

വിഴിഞ്ഞ തുറമുഖത്തിന്റെ ഓഹരി ആഗോള ഷിപ്പിങ് ഭീമന്‍ കമ്പനിക്ക് കൈമാറാനുള്ള നീക്കത്തില്‍ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ലഭ്യമാക്കാത്തതുകൊണ്ടും സെബി റെഗുലേഷന്‍സ് പാലിക്കാത്തതുകൊണ്ടും ഓഹരി കൈമാറ്റം സംബന്ധിച്ച അപേക്ഷയില്‍ അദാനി ഗ്രൂപ്പിനോട് വിശദീകരണം തേടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സെബിക്ക് കത്തയച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഒത്തുകളികളെ നിയമപരമായും രാഷ്ട്രീയമായും പ്രതിപക്ഷം നേരിടുമെന്നും പിണറായി വിജയന്‍ അറിയിച്ചു.
SEBI (Listing of Obligations and Disclosure Requirements) 2015 പ്രകാരം ഓഹരി കൈമാറ്റം സുതാര്യമായിരിക്കണം എന്നും ഇതു സംബന്ധിച്ച എല്ലാ പ്രസക്ത കാര്യങ്ങളും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികളെ അറിയിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ സെബി അധികാരികള്‍ക്ക് മുമ്പാകെ സുതാര്യമായി കാര്യങ്ങള്‍ അറിയിച്ചിട്ടില്ല. ഗൗരവകരമായ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുകയോ, ജാഗ്രത കാണിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പിണറായി ഉന്നയിക്കുന്ന ആക്ഷേപം.
സംസ്ഥാന സര്‍ക്കാരുമായി അദാനി ഗ്രൂപ്പ് ഒപ്പിട്ട കരാറിലെ ക്ലോസ് 5.3.1 പ്രകാരം ഉടമസ്ഥാവകാശം മാറുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് നിബന്ധന. ഓഹരി കൈമാറുന്ന കാര്യത്തിലും സമാനമായ നിയന്ത്രണമുണ്ട്. ഒറ്റയ്‌ക്കോ കൂട്ടായോ 25 ശതമാനത്തിനു മുകളില്‍ ആര്‍ക്കെങ്കിലും ഓഹരി കൈമാറുന്നതിനും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ അദാനി ഗ്രൂപ്പിന് ഉടമസ്ഥാവകാശം മൊത്തത്തിലോ ഓഹരി കൈമാറ്റത്തിലോ കൈമാറാന്‍ കഴിയില്ലെന്നാണ് ക്ലോസ് 5.3-ലും പറയുന്നത്. എന്നാല്‍, സെബിയെ ഓഹരി കൈമാറ്റം സംബന്ധിച്ച കരാറില്‍ ഏര്‍പ്പെട്ടതായി അറിയിച്ചിട്ടും സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുന്ന സ്ഥിതി ഉണ്ടായില്ല.
സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടുക എന്നത് കേവലമായ ഒരു സാങ്കേതികതയല്ല. ഇത്തരമൊരു കൈമാറ്റത്തിന്റെ ആവശ്യകത തന്നെ പരിശോധിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ഇതെല്ലാം ലംഘിച്ചാണ് അദാനി ഗ്രൂപ്പ് മുന്നോട്ടുപോകുന്നത്. ഇതു കൂടാതെ, പ്രസ്തുത നിയമത്തിലെ റെഗുലേഷന്‍ 30 പ്രകാരവും അനുബന്ധ സര്‍ക്കുലര്‍ പ്രകാരവും അദാനി ഗ്രൂപ്പ് സെബിക്ക് നല്‍കിയ അപേക്ഷ, മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. മാത്രമല്ല, ഇത് കൃത്യവും സുതാര്യവുമായ വെളിപ്പെടുത്തലല്ല. ദേശീയ സുരക്ഷയും പൊതു താല്‍പ്പര്യവും പാലിച്ചുകൊണ്ട് മാത്രമേ അനുമതി നല്‍കാവൂ എന്നും കരാറിലുണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
ഓഹരി കൈമാറ്റത്തിനായി സെബിക്ക് അദാനി ഗ്രൂപ്പ് കത്തുനല്‍കിയ കാര്യം പുറത്തുവന്നിട്ടും സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ മടിച്ച് നില്‍ക്കുകയാണ്. ഓഹരി കൈമാറ്റം സംബന്ധിച്ച് സെബി തീരുമാനം ഏകപക്ഷീയമായി കൈക്കൊള്ളാന്‍ അവസരം നല്‍കാതെ സര്‍ക്കാരുമായുള്ള കരാറില്‍ ഓഹരി കൈമാറ്റത്തിന് മുന്‍കൂര്‍ അനുമതി ലഭ്യമാക്കാത്തതും കമ്പനി നടത്തിയ വെളിപ്പെടുത്തല്‍ പൂര്‍ണ്ണമല്ലാത്തതും ഉടന്‍ തന്നെ അറിയിക്കേണ്ടതായിരുന്നു. ഈ വീഴ്ച്ച മൂലം കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാതെ പോകരുതെന്നും പിണറായി ഇതുസംബന്ധിച്ച് പങ്കുവച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
The Opposition has intensified its stand against the proposed transfer of a stake in the Vizhinjam Port to a global shipping company. Leader of the Opposition Pinarayi Vijayan has written to SEBI, urging the regulator to seek clarification from the Adani Group over the share transfer application, alleging that prior approval from the Kerala government has not been obtained and that SEBI regulations have not been complied with. He also stated that the Opposition would challenge any alleged collusion by the state government through both legal and political means.