തെരുവുകള്‍ക്കപ്പുറത്തേക്ക് തങ്ങളുടെ പ്രചാരണം വ്യാപിപ്പിക്കാനും രാജ്യത്തുടനീളം സാന്നിധ്യം ഉറപ്പിക്കാനും ലക്ഷ്യമിട്ട് പുതിയ നേതൃത്വം പ്രഖ്യാപിച്ച് 'കോക്രോച്ച് ജനതാ പാര്‍ട്ടി' (സിജെപി). മാധ്യമപ്രവര്‍ത്തകന്‍, എന്‍ജിനീയര്‍, അഭിഭാഷകര്‍, രണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, സംരംഭക, ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരി എന്നിവരടങ്ങുന്ന 12 അംഗ സംഘമാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം രാജ്യവ്യാപകമായി വ്യാപിപ്പിക്കുന്നതിന് ഇനി നേതൃത്വം നല്‍കുക.
മാധ്യമപ്രവര്‍ത്തനം, സാങ്കേതികവിദ്യ, നിയമം, പൊതുനയം, ധനകാര്യം, ബിസിനസ് എന്നീ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകളെ സമന്വയിപ്പിച്ചാണ് ഈ പുതിയ ടീം രൂപീകരിച്ചിരിക്കുന്നത്. യുവാക്കളിലൂടെയും പ്രൊഫഷണലുകളിലൂടെയും പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാടിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് സിജെപി വ്യക്തമാക്കി. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സിജെപി നടത്തിവന്ന 36 ദിവസം നീണ്ട പ്രതിഷേധം, തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് അവസാനിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്.
മഹാരാഷ്ട്രയിലെ സംഭജി നഗറില്‍ രണ്ടുദിവസങ്ങളിലായി നടന്ന യോഗത്തിലാണ് അടുത്ത ആറു മാസത്തേക്കുള്ള സംഘടനാ ഘടന പ്രഖ്യാപിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.
അഭീജീത് ദിപ്‌കെ (ചുമതല: ഫൗണ്ടറും നാഷണല്‍ കണ്‍വീനറും)
മഹാരാഷ്ട്രയിലെ സംഭജി നഗര്‍ സ്വദേശിയായ ദിപ്‌കെ പൂനെയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും യുഎസ്എയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
അശുതോഷ് റാങ്ക (കോ-കണ്‍വീനര്‍)
രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ അശുതോഷ് ഐഐടി കാണ്‍പൂരില്‍ നിന്ന് ബി.ടെക്കും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സൗരവ് ദാസ് (കോ-കണ്‍വീനര്‍)
ഡല്‍ഹി സ്വദേശിയായ ദാസ് ജേണലിസത്തിലും മാസ് കമ്മ്യൂണിക്കേഷനിലും ബിരുദം നേടിയിട്ടുണ്ട്.
അജിങ്ക്യ ഷിന്‍ഡെ (നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഇന്‍-ചാര്‍ജ്)
മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയായ ഷിന്‍ഡെ ഡോ. ബാബാസാഹെബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.ടെക് ബിരുദം നേടിയിട്ടുണ്ട്.
ദീപക് ബല്യാന്‍ (ഓര്‍ഗനൈസേഷന്‍ കോ-ഇന്‍-ചാര്‍ജും നോര്‍ത്ത് സോണ്‍ മേധാവിയും)
രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ ബല്യാന്‍ ഭരത്പൂരില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഒരു കര്‍ഷക കുടുംബത്തില്‍ നിന്നുള്ള അദ്ദേഹം കാര്‍ഷിക പ്രസ്ഥാനങ്ങളുമായി സജീവമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
ആഫ്രീന്‍ നവാസ് (നാഷണല്‍ സെക്രട്ടറി)
കര്‍ണാടകയിലെ ബെംഗളൂരു സ്വദേശിയായ നവാസ് എം.ബി.എ ബിരുദധാരിയും നിലവില്‍ ഒരു സംരംഭകയുമാണ്.
വിജയ് റെഡ്ഡി മല്ലംഗി (മീഡിയ ലീഡും സൗത്ത് സോണ്‍ മേധാവിയും)
തെലങ്കാനയിലെ ഹൈദരാബാദ് സ്വദേശിയായ മല്ലംഗി ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങില്‍ ബി.ഇ ബിരുദവും കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അപ്ലൈഡ് സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
രത്‌ന സിങ് (ലീഗല്‍ അഫയേഴ്‌സ് ലീഡ്)
ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയായ രത്‌ന സിങ് ഡല്‍ഹിയിലെ ഗുരു ഗോവിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബി ബിരുദം നേടിയിട്ടുണ്ട്.
വൈഷ്ണവി ഗൗര്‍ (റിസര്‍ച്ച് ആന്‍ഡ് പോളിസി ലീഡ്)
ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയായ ഗൗര്‍ ചണ്ഡീഗഡിലെ പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ്) ബിരുദം നേടിയിട്ടുണ്ട്.
രോഹന്‍ ദേശ്പാണ്ഡെ (ടെക്‌നോളജി ലീഡ്)
മുംബൈ സ്വദേശിയായ ദേശ്പാണ്ഡെ ഐ.എച്ച്.എം മുംബൈയില്‍ നിന്ന് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്.
യോഗേഷ് ഇംഗ്ലെ (ഫിനാന്‍സ് ലീഡും വെസ്റ്റ് സോണ്‍ മേധാവിയും)
മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ ഇംഗ്ലെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.
അങ്കിത് ഭരദ്വാജ് (ഈസ്റ്റ്, നോര്‍ത്ത്-ഈസ്റ്റ് സോണുകളുടെ ഇന്‍-ചാര്‍ജും മേധാവിയും)
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഭരദ്വാജ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.
The Cockroach Janata Party (CJP) has announced a 12-member leadership team to expand its movement beyond the streets and establish a nationwide presence. The new team brings together professionals from journalism, engineering, law, public policy, finance, technology and business, reflecting the organisation’s focus on building a movement through young people and professionals. The announcement came days after CJP ended its 36-day protest at Delhi’s Jantar Mantar following acceptance of its key demands. The new organisational structure was finalised at a two-day meeting in Chhatrapati Sambhajinagar, Maharashtra, and will remain in place for the next six months. CJP reiterated that it currently has no plans to form a political party.