

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാകുന്നതിനിടെ നിർണായക യോഗം ചേർന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. രണ്ട് കമ്മിഷണർമാർ ഉന്നയിച്ച പ്രധാന വിയോജിപ്പുകളിൽ തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നും സുപ്രധാന മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കമ്മിഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
എസ്ഐആർ ഇല്ലാത്തപ്പോൾ ഫോം 6 പഴയത് തന്നെ ഉപയോഗിക്കാം എന്നതാണ് യോഗത്തിലെ പ്രധാന തീരുമാനം. എന്നാൽ എസ്ഐആറിനൊപ്പമുള്ള ഫോം 6ൽ മാറ്റമുണ്ടാകില്ല. ഫോം 6ൽ മാതാപിതാക്കളുടെ പേര് വഴി മുൻ എസ്ഐആർ ബന്ധം തെളിയിക്കണമെന്ന നിബന്ധന സുപ്രിം കോടതി ശരിവച്ചതാണെന്നാണ് വിശദീകരണം.
ഇസിഐ നെറ്റ് സംബന്ധിച്ചും തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം നൽകിയിട്ടുണ്ട്. ഐഐടി/ഐഐഐടിയിൽ നിന്നുള്ള സ്വതന്ത്ര വിദഗ്ധരെ ഉൾപ്പെടുത്തി, ഇസിനെറ്റിന്ർറെ പ്രവർത്തനം അവലോകനം ചെയ്യുമെന്നും എസ്ഐആറിൽ നിന്ന് നീക്കം ചെയ്യപ്പെട്ട വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ ചേർക്കാൻ സഹായിക്കുന്നതിന് പ്രത്യേക ഡ്രൈവ് ആരംഭിക്കുമെന്നും കമ്മിഷൻ അറിയിക്കുന്നു.
വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ വോട്ടർമാരുടെ രേഖകൾ ശേഖരിക്കുന്നതിനായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ/അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എന്നിവരുടെ ഓഫീസുകളിലേക്ക് ഹിയറിങ്ങിനായി വിളിക്കുന്നതിന് പകരം വീടുകൾ സന്ദർശിക്കുമെന്നും ഇസിഐ പരാമർശിച്ചു. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ഹിയറിംഗ് നടത്തുകയുള്ളു. അതും ഓൺലൈനായി മാത്രമാവും നടത്തുക.
വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഡൽഹിയിലെ വോട്ടർമാർക്ക് പരാതികൾ സമർപ്പിക്കുന്നതിനുള്ള കാലയളവ് 2026 ഒക്ടോബർ 30 വരെയും നോട്ടീസുകളുടെയും അവകാശവാദങ്ങളുടെയും എതിർപ്പുകളുടെയും തീർപ്പാക്കലിന്റെ കാലയളവ് നവംബർ 30 വരെയും കമ്മിഷൻ നീട്ടിയിട്ടുണ്ട്.
കൂടാതെ, മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അഭ്യർത്ഥന പ്രകാരം, സംസ്ഥാനത്ത് അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കുന്നതിനുള്ള കാലയളവ് 2026 ഒക്ടോബർ 12 വരെയും മഹാരാഷ്ട്രയിൽ നോട്ടീസുകളുടെയും അവകാശവാദങ്ങളുടെയും എതിർപ്പുകളുടെയും തീർപ്പാക്കൽ കാലയളവ് 2026 നവംബർ 10 വരെയും നീട്ടിയിട്ടുണ്ട്.
കമ്മീഷന്റെ എല്ലാ മീറ്റിംഗുകളുടെയും അജണ്ട മുൻകൂട്ടി വിതരണം ചെയ്യുമെന്നും മിനിറ്റ്സ് നൽകുമെന്നും കമ്മിഷൻ പത്രക്കുറിപ്പിൽ സൂചിപ്പിച്ചു. ഇതിനുപുറമെ, എല്ലാ ഉദ്യോഗസ്ഥരുടെയും വാർഷിക പ്രകടന വിലയിരുത്തൽ റിപ്പോർട്ടുകൾ (എപിഎആർ) നിശ്ചിത സമയപരിധിക്കുള്ളിൽ, അതായത് 2026 ഡിസംബർ 31-ന് പൂർത്തിയാക്കുമെന്നും വിദേശ യാത്രകൾക്ക് കമ്മീഷന്റെ അംഗീകാരം ഉദ്യോഗസ്ഥർ സ്വീകരിക്കുമെന്നും കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കമ്മീഷണർമാർ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും സൂക്ഷ്മമായി പാലിക്കണമെന്നും കമ്മീഷൻ അറിയിച്ചു. ഈ നിയമങ്ങൾ ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ പാലിച്ചില്ലേ എന്നത് വ്യക്തമല്ല.
Amid growing demands for the resignation of Chief Election Commissioner Gyanesh Kumar, the Election Commission held a crucial meeting. The Commission said in a press release that decisions had been taken on key disagreements raised by the two Election Commissioners and that significant changes had been made.
The key decision at the meeting was that the old Form 6 can continue to be used in states where there is no SIR. However, there will be no change to Form 6 used along with the SIR. The Commission clarified that the requirement to establish a link with the previous SIR through the names of parents in Form 6 had been upheld by the Supreme Court.