2025 ഫെബ്രുവരി 19 മുതലുള്ള എല്ലാ തീരുമാനങ്ങളും ഏകകണ്ഠം; വിവാദങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷവും സിജെപിയും

ഗ്യാനേഷ് കുമാറെടുത്ത തീരുമാനങ്ങളിലും ഉത്തരവുകളിലും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും നിരവധി തവണ വിയോജിപ്പ് രേഖപ്പെടുത്തി എന്ന മാധ്യമ റിപ്പോര്‍ട്ട് പുറത്തുവന്ന ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ പ്രതികരണം
2025 ഫെബ്രുവരി 19 മുതലുള്ള എല്ലാ തീരുമാനങ്ങളും ഏകകണ്ഠം; വിവാദങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷവും സിജെപിയും
Published on: 

തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും വോട്ടര്‍ പട്ടികയുടെ 'സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍' നടപടികളിലെ ക്രമക്കേടുകളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പാടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് കീഴില്‍ നടന്ന എസ്‌ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും ഉത്തരവുകളിലും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും നിരവധി തവണ വിയോജിപ്പ് രേഖപ്പെടുത്തി എന്ന മാധ്യമ റിപ്പോര്‍ട്ട് പുറത്തുവന്ന ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ പ്രതികരണം. 2025 ഫെബ്രുവരി 19-ന് ശേഷം ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറും ഒരു തീരുമാനത്തിലും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന് വിശദീകരണം. കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് പുതിയ വാദം പുറത്തുവിടുന്നത്.

2025 ഫെബ്രുവരി 19 മുതലുള്ള എല്ലാ തീരുമാനങ്ങളും ഏകകണ്ഠം; വിവാദങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷവും സിജെപിയും
തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നത! തീരുമാനങ്ങളെല്ലാം ഗ്യാനേഷ് കുമാറിന്റേതെന്ന് സന്ധുവും ജോഷിയും, വിവാദം

വിവിധ വിഷയങ്ങളില്‍ കഴിഞ്ഞ 10 മാസത്തിനിടെ 14 തവണ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയ എന്നായിരുന്നു 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട്. കമ്മിഷന്‍ല വെബ് സൈറ്റിലെ വോട്ടര്‍ പട്ടിക ഡാറ്റാബേസ് പ്ലാറ്റ്ഫോം, ഫോം 6-ല്‍ വരുത്തിയ മാറ്റങ്ങള്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യാനുള്ള തീരുമാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കമ്മിഷണര്‍മാര്‍ വിയോജിപ്പ് ഔദ്യോഗികമായി തന്നെ അറിയിച്ചു എന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ 2025 ഫെബ്രുവരി 19 മുതല്‍ മൂന്നംഗ കമ്മീഷന്‍ എടുത്ത എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നുവെന്നാണ് ഇപ്പോഴത്തെ വിശദീകരണം.

വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും വലിയ പ്രക്ഷോഭത്തിന് കോപ്പുകൂട്ടുന്ന സാഹചര്യത്തിലാണ് പുതിയ പ്രതികരണം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം. ഇതിന് പുറമെ അഞ്ച് ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കിയവരെ വിവരമറിയിക്കുകയും അപ്പീല്‍ അവസരം നല്‍കുകയും ചെയ്യുക. എസ്‌ഐആറിന്റെ ഭാഗമായി നടന്ന മാറ്റങ്ങളുടെ കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുക.

2025 ഫെബ്രുവരി 19 മുതലുള്ള എല്ലാ തീരുമാനങ്ങളും ഏകകണ്ഠം; വിവാദങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷവും സിജെപിയും
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മുറവിളി: രാജ്യവ്യാപക പ്രതിഷേധം, തെരുവിലിറങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

വോട്ടര്‍പട്ടികയിലെ വലിയ തോതിലുള്ള മാറ്റങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ പുറത്തുവിടുക. നടപടികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നിവയാണ് മറ്റുള്ള ആവശ്യങ്ങള്‍.

കോണ്‍ഗ്രസിന് ഒപ്പം ഇടത് പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി. ഡിഎംകെ, എഎപി, ശിവസേന യുബിടി, തുടങ്ങിയ കക്ഷികളും പ്രതിഷേധത്തില്‍ പങ്കാളികളാണ്. ഗാന്ധി ജയന്തി ദിനം മുതല്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. എംപിമാരുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച്, അഞ്ച് പ്രധാന റാലികള്‍, ജില്ലാതല പ്രതിഷേധങ്ങള്‍ എന്നിവയാണ് പ്രഖ്യാപിച്ച പരിപാടികളില്‍ ഉള്‍പ്പെടുന്നത്. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികളും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്.

ചീഫ് ഇലക്ഷന്‍ കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ മുംബൈയില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി. ശിവാജി പാര്‍ക്കില്‍ പ്രതിഷേധം നടത്തുന്നതിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചെങ്കിലും സമരം നടത്തുമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ വ്യക്തമാക്കി. ഗ്യാനേഷ് കുമാര്‍ സ്ഥാനമൊഴിയുകയും അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ചെയ്യുക. എസ്.ഐ.ആര്‍ നടപടികള്‍ അടിയന്തരമായി മരവിപ്പിക്കുകയും 2025 ജനുവരിയിലെ വോട്ടര്‍ പട്ടിക പുനഃസ്ഥാപിക്കുകയും ചെയ്യുക. തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023-ലെ നിയമം തിരുത്തി കമീഷന്റെ ഘടനയില്‍ സമഗ്രമായ പരിഷ്‌കരണം വരുത്തുക എന്നതാണ് സി.ജെ.പിയുടെ പ്രധാന ആവശ്യങ്ങള്‍.

Summary

The Election Commission has rejected reports of internal differences, stating that all decisions taken since February 19, 2025—including those related to the Special Intensive Revision (SIR) of electoral rolls—were approved unanimously by the three-member commission. The clarification comes amid reports that the two Election Commissioners had raised objections over several decisions. Opposition parties have continued to criticise the poll panel and announced plans to intensify protests.

Madism Digital
madismdigital.com