലഭിച്ചില്ല. കോരാപ്പുട്ട് ജില്ലയിലെ പൊലീസ് സൂപ്രണ്ടായ രോഹിത് വർമ്മയും ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.

Summary

Raghunath Khara is a grocery shop owner in Balda village, a tribal area in Odisha’s Koraput district. The other day, a document reached him indicating a government proposal to allocate a forest area in Balda for bauxite mining. Khara was shocked to see his fingerprint on the document.

Khara is among hundreds of tribal people from Balda and the neighbouring village of Bannur who have lost their land due to the new bauxite mining project. The mine is being developed by Kalinga Alumina Limited, a subsidiary of Gautam Adani-owned Adani Enterprises Limited.

Madism Digital
madismdigital.com