

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കുമ്പോള്‍ വിവാദ തീരുമാനങ്ങളില്‍ തിരുത്തലിന് മുതിര്‍ന്ന് അധികൃതര്‍. ECINET പോര്‍ട്ടലില്‍ ആണ് മാറ്റം വരുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നതയ്ക്ക് വഴിവച്ച 'ഫോം 6'-ല്‍ അധികമായി ഉള്‍പ്പെടുത്തിയിരുന്ന ഡിക്ലറേഷനാണ് നീക്കിയത്.
'സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍' (എസ്‌ഐആര്‍) നടപടികള്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളില്‍, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഔദ്യോഗിക ഫോമായ 'ഫോം 6'-ല്‍ അധികമായി ഉള്‍പ്പെടുത്തിയിരുന്ന പ്രത്യേക ഡിക്ലറേഷനാണ് സൈറ്റില്‍ നിന്ന് നീക്കം ചെയ്തത്.
'ഫോം 6'-ല്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് മാത്രമാണ് അധികാരമെന്നിരിക്കെ ആയിരുന്നു നേരത്തെ ഇത്തരം ഒരു ഡിക്ലറേഷന്‍ ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് രാജ്യത്തെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ച സാഹചര്യത്തിലാണ് ഇപ്പോഴത്തെ തിരുത്തല്‍.
എസ്‌ഐആര്‍ പൂര്‍ത്തിയാക്കി അന്തിമ പട്ടിക പ്രസിദ്ധീകരിച്ച സംസ്ഥാനങ്ങള്‍ക്കായുള്ള 'ഫോം 6'-ന്റെ ഓണ്‍ലൈന്‍ പതിപ്പിലെ ജെ, കെ എന്നി പോയിന്റുകള്‍ക്കിടയില്‍ ആയിരുന്നു ഡിക്ലറേഷന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെയോടെ ആ ഭാഗം ECINET പോര്‍ട്ടലില്‍ നിന്ന് നീക്കുകയായിരുന്നു. എന്നാല്‍ എസ്‌ഐആര്‍ നടപടി തുടരുന്ന സംസ്ഥാനങ്ങളില്‍ ഈ ഡിക്ലറേഷന്‍ പോര്‍ട്ടലില്‍ നിലനില്‍ക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഫോം 6'
അപേക്ഷകനോടോ അവരുടെ മാതാപിതാക്കളോടോ മുത്തശ്ശീമുത്തശ്ശന്മാരോടോ നേരത്തെ നടത്തിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഉള്‍പ്പെട്ടിരുന്നോ എന്ന് വ്യക്തമാക്കാനും, ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ബൂത്ത് നമ്പറും സീരിയല്‍ നമ്പറും നല്‍കാനുമായിരുന്നു ഡിക്ലറേഷനിലെ നിര്‍ദേശം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമായ 'ഫോം 6'-ല്‍ ഈ പ്രഖ്യാപനം ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇത്തരം, നിയമപരമായ ഭേദഗതി വരുത്താതെയാണ് ഇത്തരം ഒരു നീക്കം നടത്തിയത് എന്നതായിരുന്നു കമ്മിഷണര്‍മാര്‍ക്കിയടില്‍ ഭിന്നതയ്ക്ക് വഴിവച്ചത്. 1950-ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച്, വോട്ടര്‍മാരെ ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും വിവരങ്ങള്‍ തിരുത്തുന്നതിനുമുള്ള ഫോമുകളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ അധികാരമുള്ളൂ.
അതേസമയം, എസ്‌ഐആറുമായി ബന്ധപ്പെട്ട ഗുരുതര ക്രമക്കേടുകള്‍ മുന്‍നിര്‍ത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്ന് നീക്കാന്‍ പ്രതിപക്ഷം നീക്കം തുടങ്ങി. ഗ്യാനേഷ് കുമാര്‍ രാജിവച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ത്തിയാണ് ചെപാര്‍ലമെന്റില്‍ സംയുക്ത ഇംപീച്ച്മെന്റ് പ്രമേയത്തിന് പ്രതിപക്ഷം ഒരുങ്ങുന്നത്. 'ഇന്ത്യ' മുന്നണി വിട്ട ആം ആദ്മി പാര്‍ട്ടിയും ഡി.എം.കെയും ഉള്‍പ്പെടെയുള്ള കക്ഷികള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെതിരായ നീക്കത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നീക്കം ശക്തമാകുുന്നത്. ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യാനുള്ള ഇംപീച്ച്മെന്റ് പ്രമേയ നോട്ടീസ് ഉടന്‍ തന്നെ ലോക്സഭയിലും രാജ്യസഭയിലും സമര്‍പ്പിക്കും. മാര്‍ച്ച് മാസത്തില്‍ ഇരുസഭകളിലും പ്രതിപക്ഷം നല്‍കിയ നോട്ടീസുകള്‍ സഭാ അധ്യക്ഷന്മാര്‍ തള്ളിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഗുരുതര വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തിലാണ് നീക്കം.
Amid nationwide protests by opposition parties over controversies surrounding the Election Commission, authorities have made a change to the ECINET portal. A special declaration that had been added to Form 6, the official application form for inclusion of names in the electoral roll, has been removed from the portal. The additional declaration had reportedly become a point of disagreement within the Election Commission. The change applies to states where the Special Intensive Revision (SIR) process has been completed.