തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷ രോഷം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം

ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം.
തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷ രോഷം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം
Published on: 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ്കുമാറിനെതിരെ രാജ്യവ്യാപകമായി രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി-യുവജന സംഘടനകളും സന്നദ്ധ പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നൽകിയ 48 മണിക്കൂർ സമയപരിധി ഇന്ന് അവസാനിക്കും. രാജിയില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ വ്യാപക പ്രതിഷേധം നടത്താനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനം. സിപിഐ, സിപിഎം, സിപിഐ (എംഎൽ) തുടങ്ങിയ ഇടതുപാർട്ടികളും ഇന്ന് മുതൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും.

തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സംയുക്ത പ്രതിഷേധം വേണമെന്നാവശ്യപ്പെട്ട് സിപിഎം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തെഴുതി. ഇന്ത്യ സഖ്യവുമായി അകന്നുനില്‍ക്കുന്ന കക്ഷികള്‍ക്കാണ് ഭിന്നതകള്‍ മറന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാണ് ആവശ്യപ്പെട്ട് കത്തെഴുതിയിരിക്കുന്നത്.

ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് കൊണ്ടുവരുന്ന കാര്യവും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഒക്ടോബർ രണ്ട് മുതൽ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷ രോഷം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മുറവിളി: രാജ്യവ്യാപക പ്രതിഷേധം, തെരുവിലിറങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഡൽഹി, ചണ്ഡീ​ഗഡ്, പാറ്റ്ന, ഹൈദരാബാദ്, ഭോപ്പാൽ, ലഖ്നൗ തുടങ്ങിയ ന​ഗരങ്ങളിലെല്ലാം പ്രതിഷേധക്കാർ തെരുവിലിറങ്ങി. പലയിടത്തും പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഡൽഹിയൽ ജന്തർ മന്തറിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കും പ്രതിഷേധക്കാർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.

പലയിടത്തും പ്രതിഷേധക്കാർക്ക് നേരെ പൊലീസിന് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നു. സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ ഓഫീസുകൾക്ക് മുന്നിലും ഡൽഹിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവാചൻ സദന് സമീപവും വൻ പ്രതിഷേധ പ്രകടനങ്ങളാണ് അരങ്ങേറിയത്. ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ നിയമസഭയ്ക്കുള്ളിൽ തന്നെ ജനപ്രതിനിധികൾ പ്രതിഷേധമുയർത്തി. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത വേണമെന്ന ആവശ്യവുമായി എൻഡിഎയിലെ ചില ഘടകകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.

Summary

Widespread protests have erupted across India as opposition parties, including the Congress and its youth wing, demand the immediate resignation of Chief Election Commissioner Gyanesh Kumar. Demonstrators took to the streets in major cities like Delhi, Chandigarh, Patna, and Hyderabad, alleging irregularities and bias in the electoral process, specifically concerning the Special Intensive Revision (SIR) of voter rolls. Clashes with police were reported, with water cannons deployed in several locations. The opposition accuses Kumar of acting in favor of the ruling BJP and ignoring dissenting opinions from other commissioners. They are demanding his arrest and are considering an impeachment motion. The BJP, however, has defended the Election Commission, dismissing the allegations as a cover-up for the opposition's electoral failures.

Madism Digital
madismdigital.com