ഡോളറിന് പകരം സ്വന്തം കറൻസി; അമേരിക്കയ്ക്കും ട്രംപിനും ശക്തമായ സന്ദേശവുമായി ബ്രിക്സ് രാജ്യങ്ങൾ

അമേരിക്ക പോലെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ആധിപത്യം അവസാനിക്കുന്നതിന്റെ സൂചനയായിട്ടാണ് വിദഗ്ദ്ധർ കാണുന്നത്.
ഡോളറിന് പകരം സ്വന്തം കറൻസി; അമേരിക്കയ്ക്കും ട്രംപിനും ശക്തമായ സന്ദേശവുമായി ബ്രിക്സ് രാജ്യങ്ങൾ
Published on

അന്താരാഷ്ട്ര വ്യാപാര രം​ഗത്ത് അമേരിക്കൻ ഡോളറിന്റെ സ്വാധീനം കുറയ്ക്കാനും തദ്ദേശീയ കറൻസികളുടെ ഉപയോ​ഗം വർധിപ്പിക്കാനും ലക്ഷ്യമിട്ട് ബ്രിക്സ് രാജ്യങ്ങൾ പുതിയ ചുവടുവെപ്പുകൾ നടത്തുകയാണ്. ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവർ നടത്തിയ പ്രസ്താവനകൾ അമേരിക്കക്കും പ്രത്യേകിച്ചും ഡോണൾഡ് ട്രംപിനുമുള്ള വ്യക്തമായ ഒരു സന്ദേശമായാണ് ലോകം വിലയിരുത്തുന്നത്. അമേരിക്കൻ സാമ്പത്തിക ആധിപത്യത്തിന് പകരമായി പുതിയൊരു ആഗോള സാമ്പത്തിക ക്രമം കെട്ടിപ്പടുക്കാനുള്ള ബ്രിക്സ് രാജ്യങ്ങളുടെ ഉറച്ച തീരുമാനമാണ് ഈ വേദിയിൽ പ്രതിഫലിച്ചത്.

ലോക സമ്പദ്‍വ്യവസ്ഥയിൽ ഇപ്പോൾ വളരെ ആഴത്തിലുള്ളതും ഘടനാപരമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റഷ്യൻ പുടിൻ ഫോറത്തിൽ വ്യക്തമാക്കിയത്. ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെ നിയന്ത്രിച്ചിരുന്ന പഴയ സാമ്പത്തിക ശക്തികൾക്ക് പകരം പുതിയ രാജ്യങ്ങൾ ആഗോള വളർച്ചയുടെ എൻജിനുകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പഴയ സാമ്പത്തിക ശക്തികൾക്ക് ഇന്നും അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യകളും ഉണ്ടെങ്കിലും, ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നും ഉയർന്നുവരുന്ന പുതിയ രാജ്യങ്ങളാണ് ഇനി ലോകത്തെ നയിക്കാൻ പോകുന്നതെന്നും പുടിൻ കൂട്ടിച്ചേർത്തു. ഇത് അമേരിക്ക പോലെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ആധിപത്യം അവസാനിക്കുന്നതിന്റെ സൂചനയായിട്ടാണ് വിദഗ്ദ്ധർ കാണുന്നത്.

ഡോളറിന് പകരം സ്വന്തം കറൻസി; അമേരിക്കയ്ക്കും ട്രംപിനും ശക്തമായ സന്ദേശവുമായി ബ്രിക്സ് രാജ്യങ്ങൾ
ബ്രിക്‌സിനായി ലോകനേതാക്കൾ ഡൽഹിയിൽ; പുടിന് വൻ സ്വീകരണം, കനത്ത ജാഗ്രതയിൽ രാജ്യതലസ്ഥാനം

ആ​ഗോള വ്യാപാരം സു​ഗമമായി നടക്കണമെങ്കിൽ കടൽ വഴിയുള്ള ചരക്കു​ഗതാ​ഗതം പൂർണ്ണമായും സുരക്ഷിതമായിരിക്കണം എന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ ഊന്നിപ്പറഞ്ഞു. കപ്പൽ ജീവനക്കാരുടെ സുരക്ഷയും കടൽ യാത്രയ്ക്കുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിൽ ഇന്ത്യ എല്ലാ കാലത്തും പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്ക, ഇറാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കാരണം പ്രധാനപ്പെട്ട പല വ്യാപാര പാതകളിലും, പ്രത്യേകിച്ചും ഹോർമുസ് കടലിടുക്കിൽ വലിയ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് മോദിയുടെ ഈ പ്രസ്താവന എന്നത് വളരെ ശ്രദ്ധേയമാണ്. ലോകത്തിന്റെ പുരോഗതിക്ക് തുറന്ന സപ്ലൈ ചെയിനുകൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

അന്താരാഷ്ട്ര വ്യാപാരത്തിൽ അമേരിക്കൻ ഡോളറിനെ മാത്രം ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കണം എന്നാണ് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ പ്രധാനമായും ആവശ്യപ്പെട്ടത്. ബ്രിക്സ് അംഗരാജ്യങ്ങൾ പരസ്പരം വ്യാപാരം നടത്തുമ്പോൾ അതത് രാജ്യങ്ങളുടെ സ്വന്തം കറൻസികൾ കൂടുതൽ ഉപയോഗിക്കണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു.

നിലവിലെ ആഗോള സാമ്പത്തിക വ്യവസ്ഥ വളരെ ചുരുക്കം കറൻസികളെ മാത്രം കേന്ദ്രീകരിച്ചുള്ളതാണെന്നും, അത് പലപ്പോഴും രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മറ്റു രാജ്യങ്ങൾക്ക് വലിയ തിരിച്ചടികൾക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, അടിസ്ഥാന സൗകര്യങ്ങൾക്കും ഊർജ്ജ പദ്ധതികൾക്കും പണം നൽകുന്നതിനായി ബ്രിക്സിന്റെ സ്വന്തം ബാങ്കായ 'ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്' കൂടുതൽ പ്രാദേശിക കറൻസികളിൽ വായ്പകൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡോളറിന് പകരം സ്വന്തം കറൻസി; അമേരിക്കയ്ക്കും ട്രംപിനും ശക്തമായ സന്ദേശവുമായി ബ്രിക്സ് രാജ്യങ്ങൾ
ജോലി പോയാല്‍ ഉടനടി രാജ്യം വിടണം, എച്ച്-1ബി വിസക്കാര്‍ക്കുള്ള ഗ്രേസ് പീരീഡ് റദ്ദാക്കാന്‍ അമേരിക്ക; കൂടുതല്‍ തിരിച്ചടിയാവുക ഇന്ത്യക്കാര്‍ക്ക്

ഡോളറിന്റെ സ്വാധീനം കുറയ്ക്കാൻ ശ്രമിക്കുന്ന ബ്രിക്സ് രാജ്യങ്ങൾക്ക് മേൽ 10 ശതമാനം നികുതി ചുമത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ വർഷം ഭീഷണിപ്പെടുത്തിയിരുന്നു. ബ്രിക്സ് എന്നത് അമേരിക്കൻ കറൻസിയെ വെല്ലുവിളിക്കാൻ ശ്രമിക്കുന്ന ഒരു ചെറിയ ഗ്രൂപ്പാണെന്നും ട്രംപ് അന്ന് പരിഹസിച്ചിരുന്നു. ട്രംപിന്റെ ഈ ഭീഷണികൾക്കും വിമർശനങ്ങൾക്കുമുള്ള ശക്തമായ മറുപടിയാണ് സാമ്പത്തിക സഹകരണം ഉറപ്പാക്കിക്കൊണ്ട് ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഈ രാജ്യങ്ങൾ നൽകിയിരിക്കുന്നത്. ഡോളറിന് പകരമുള്ള പുതിയ സാമ്പത്തിക ബദലുകൾ കണ്ടെത്താനും വ്യാപാരം സ്വന്തം നാണയങ്ങളിൽ നടത്താനുമുള്ള ബ്രിക്സ് രാജ്യങ്ങളുടെ ഈ തീരുമാനം വരും നാളുകളിൽ ആഗോള സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം.

Summary

At the BRICS Business Forum, Prime Minister Narendra Modi, Russian President Vladimir Putin, and Iranian President Masoud Pezeshkian strongly advocated for the use of local currencies in global trade and the creation of a new financial order. PM Modi emphasized the importance of secure sea lanes, while Putin and Pezeshkian highlighted the shift away from traditional Western economic powers. This collective push to reduce reliance on the US dollar serves as a direct message and counter to Donald Trump's previous tariff threats against BRICS nations.

Madism Digital
madismdigital.com