സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച; യുപിയില്‍ ഉവൈസി - ആസാദ് സഖ്യം

പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയ്ക്കുള്ള രാഷ്ട്രീയ വേദിയായി സഖ്യം പ്രവര്‍ത്തിക്കും
സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച; യുപിയില്‍  ഉവൈസി - ആസാദ് സഖ്യം
Published on: 

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ പുത്തന്‍ രാഷ്ട്രീയ സഖ്യങ്ങള്‍ രൂപം കൊള്ളുന്നു. ദളിത് രാഷ്ട്രീയത്തിന്റെ ഉറച്ച ശബ്ദവും ഭീം ആര്‍മി നേതാവുമായ ചന്ദ്രശേഖര്‍ ആസാദ് എംപിയും - അസദുദ്ദീന്‍ ഉവൈസി നേതൃത്വം നല്‍കുന്ന ഓള്‍ ഇന്ത്യ മജ്ലിസ് - ഇ - ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നും കൈകോര്‍ക്കുന്നു. ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇരു നേതാക്കളും സഖ്യം പ്രഖ്യാപിച്ചത്.

സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച എന്ന പേരില്‍ പ്രഖ്യാപിച്ചിരിക്കുന്ന സഖ്യം ചന്ദ്രശേഖര്‍ ആസാദിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടാന്‍ തയ്യാറെടുക്കുമ്പോഴും തങ്ങളുടേത് ഒരു മൂന്നാം മുന്നണിയല്ലെന്ന് ഉവൈസി വ്യക്തമാക്കുന്നു. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ക്ക് മുന്നില്‍ എല്ലാം തങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ആണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവതെങ്കില്‍ തങ്ങള്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും നേതാക്കള്‍ വ്യക്തമക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയ്ക്കുള്ള രാഷ്ട്രീയ വേദിയായി സഖ്യം പ്രവര്‍ത്തിക്കുമെന്നും ഉവൈസി വ്യക്തമാക്കുന്നു.

സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച; യുപിയില്‍  ഉവൈസി - ആസാദ് സഖ്യം
തന്ത്രമോ കുതന്ത്രമോ! അണ്ണാമലൈയുടെ ബിജെപി വിമര്‍ശനത്തിന് പിന്നിലെ രാഷ്ട്രീയം

ഇതൊരു മൂന്നാം മുന്നണിയല്ല. തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ആശയത്തിന്റെ ആഴം വ്യക്തമാക്കിയാല്‍ ഇത് ഒന്നാം മുന്നണിയാണെന്ന് നിങ്ങള്‍ക്ക് മനസിലാകും എന്നും ഉവൈസി അറിയിച്ചു. സാധാരണക്കാരന്റെ ഉന്നമനത്തിന് അധികാരം അവരിലേക്കെത്തണം എന്നാണ് അംബേദ്കര്‍ പറഞ്ഞിട്ടുള്ളത്. തങ്ങളുടേതായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാത്ത വിഭാഗങ്ങള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കാത്ത നിലയാണുള്ളത്. വ്യവസ്ഥാപിതമായ രാഷ്ട്രീയരപാര്‍ട്ടികള്‍ ഇത്തരം സമൂഹങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെന്നും ആസാദ് ആരോപിച്ചു.

സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച; യുപിയില്‍  ഉവൈസി - ആസാദ് സഖ്യം
ഇന്ത്യയിൽ നടക്കുന്നത് ഒരു പൊളിറ്റിക്കൽ ഫൈറ്റ്; അൾട്രാ റൈറ്റാണ് രാജ്യം ഭരിക്കുന്നത്: എ എ റഹീം എംപി

ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷിറാം) ദേശീയ അധ്യക്ഷന്‍ കൂടിയായ ആസാദ് നിലവില്‍ നാഗിന മണ്ഡലത്തില്‍നിന്നുള്ള ലോക്സഭാംഗമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം, ദലിത് അവകാശ സമരങ്ങള്‍, സാമൂഹിക നീതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയിലൂടെ ദേശീയ ശ്രദ്ധ നേടിയ അദ്ദേഹം നിലവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദളിത് രാഷ്ട്രീയത്തിന്റെ ശക്തമായ വക്താക്കളില്‍ ഒരാളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ ന്യൂനപക്ഷ നേതാവാണ് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന് തെലങ്കാനയ്ക്ക് പുറമേ ബിഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും നിയമസഭാ പ്രാതിനിധ്യമുണ്ട്. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയില്ല.

Summary

New political alliances are taking shape in Uttar Pradesh ahead of the upcoming Assembly elections. Bhim Army leader and Dalit MP Chandrashekhar Azad has joined hands with the All India Majlis-e-Ittehadul Muslimeen (AIMIM), led by Asaduddin Owaisi. The two leaders announced their political alliance at a press conference in Lucknow, marking a new development in Uttar Pradesh's political landscape.