രാഷ്ട്രീയ മാനദണ്ഡങ്ങൾ തിരുത്തുന്ന കോക്രോച്ച് പാർട്ടി, ലക്ഷ്യം സജീവ രാഷ്ട്രീയം?

ബിജെപിക്കൊപ്പമോ ബിജെപ്പിക്കെതിരെയോ എന്ന് രണ്ടായി തരം തിരിക്കപ്പെട്ട ഇന്ത്യൻ പൊളിറ്റിക്സിൽ, ഭരണകൂടത്തിനെ ചോദ്യം ചെയ്യുന്ന യുവാക്കളുടെ ഉറച്ച ശബ്ദമാണ് കോക്രോച്ച് പാർട്ടി
രാഷ്ട്രീയ മാനദണ്ഡങ്ങൾ തിരുത്തുന്ന കോക്രോച്ച് പാർട്ടി, ലക്ഷ്യം സജീവ രാഷ്ട്രീയം?
Published on

ഇന്ത്യയിലെ വൻകിട രാഷ്ട്രീയപ്പാർട്ടികളെയെല്ലാം വെറും നോക്കുകുത്തികളാക്കി മുന്നേറുന്ന ഒരു 'സോഷ്യൽമീഡിയ പാർട്ടി'- കോക്രോച്ച് ജനതാ പാർട്ടിക്ക് അതാണ് പറ്റിയ വിശേഷണം. ഒരു സറ്റയറിക്കൽ ക്യാംപെയ്നായി തുടങ്ങിയ കോക്രോച്ച് പാർട്ടി ഇന്ന് വ്യക്തമായ ഒരു പൊളിറ്റിക്കൽ അജണ്ടയോടെ പ്രവർത്തിക്കാൻ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകനായ അഭിജിത്ത് ദീപ്കയും ഇത്തരത്തിലുള്ള സൂചന നൽകിക്കഴിഞ്ഞു.

പിന്തിരിപ്പൻ നിലപാടുകളുള്ള സാമൂഹിക വ്യവസ്ഥിതിയോട് കലഹിക്കുന്ന, അനീതിയും അസമത്വവും നിരന്തരം ചോദ്യം ചെയ്യുന്ന കൃത്യമായ അജണ്ട. ഫ്രസ്ട്രേറ്റഡ് ആയ, ഉത്തരവാദിത്തമില്ലാത്ത യുവാക്കൾ എന്ന്, പോയ തലമുറ മുദ്രകുത്തിയവരാണ് പാർട്ടിയുടെ കോർ. ഈ 'പാറ്റകൾ' ഇന്ത്യയുടെ സകല രാഷ്ട്രീയ മാനദണ്ഡങ്ങളും തിരുത്തി ജയിച്ചു കയറുകയാണ്.

രാഷ്ട്രീയ മാനദണ്ഡങ്ങൾ തിരുത്തുന്ന കോക്രോച്ച് പാർട്ടി, ലക്ഷ്യം സജീവ രാഷ്ട്രീയം?
‘ദേശസുരക്ഷയ്ക്ക് ഭീഷണി’, പാറ്റകളെ ‘പേടിച്ചത്’ കേന്ദ്രം; കോക്രോച്ച് ജനത പാർട്ടി അക്കൗണ്ട് ബ്ലോക്ക്‌ ചെയ്തതിനു പിന്നിൽ...

ബിജെപിക്കൊപ്പമോ ബിജെപിക്കെതിരെയോ എന്ന് രണ്ടായി തരം തിരിക്കപ്പെട്ട ഇന്ത്യൻ പൊളിറ്റിക്സിൽ, ഭരണകൂടത്തിനെ ചോദ്യം ചെയ്യുന്ന യുവാക്കളുടെ ഉറച്ച ശബ്ദമാണ് കോക്രോച്ച് പാർട്ടി. വെറുമൊരു ക്യാംപെയ്നിൽ ഒതുങ്ങുമെന്ന് കരുതിയ കോക്രോച്ച് പാർട്ടിക്ക് ഇന്ന് കൃത്യമായ ഒരു പാർട്ടി മാനിഫെസ്റ്റോ തന്നെയുണ്ട്. ഇതിനോടകം തന്നെ അത് പല രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുമുണ്ട്.

രാഷ്ട്രീയ മാനദണ്ഡങ്ങൾ തിരുത്തുന്ന കോക്രോച്ച് പാർട്ടി, ലക്ഷ്യം സജീവ രാഷ്ട്രീയം?
മടിയന്‍മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം; ട്രെൻഡിങ്ങായി 'കോക്രോച്ച് ജനതാ പാർട്ടി', വേറിട്ട പ്രതിഷേധം

വിരമിച്ച ശേഷം ഒരു ചീഫ് ജസ്റ്റിസിനും രാജ്യസഭാ സീറ്റ് പ്രതിഫലമായി നല്‍കരുത്, പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുക, പാര്‍ട്ടി മാറുന്ന എം പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും 20 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുക, വോട്ടര്‍മാരുടെ പേര് അനധികൃതമായി വെട്ടിമാറ്റിയാല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യുക, അംബാനിയുടെയും അദാനിയുടെയും ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കുക എന്നിങ്ങനെ പ്രതിപക്ഷപ്പാർട്ടികൾ പോലും ഡിമാൻഡ് ചെയ്യാൻ മടിക്കുന്ന ഗൌരവമേറിയ വിഷയങ്ങളാണ് കോക്രോച്ച് പാർട്ടി മുന്നോട്ട് വയ്ക്കുന്നത്. ജാതിയും മതവും ഉയർത്തി വോട്ട് പിടിക്കുന്ന പതിവ് രീതിയിൽ നിന്ന് മാറി, പ്രാക്ടിക്കൽ ആയ, പൊളിറ്റിക്കൽ ആയ ഒരു മൂവ് തന്നെയാണത്. നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങിക്കോളൂ, ഞങ്ങൾ ഞങ്ങളുടെ കാര്യം നോക്കട്ടെ എന്ന ലൈൻ.

മറ്റേത് രാഷ്ട്രീയപ്പാർട്ടികളെക്കാളും ഫോളോവേഴ്സ് കോക്രോച്ച് പാർട്ടിയുടെ സോഷ്യൽ ഹാൻഡിലുകൾക്കുണ്ട്. ഇത് നിലവിലെ രാഷ്ട്രീയപ്പാർട്ടികളോട് ജെൻസിക്കുള്ള വിയോജിപ്പും തങ്ങളെ പ്രതിനിധീകരിക്കാൻ കോൺഗ്രസിനോ ബി.ജെ.പിക്കോ കഴിയുന്നില്ല എന്ന യുവതലമുറയുടെ ശക്തമായ നിലപാടുമായി കണക്കാക്കണം.

രാഷ്ട്രീയ മാനദണ്ഡങ്ങൾ തിരുത്തുന്ന കോക്രോച്ച് പാർട്ടി, ലക്ഷ്യം സജീവ രാഷ്ട്രീയം?
ചിന്നസ്വാമിയിലെ 'പെരിയ' രാജാവ്! 'ഹോൾഡ് ദ പോസ് വിരാട്'; ഫോർ മഴ തീർത്ത് വിമർശകരുടെ വായടപ്പിച്ച് കിംഗ് കോലി

ജനസംഖ്യയിൽ 40 ശതമാനവും കയ്യടക്കുന്ന ജെൻസിയുടെ വ്യാപക പിന്തുണ കൊണ്ടും കൃത്യമായ പൊളിറ്റിക്കൽ സ്ട്രാറ്റജി കൊണ്ടും മുന്നേറുന്ന കോക്രോച്ച് പാർട്ടി വെറുമാരു ആക്ഷേപഹാസ്യത്തിൽ നിന്ന് സജീവ രാഷ്ട്രീയ പാർട്ടിയായി രൂപാന്തരം പ്രാപിക്കുമോ എന്ന പേടി ഭരണകൂടത്തിനുണ്ടെന്ന് തന്നെ വേണം കരുതാൻ. പാർട്ടിയുടെ എക്സ്, ഇൻസ്റ്റഗ്രാം അക്കൌണ്ടുകൾക്കേർപ്പെടുത്തിയ വിലക്ക് ഇതിനുദ്ദാഹരണമാണ്.

ഇക്കാര്യം വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ നല്‍കുന്നത്. കോക്രോച്ച് ജനതാ പാര്‍ട്ടിയെ പിന്തുണച്ച ശശി തരുരിന് നല്‍കിയ മറുപടിയില്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കറാണ് ഇത്തരം ഒരു പ്രതികരണം നടത്തിയത്. ഒരു പ്രതിഷേധം പോലും സംഘടിപ്പിക്കാൻ കഴിയാത്ത വിധം കോണ്‍ഗ്രസിന് പ്രസക്തി ഇല്ലാതായോ എന്നായിരുന്നു എസ് ജയശങ്കറിന്റെ മറുപടി. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കോക്രോച്ച് ജനതാ പാര്‍ട്ടിയ്ക്ക് ലഭിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പ്രതികരണം.

കോക്രോച്ച് പാർട്ടിയുടെ കഥ

ഇന്ത്യയിലെ ഏറ്റവും പുതിയ പൊളിറ്റിക്കൽ സ്റ്റാർട്ടപ്പ് ആണ് സിജെപി. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ അഭിജീത് ദീപ്കെ ആക്ഷേപഹാസ്യമായി തുടങ്ങി ഈ പാർട്ടിയിൽ ഇന്ന് തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര വരെ അംഗങ്ങളാണ്.

രാഷ്ട്രീയ മാനദണ്ഡങ്ങൾ തിരുത്തുന്ന കോക്രോച്ച് പാർട്ടി, ലക്ഷ്യം സജീവ രാഷ്ട്രീയം?
വേ​ടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല്, ചുമത്തിയത് മൂന്ന് വർഷം തടവ് ലഭിക്കാവുന്ന വകുപ്പ്

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, രാജ്യത്തെ യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് സിജെപി. അമരത്ത് യു.എസിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർഥിയായ അഭിജീത് ദിപ്കെയും. ചീഫ് ജസ്റ്റിസിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ട അഭിജീത്, ലോകമെമ്പാടുമുള്ള എല്ലാ 'പാറ്റകൾക്കുമായി' ഒരു പാർട്ടി രൂപികരിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച നടന്ന കോടതി വിചാരണയ്ക്കിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശം. യാതൊരു തൊഴിലുമില്ലാതെ പാറ്റകളെപ്പോലെ ചില ചെറുപ്പക്കാരുണ്ടെന്നും അവരിൽ ചിലർ മാധ്യമപ്രവർത്തകരും സോഷ്യൽമീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുകയാണ് എന്നുമായിരുന്നു ഇത്. തുടർന്ന് പരാമർശത്തിനെതിരെ വ്യാപകമായി വിമർശനമുയർന്നു.

പിന്നാലെയാണ് എക്സിൽ കോക്രോച്ച് ജനതാ പാർട്ടി എന്ന അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. നിലവിലെ രാഷ്ട്രീയപ്പാർട്ടികളോടുള്ള വിയോജിപ്പാണ് സിജെപിക്ക് ലഭിക്കുന്ന പിന്തുണയെന്നാണ് അഭിജീത് അഭിപ്രായപ്പെടുന്നത്. യുവാക്കൾക്കുവേണ്ടി പ്രവർത്തിക്കുന്ന, അവരുടെ പൾസ് അറിയുന്ന രാഷ്ട്രീയപ്പാർട്ടികളില്ല എന്നതിന്റെ സൂചനയും സിജെപിക്കുള്ള ഫോളോവേഴ്സിലൂടെ കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

English Summary: What began as a satirical social media campaign has evolved into a youth-driven movement challenging inequality, injustice, and regressive social norms. The Cockroach Janata Party is reshaping political discourse and capturing the attention of a new generation.

Madism Digital
madismdigital.com