'പാറ്റകള്‍ക്ക് മരണമില്ല' , സിജെപി നേതാക്കള്‍ക്ക് ജാമ്യം, അഭിജീത്ത് ദിപ്കെയും സൗരവ് ദാസും അശുതോഷ് റങ്കയും പുറത്തേക്ക്

ഡല്‍ഹി കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് സിജെപി നേതാക്കളെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.
'പാറ്റകള്‍ക്ക് മരണമില്ല' , സിജെപി നേതാക്കള്‍ക്ക് ജാമ്യം, അഭിജീത്ത് ദിപ്കെയും സൗരവ് ദാസും അശുതോഷ് റങ്കയും പുറത്തേക്ക്
Published on: 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യം ഉന്നയിച്ച് നടത്തിയ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റിലായ സിജെപി നേതാക്കള്‍ക്ക് ജാമ്യം. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു. പ്രത്യേക എക്സിക്യുട്ടീവ് മജിസ്ട്രേറ്റാണ് ഇവരെ വെറുതെ വിട്ടത്. സിജെപി നിയമവിഭാഗം മേധാവി അഡ്വ. രത്ന സിങ് ആണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. ഡല്‍ഹി കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് സിജെപി നേതാക്കളെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പാറ്റകള്‍ക്ക് മരണമില്ല എന്നായിരുന്നു മോചന വാര്‍ത്ത സ്ഥിരീകരിച്ച് സിജെപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവറുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സിജെപി നേതൃതാക്കള്‍ക്കായി ഹാജരായത്. യുട്യൂബര്‍ ധ്രുവ് റാഠിയെയും ഇന്ന് മോചിപ്പിച്ചിരുന്നു.

സിജെപി നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചതോടെ വരും മണിക്കൂറുകളിലും ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധങ്ങള്‍ കനക്കുമെന്നാണ് വിലയിരുത്തല്‍. പത്ത് മണിക്ക് ജന്തര്‍ മന്തറിലെത്താനാണ് സിജെപിയുടെ ആഹ്വാനം. നാളെ ഇന്‍ഡ്യ സഖ്യം വന്‍ റാലി നടത്തുമെന്ന് രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഐസ, എസ്എഫ്‌ഐ, എഐഎസ്എഫ് എന്നീ ഇടത് സംഘടനകളും ഇന്ന് നഗരത്തില്‍ വിവിധ ഭാഗങ്ങളിലായി പ്രതിഷേധിക്കും. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കും.

'പാറ്റകള്‍ക്ക് മരണമില്ല' , സിജെപി നേതാക്കള്‍ക്ക് ജാമ്യം, അഭിജീത്ത് ദിപ്കെയും സൗരവ് ദാസും അശുതോഷ് റങ്കയും പുറത്തേക്ക്
പിന്നോട്ടില്ല! സിജെപി സമരം നയിക്കാൻ അജിങ്ക്യ ഷിൻഡെ, ദീപ്കെയുടെ നിർണായക പ്രഖ്യാപനം

പ്രതിഷേധത്തിനെത്തിയ 4000ത്തോളം പേരെയാണ് ഇന്നലെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ എല്ലാവരെയും തന്നെ വിട്ടയച്ചെങ്കിലും പ്രധാന നേതാക്കളായ അഭിജീത് ദീപ്‌കെ, ധ്രുവ് റാഠി, സൌരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ കുറിച്ച് ഒരു വിവരവുമില്ല. ഇവരെല്ലാം അജ്ഞാത കേന്ദ്രത്തില്‍ തുടരുകയാണ്.

അജിങ്ക്യ ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് സിജെപി ഇന്ന് പ്രതിഷേധത്തിന് ഇറങ്ങുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ രാജിവെയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. 'കസ്റ്റഡിയിലെടുത്താല്‍ ഞങ്ങള്‍ വീട്ടിലേക്ക് തിരികെ പോകുമെന്ന് സര്‍ക്കാര്‍ കരുതിക്കാണും. പ്രധാന മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ഈ ഭയം വ്യക്തമാക്കുന്നത് നമ്മള്‍ ഈ സമരം വിജയിച്ചുവെന്നതാണ്', അജിങ്ക്യ ഷിന്‍ഡെ പറഞ്ഞു. സിജെപി നേതാക്കളെ കുറിച്ച് വിവരം നല്‍കണമെന്നും ഇവരെ ഉടന്‍ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് അജിങ്ക്യ പൊലീസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

സിജെപി ഇടത് യുവജന പ്രതിഷേധത്തിനിടെ കോടതി അലക്ഷ്യ നടപടികള്‍ ഉണ്ടായെന്ന ഹര്‍ജികള്‍ പരിഗണിക്കാന്‍, ഞായറാഴ്ച അവധി ദിനമായ ഇന്ന് സുപ്രീംകോടതി പ്രത്യേക സിറ്റിംഗ് നടത്തും. ദില്ലിയില്‍ അനാവശ്യമായി മെട്രോ സ്റ്റേഷനുകള്‍ അടയ്ക്കുകയോ തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കുകയോ ചെയ്യരുതെന്ന നിര്‍ദേശം ലംഘിച്ചെന്നാണ് അഭിഭാഷകനായ ശൈലേന്ദ്രമണി ത്രിപാഠിയുടെ ഹര്‍ജി. സമരനേതാക്കളെ അനധികൃതമായി കസ്റ്റഡിയില്‍ എടുത്തതിനെതിരെ ടിഎംസിയുടെ രാജ്യസഭാ എംപി മേനകാ ഗുരുസ്വാമി നല്‍കിയ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും.

നഗരത്തില്‍ ഇന്നും കനത്ത സേനാ വിന്യാസവും ഗതാഗത നിയന്ത്രണങ്ങളും തുടരും. അടച്ചിട്ട മെട്രോ സ്റ്റേഷനുകള്‍ ഇന്നലെ രാത്രി പത്തുമണിയോടെ തുറന്നിരുന്നു. ഇന്റര്‍നെറ്റ് നിയന്ത്രണവും നീക്കി. ഇന്ന് ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം തുടര്‍ പ്രതിഷേധങ്ങള്‍ ചര്‍ച്ചചെയ്യും.

Summary

CJP leaders Abhijit Dipke, Sourav Das and Ashutosh Rang, who were detained during protests demanding the resignation of the Chief Election Commissioner, have been released by a Special Executive Magistrate, according to the report. They were produced before the magistrate at Delhi Cantonment Police Station. CJP legal head Advocate Ratna Singh announced their release on X. A legal team led by senior advocate Vrinda Grover represented the leaders. YouTuber Dhruv Rathee was also reportedly released the same day.

Madism Digital
madismdigital.com