തന്ത്രമോ കുതന്ത്രമോ! അണ്ണാമലൈയുടെ ബിജെപി വിമര്‍ശനത്തിന് പിന്നിലെ രാഷ്ട്രീയം

ബിജെപി വിട്ടശേഷം സ്വന്തം രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പടുക്കാനും 2031ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനും ഒരു വർഷം നീക്കിവെക്കാനായിരുന്നു അണ്ണാമലൈയുടെ പദ്ധതി.
തന്ത്രമോ കുതന്ത്രമോ!
അണ്ണാമലൈയുടെ ബിജെപി വിമര്‍ശനത്തിന് പിന്നിലെ രാഷ്ട്രീയം
Published on: 

ബിജെപി വിട്ടു, വീ ദ ലീഡേഴ്‌സ് എന്ന പേരില്‍ സംഘടന രൂപീകരിച്ചു. ഇപ്പോള്‍ സിജെപിയെ പരോക്ഷമായി പിന്തുണച്ചും സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ ന്യായമുണ്ടെന്നും നിലരപാടെടുക്കുന്നു. തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ രാഷ്ട്രീയ നീക്കങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

ബിജെപി വിട്ട് നാല് മാസങ്ങൾക്ക് ശേഷം പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയെയും കേന്ദ്ര സർക്കാർ നിലപാടിനെയും ചോദ്യം ചെയ്തുകൊണ്ടാണ് അണ്ണാമലൈ പരസ്യമായി രം​ഗത്തെത്തിയത്. അധികാരത്തിലെത്തി 12 വർഷത്തിലേറെയായിട്ടും ഇന്നും ഒരു ശത്രുവിനെ സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് അണ്ണാമലൈ വിമർശിച്ചു. ഈ പ്രസ്താവനയാണ് തമിഴ്നാട്ടിൽ അണ്ണാമലൈയുടെ അടുത്ത രാഷ്ട്രീയ നീക്കം എന്തെന്നത് ചൂടേറിയ ചർച്ചാവിഷയമാക്കുന്നത്.

അണ്ണാമലൈയുടെ രാഷ്ട്രീയ വളർച്ച

2020ൽ ബിജെപിയിലെത്തിയ അണ്ണാമലൈ 2019ലായിരുന്നു ഐപിഎസ് പദവി രാജിവെച്ച് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് തമിഴ്നാട്ടിലെ ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളോടുള്ള വിയോജിപ്പുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് അകന്നത്. അതിന് പിന്നാലെ ‘വി ദി ലീഡേഴ്‌സ്’ എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കമിട്ടു. 2031ലെ തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ശക്തി തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. അതിനായി താഴെ തട്ടിൽ കൂടുതൽ പ്രവർത്തകരെ വളർത്തിയെടുക്കാനായിരുന്നു ലക്ഷ്യം.

തന്ത്രമോ കുതന്ത്രമോ!
അണ്ണാമലൈയുടെ ബിജെപി വിമര്‍ശനത്തിന് പിന്നിലെ രാഷ്ട്രീയം
പീഡന പരാതികള്‍ ഐസിസി പരിഗണിക്കും; കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് രൂപരേഖ തയ്യാറാക്കി സിപിഎം

തമിഴ്നാട്ടിൽ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) യുവാക്കളുടെ പിന്തുണയോടെ സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവന്നതോടെയാണ് അണ്ണാമലൈയുടെ നീക്കവും ചർച്ചയാകുന്നത്. ബിജെപിക്ക് പുറത്ത് ഒരു സ്വതന്ത്ര രാഷ്ട്രീയ ഇടം കണ്ടെത്തി യുവാക്കളെ കൂടുതൽ രാഷ്ട്രീയത്തിലേക്ക് നയിക്കാനാണ് പുതിയ പ്രസ്താവനകളിലൂടെ അദ്ദേഹം ശ്രമിക്കുന്നതെന്ന് ഒരുവിഭാ​ഗം രാഷ്ട്രീയ നീരീക്ഷകർ വിലയിരുത്തുന്നു.

50 ലക്ഷം അംഗങ്ങളെ ചേർക്കുകയെന്ന വലിയ ലക്ഷ്യത്തോടെയാണ് അണ്ണാമലൈയുടെ ‘വി ദി ലീഡേഴ്‌സ്’ ആരംഭിച്ചത്. എന്നാൽ അംഗത്വം വർധിപ്പിക്കുന്നതിലെ മെല്ലെപോക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വന്തം അം​ഗങ്ങൾക്ക് അവസരം ലഭിക്കാതെ കാത്തിരിക്കേണ്ടി വരുന്നതും പ്രസ്ഥാനത്തിന്റെ പിന്തുണ കുറയ്ക്കുമെന്ന വിലയിരുത്തലുമുണ്ട്.

വി ദി ലീഡേഴ്‌സിന്റെ ഭാവി

ബിജെപിയിൽ നിന്ന് പുറത്തുവന്നതോടെ യുവാക്കൾക്കിടയിൽ ഇടം കണ്ടെത്തി സ്വന്തം രാഷ്ട്രീയ വ്യക്തിത്വം രൂപപ്പെടുത്താനാണ് ഇത്തരം പരസ്യ പ്രസ്താവനകളിലൂടെ അണ്ണാമലൈ ലക്ഷ്യമിടുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ത്യ എല്ലാ സമുദായങ്ങൾക്കും അവകാശപ്പെട്ടതാണെന്നും മുസ്‌ലിങ്ങൾക്കും മറ്റ് മതവിഭാഗങ്ങൾക്കും രാജ്യത്ത് സ്ഥാനമുണ്ടെന്നുമുള്ള ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയും അണ്ണാമലൈ പിന്തുണച്ചിരുന്നു. അതിന് വിരുദ്ധമായി ചിന്തിക്കുന്ന ഹിന്ദുക്കൾ തെറ്റാണെന്നായിരുന്നു അന്ന് അണ്ണാമലൈ പ്രതികരിച്ചത്.

തന്ത്രമോ കുതന്ത്രമോ!
അണ്ണാമലൈയുടെ ബിജെപി വിമര്‍ശനത്തിന് പിന്നിലെ രാഷ്ട്രീയം
നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി; സമാധാന ബോണ്ട് ഒപ്പിട്ടു നല്‍കാന്‍ നിര്‍ദേശം

എന്നാൽ പൊലീസ് നടപടികളിലെ ചില പ്രത്യേക സംഭവങ്ങളെ വിമർശിച്ചതുകൊണ്ട് മാത്രം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിൽ നിന്ന് അദ്ദേഹം പിന്മാറിയെന്ന് വിലയിരുത്താനാകില്ലെന്നും വിമർശനം ഉയരുന്നുണ്ട്. പ്രസ്ഥാനം രൂപീകരിച്ചയുടൻ തന്നെ അണ്ണാമലൈയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ കുറിച്ച് അന്തിമ നി​ഗമനത്തിൽ എത്താനാകില്ലെന്നും ഒരുവിഭാ​ഗം രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

രാഷ്ട്രീയ നിലപാടിലെ അവ്യക്തത

ബിജെപി വിട്ടതിന് ശേഷം തമിഴ്‌നാട്ടിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം കുറഞ്ഞെന്നും പുതിയ വിമർശനങ്ങളിലൂടെ വീണ്ടും ശ്രദ്ധ നേടാനാണ് ശ്രമിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ നിലപാടിൽ വ്യക്തതയില്ലെന്നും വിമർശനമുണ്ട്.

അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നാണെന്നും ഭാവിയിൽ ബിജെപിയിലേക്ക് മടങ്ങാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ലെന്ന് ചിന്തിക്കുന്നവരുമുണ്ട്. അതോടൊപ്പം തമിഴ്നാട്ടിലെ വലിയ രാഷ്ട്രീയ ശക്തിയായി ഉയരാൻ അദ്ദേഹത്തിന് ഉടനെ സാധിക്കില്ലെന്നും ഒരുവിഭാ​ഗം ചൂണ്ടിക്കാട്ടുന്നു.

തന്ത്രമോ കുതന്ത്രമോ!
അണ്ണാമലൈയുടെ ബിജെപി വിമര്‍ശനത്തിന് പിന്നിലെ രാഷ്ട്രീയം
അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ - ചൈന സംഘര്‍ഷ സാധ്യത; ഐടിബിപി മേധാവിയുടെ വെളിപ്പെടുത്തലില്‍ രാഷ്ട്രീയ വിവാദം

ബിജെപിക്കുള്ളിലെ ഭിന്നതകളും സംസ്ഥാനത്തെ രാഷ്ട്രീയ തന്ത്രങ്ങളിലുണ്ടായ മാറ്റങ്ങളും അദ്ദേഹത്തിന്റെ ഭാവിയെ ബാധിച്ചുവെന്നാണ് അക്കാദമിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ രാമു മണിവണ്ണന്റെ വിലയിരുത്തൽ. ടിവികെയുടെ മുന്നേറ്റവും ബിജെപിയുടെ പിന്തുണയില്ലാതെ സ്വന്തം അടിത്തറ കെട്ടിപ്പടുക്കുകയെന്നതും അണ്ണാമലൈക്ക് വെല്ലുവിളിയാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

ബിജെപിയുമായി അകന്ന് നിൽക്കുമ്പോൾ സ്വന്തം രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതും ജനപിന്തുണ നേടിയെടുക്കുന്നതുമാണ് അണ്ണാമലൈക്ക് മുമ്പിലെ പ്രധാന വെല്ലുവിളി. എന്നാൽ യുവാക്കളെ ആകർഷിക്കാനും വിവിധ സമുദായങ്ങൾക്കിടയിൽ പിന്തുണ നേടാനും കഴിയുമോ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സ്വാധീനം തെളിയിക്കാനാകുമോ, ബിജെപിയുടെ സംഘടനാ പിന്തുണയില്ലാതെ സംസ്ഥാന രാഷ്ട്രീയത്തിൽ നിലയുറപ്പിക്കാനാകുമോ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായിരിക്കും അണ്ണാമലൈയുടെ ഭാവി നിർണയിക്കുക. അതോടൊപ്പം രാഷ്ട്രീയ പ്രാധാന്യം കുറഞ്ഞുവരുന്ന സമയത്ത് തന്നിലേക്ക് ശ്രദ്ധ തിരിക്കാനുള്ള നീക്കമായി മാത്രം ഈ നിലപാടുകൾ മാറുമോ എന്നതാണ് ചോദ്യം.

Summary

K. Annamalai’s plans to build an independent political movement and prepare for the 2031 Tamil Nadu Assembly elections appear to be accelerating just four months after leaving the BJP. His shrinking political timeline may explain his increasingly sharp criticism of his former party and the Modi government.

Madism Digital
madismdigital.com