ഗ്യാനേഷ് കുമാറിന്റെ രാജി, വീണ്ടും സമരകാലം; ഡല്‍ഹിയില്‍ വന്‍ സുരക്ഷ, സിജെപി പ്രതിഷേധം മുംബൈയില്‍

ഗാന്ധി ജയന്തി ദിനത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഒരു കൂട്ടം സാമൂഹിക പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി നേതാക്കളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്
ഗ്യാനേഷ് കുമാറിന്റെ രാജി,  വീണ്ടും സമരകാലം; ഡല്‍ഹിയില്‍ വന്‍ സുരക്ഷ, സിജെപി പ്രതിഷേധം മുംബൈയില്‍
Published on: 

ഗാന്ധി ജയന്തി ദിനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് എതിരായ ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന പ്രതിപക്ഷ സംഘടനകളുടെ ആഹ്വാനത്തിനിടെ ഡല്‍ഹിയില്‍ കനത്ത സുരക്ഷ. വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ ആരോപിച്ചും എസ്ഐആര്‍ നടപടികളിലെ വീഴ്ച തുടങ്ങിയ വിഴയങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് എതിരായ ആരോപണങ്ങളില്‍ യുവജയന കൂട്ടായ്മയായ സിജെപി ഉള്‍പ്പെടെയാണ് പ്രതിഷേധം പ്രഖ്യാപിച്ചിട്ടുള്ളത്. ഗാന്ധി ജയന്തി ദിനത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഒരു കൂട്ടം സാമൂഹിക പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി നേതാക്കളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രതിഷേധങ്ങള്‍ മുന്നില്‍ക്കണ്ട് ഡല്‍ഹി പോലീസ് റാലിക്ക് അനുമതി നിഷേധിച്ചെങ്കിലും സംഘാടകര്‍ പരിപാടിയുമായി മുന്നോട്ട് പോകുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതോടെ ന്യൂഡല്‍ഹിയിലുടനീളം സുരക്ഷ വര്‍ദ്ധിപ്പിച്ചു, സിഎപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചു, ബാരിക്കേഡുകള്‍ സ്ഥാപിച്ചു, പ്രധാന പ്രവേശന, എക്‌സിറ്റ് പോയിന്റുകളില്‍ അധിക സേനയെ വിന്യസിച്ചു. ആം ആദ്മി നേതാക്കളും പ്രവര്‍ത്തകരും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളും ഉള്‍പ്പെടെ 3,000-4,000 പേര്‍ പ്രതിഷേധങ്ങളുടെ ഭാഗമാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പ്രതിഷേധങ്ങളുടെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഡല്‍ഹിയിലെ 11 മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) അറിയിച്ചു. ജന്‍പഥ്, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, സേവാ തീര്‍ത്ഥ്, മണ്ഡി ഹൗസ്, ലോക് കല്യാണ്‍ മാര്‍ഗ്, ഐഎന്‍എ, ചൗരി ബസാര്‍, രാമകൃഷ്ണ ആശ്രമ മാര്‍ഗ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിന് മുംബൈ ആണ് വേദിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മഹാരാഷ്ട്ര സർക്കാർ അനുമതി നിഷേധിച്ച ശിവാജി പാർക്കിൽതന്നെ പ്രതിഷേധം നടക്കുമെന്ന് അഭിജീത് ദിപ്കെ പറഞ്ഞു. സമരം മുംബൈയിൽ മാത്രം ഒതുങ്ങില്ലെന്നും വരും ദിവസങ്ങളിൽ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ദീപ്കെ വ്യക്തമാക്കി.

ഗ്യാനേഷ് കുമാറിന്റെ രാജി,  വീണ്ടും സമരകാലം; ഡല്‍ഹിയില്‍ വന്‍ സുരക്ഷ, സിജെപി പ്രതിഷേധം മുംബൈയില്‍
തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവാദം; പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാന്‍ സിപിഎം

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം. ഇതിന് പുറമെ അഞ്ച് ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കിയവരെ വിവരമറിയിക്കുകയും അപ്പീല്‍ അവസരം നല്‍കുകയും ചെയ്യുക. എസ്ഐആറിന്റെ ഭാഗമായി നടന്ന മാറ്റങ്ങളുടെ കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുക. വോട്ടര്‍പട്ടികയിലെ വലിയ തോതിലുള്ള മാറ്റങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ പുറത്തുവിടുക. നടപടികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നിവയാണ് മറ്റുള്ള ആവശ്യങ്ങള്‍.

കോണ്‍ഗ്രസിന് ഒപ്പം ഇടത് പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി. ഡിഎംകെ, എഎപി, ശിവസേന യുബിടി, തുടങ്ങിയ കക്ഷികളും പ്രതിഷേധത്തില്‍ പങ്കാളികളാണ്. ഗാന്ധി ജയന്തി ദിനം മുതല്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. എംപിമാരുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച്, അഞ്ച് പ്രധാന റാലികള്‍, ജില്ലാതല പ്രതിഷേധങ്ങള്‍ എന്നിവയാണ് പ്രഖ്യാപിച്ച പരിപാടികളില്‍ ഉള്‍പ്പെടുന്നത്. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികളും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്.

ഗ്യാനേഷ് കുമാറിന്റെ രാജി,  വീണ്ടും സമരകാലം; ഡല്‍ഹിയില്‍ വന്‍ സുരക്ഷ, സിജെപി പ്രതിഷേധം മുംബൈയില്‍
2025 ഫെബ്രുവരി 19 മുതലുള്ള എല്ലാ തീരുമാനങ്ങളും ഏകകണ്ഠം; വിവാദങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷവും സിജെപിയും

ചീഫ് ഇലക്ഷന്‍ കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ മുംബൈയില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോക്ക്റോച്ച് ജനതാ പാര്‍ട്ടി. ശിവാജി പാര്‍ക്കില്‍ പ്രതിഷേധം നടത്തുന്നതിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചെങ്കിലും സമരം നടത്തുമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്കെ വ്യക്തമാക്കി. ഗ്യാനേഷ് കുമാര്‍ സ്ഥാനമൊഴിയുകയും അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ചെയ്യുക. എസ്.ഐ.ആര്‍ നടപടികള്‍ അടിയന്തരമായി മരവിപ്പിക്കുകയും 2025 ജനുവരിയിലെ വോട്ടര്‍ പട്ടിക പുനഃസ്ഥാപിക്കുകയും ചെയ്യുക. തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023-ലെ നിയമം തിരുത്തി കമീഷന്റെ ഘടനയില്‍ സമഗ്രമായ പരിഷ്‌കരണം വരുത്തുക എന്നതാണ് സി.ജെ.പിയുടെ പ്രധാന ആവശ്യങ്ങള്‍.

Summary

Amid calls by opposition groups and the youth-led Cockroach Janta Party (CJP) to intensify protests against the Election Commission on Gandhi Jayanti, security has been tightened in Delhi. The proposed protests are linked to allegations concerning electoral-roll irregularities and concerns over the Special Intensive Revision (SIR) process. Social activists and student leaders have also called for a protest at Jantar Mantar on October 2. Delhi Police denied permission for the proposed gathering and increased security measures in the area.

Madism Digital
madismdigital.com