പിന്നോട്ടില്ല! സിജെപി സമരം നയിക്കാൻ അജിങ്ക്യ ഷിൻഡെ, ദീപ്കെയുടെ നിർണായക പ്രഖ്യാപനം

അറസ്റ്റ് മുൻകൂട്ടി കണ്ട് റെക്കോർഡ് ചെയ്ത വീഡിയോ ആണ് കോക്രോച്ച് പാർട്ടി പുറത്തുവിട്ടിരിക്കുന്നത്
പിന്നോട്ടില്ല! സിജെപി സമരം നയിക്കാൻ അജിങ്ക്യ ഷിൻഡെ, ദീപ്കെയുടെ നിർണായക പ്രഖ്യാപനം
Published on: 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്ർറെ രാജി ആവശ്യപ്പെട്ട്, ജന്തർ മന്തറിലെ സമരത്തിന് മുന്നോടിയായി സിജെപി നേതാക്കളായ അഭിജീത് ദീപ്കെ, സൌരവ് ദാസ്, അശുതോഷ് റങ്കെ എന്നിവരെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ് ഡൽഹി പൊലീസ്. എന്നാൽ ഇതുകൊണ്ടൊന്നും പിന്‍മാറില്ലെന്നും ജനാധിപത്യം സംരക്ഷിക്കുന്നതിനായുള്ള സമരം ഇനിയും മുന്നോട്ട് പോവുക തന്നെ ചെയ്യും എന്നും അഭിജീത് ദീപ്കെ. സമരം നയിക്കാൻ അജിൻക്യ ഷിൻഡെയെ പ്രഖ്യാപിച്ചാണ് ദീപ്കെയുടെ ഏറ്റവും പുതിയ വീഡിയോ. അറസ്റ്റ് മുൻകൂട്ടി കണ്ട് റെക്കോർഡ് ചെയ്ത വീഡിയോ ആണ് കോക്രോച്ച് പാർട്ടി പുറത്തുവിട്ടിരിക്കുന്നത്.

ആരാണ് അജിങ്ക്യ ഷിൻഡെ?

മഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശിയായ അജിങ്ക്യ ഷിൻഡെ കോക്രോച്ച് ജനതാ പാർട്ടിയുടെ ദേശീയ സംഘടനാ ചുമതലയുള്ള നേതാവാണ്. മഹാരാഷ്ട്രയിൽ ആം ആദ‌്മി പാർട്ടിയുടെ യുവജന വിഭാഗത്തിൽ പ്രവർത്തിച്ച് പരിചയമുള്ള ഷിൻഡെ, ജന്തർ മന്തറിൽ നടന്ന സിജെപിയുടെ ആദ്യ സമരത്തിലും പ്രധാന മുഖമായിരുന്നു.

റായ്ഗഡിലെ ഡോ.ബാബാസാഹേബ് അംബേദ്കർ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിടെക് ബിരുദം നേടിയ ഷിൻഡെ, ഐടി ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ രാഷ്ട്രീയ-സാമൂഹിക പ്രവർനത്തിലേക്ക് ഇറങ്ങിയത്. മുൻപ് ആം ആദ്മി പാർട്ടിയുടെ (AAP) മഹാരാഷ്ട്ര യുവജന വിഭാഗം സംസ്ഥാന കൺവീനറായും, എ.എ.പിയുടെ ഗോവ സഹ-ചുമതലയുള്ള നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പിന്നോട്ടില്ല! സിജെപി സമരം നയിക്കാൻ അജിങ്ക്യ ഷിൻഡെ, ദീപ്കെയുടെ നിർണായക പ്രഖ്യാപനം
‘56 ഇഞ്ചിന്റെ പേടി കണ്ടോ?’; പ്രതിഷേധം തടയാൻ ട്രെയിനുകൾ റദ്ദാക്കി, മോദിയെ പരിഹസിച്ച് CJP നേതാവ്

അഭിജീത് ദീപ്കെ, അശുതോഷ് റങ്ക തുടങ്ങിയവരുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. നേരത്തെ നടന്ന ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിന്റെ ആസൂത്രണത്തിലും പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനും ഷിന്‍ഡെ നേതൃത്വം നല്‍കിയിരുന്നു.

അതേസമയം ഡൽഹിയിൽ വിവിധ സംഘടനകളുടെ പ്രതിഷേധം ശക്തമായി തന്നെ മുന്നോട്ട് പോവുകയാണ്. പിണറായി വിജയൻ, എംഎ ബേബി. എഎ റഹീം, മമതാ ബാനർജി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ് ഡൽഹി പൊലീസ്. മലയാളി മാധ്യമപ്രവർത്തകരെയടക്കം തടങ്കലിലാക്കിയിട്ടുമുണ്ട്. ധ്രുവ് റാഠി, അഭിജീത് ദീപ്കെ, സൌരവ് ദാസ് തുടങ്ങിയവരെ പ്രതിഷേധത്തിനെത്തും മുമ്പ് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ധ്രുവിനെ വീട്ടിൽ നിന്നും ദീപ്കെ അടക്കമുള്ളവരെ വിമാനത്തിനുള്ളിൽ കയറിയുമാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതുവരെ ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സിജെപി അറിയിക്കുന്നത്.

സമരത്തെ പ്രതിരോധിക്കാൻ ഡൽഹി പോലീസും സുരക്ഷാ സേനയും കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. 57 മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി, പ്രധാന റോഡുകളെല്ലാം അടച്ചു. ജന്തർമന്തറിലും പരിസര പ്രദേശങ്ങളിലും വൻ പോലീസ് സന്നാഹത്തെ വിന്യമിച്ചിട്ടുണ്ടെങ്കിലും, പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ട്.

പിന്നോട്ടില്ല! സിജെപി സമരം നയിക്കാൻ അജിങ്ക്യ ഷിൻഡെ, ദീപ്കെയുടെ നിർണായക പ്രഖ്യാപനം
LIVE: ജന്തർ മന്തർ 2.0: പിണറായി എവിടെ? മോചിപ്പിക്കാന്‍ ഇടപെട്ട് മുഖ്യമന്ത്രി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) നടപടികളിലെ ക്രമക്കേടുകൾക്കെതിരെയുമാണ് സിജെപി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച് വോട്ടവകാശം നിഷേധിക്കുന്നു എന്ന ആരോപണവും പ്രസ്ഥാനം ഉന്നയിക്കുന്നുണ്ട്. സമരത്തിന് പ്രതിപക്ഷ സംഘടനകളും വിദ്യാർഥി സംഘടനകളും ഐക്യദാർഢ്യവുമായി രംഗത്തെത്തിയതോടെയാണ് പ്രക്ഷോഭം ശക്തമായത്.

Summary

Delhi Police have detained Cockroach Janata Party (CJP) leaders Abhijeet Dipke, Saurav Das and Ashutosh Ranke ahead of their protest at Jantar Mantar demanding the resignation of Chief Election Commissioner Gyanesh Kumar. However, Abhijeet Dipke has said the protest will not be deterred and will continue to defend democracy. In his latest video, Dipke announced Ajinkya Shinde as the leader who will carry the protest forward. The Cockroach Party released the video, which was recorded in anticipation of his arrest.

Madism Digital
madismdigital.com