വോട്ടർ പട്ടികയിൽ നിന്നും പുറത്തായവരെ തിരിച്ചെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'സ്പെഷ്യൽ ഡ്രൈവ്'; തിരുത്തൽ നടപടി 20 സംസ്ഥാനങ്ങളിൽ

ഒഴിവാക്കപ്പെട്ടവർ അർഹരായ വോട്ടർമാരാണെന്ന് ബോധ്യപ്പെട്ടാൽ ഉദ്യോഗസ്ഥർ തന്നെ നേരിട്ട് അപേക്ഷാ ഫോം നൽകി പൂരിപ്പിച്ചു വാങ്ങും.
വോട്ടർ പട്ടികയിൽ നിന്നും പുറത്തായവരെ തിരിച്ചെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'സ്പെഷ്യൽ ഡ്രൈവ്'; തിരുത്തൽ നടപടി 20 സംസ്ഥാനങ്ങളിൽ
Published on: 

എസ്ഐആർ നടപടികൾക്ക് ശേഷം വോട്ടർ പട്ടികയിൽ നിന്നും അർഹരായവ നിരവധി പേർ പുറത്തായെന്ന വ്യാപക പരാതികൾക്ക് പിന്നാലെ നിർണായക തിരുത്തൽ നടപടികളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ പൂർത്തിയായ കേരളം ഉൾപ്പെടെയുള്ള ഇരുപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക പരിശോധന നടത്താൻ കമ്മീഷൻ ഉത്തരവിട്ടു. അർഹരായ ഒരു പൗരർക്കും സാങ്കേതിക കാരണങ്ങളാൽ വോട്ടവകാശം നിഷേധിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലൂടെയാണ് കമ്മീഷൻ ഈ പ്രത്യേക ക്യാമ്പയിന് നിർദ്ദേശം നൽകിയത്.

അബദ്ധത്തിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നഷ്ടപ്പെട്ടവരെയും പുതിയതായി വോട്ട് ചെയ്യാനുള്ള പ്രായമായവരെയും കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ഈ സ്പെഷ്യൽ ഡ്രൈവിന്റെ പ്രധാന ലക്ഷ്യം. ഇതിനായി താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർ എസ്ഐആർ നടപടികൾക്ക് മുൻപുള്ള പഴയ വോട്ടർ പട്ടികയും ഇപ്പോഴത്തെ പുതിയ പട്ടികയും തമ്മിൽ ഒത്തുനോക്കി ആരുടെയൊക്കെ പേരുകളാണ് നഷ്ടപ്പെട്ടത് എന്ന് ആദ്യം കണ്ടെത്തും.

തുടർന്ന് ഇവർ വോട്ടർമാരുടെ വീടുകളിൽ നേരിട്ടെത്തി പരിശോധന നടത്തും. ഒഴിവാക്കപ്പെട്ടവർ അർഹരായ വോട്ടർമാരാണെന്ന് ബോധ്യപ്പെട്ടാൽ ഉദ്യോഗസ്ഥർ തന്നെ നേരിട്ട് അപേക്ഷാ ഫോം നൽകി പൂരിപ്പിച്ചു വാങ്ങും. ഒരു ഉദ്യോഗസ്ഥൻ ഒരാഴ്ച 20 മുതൽ 25 വീടുകളിൽ വരെ കയറി പരിശോധന നടത്തി, ഒരു മാസം കൊണ്ട് ഈ പ്രക്രിയ മുഴുവൻ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

വോട്ടർ പട്ടികയിൽ നിന്നും പുറത്തായവരെ തിരിച്ചെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'സ്പെഷ്യൽ ഡ്രൈവ്'; തിരുത്തൽ നടപടി 20 സംസ്ഥാനങ്ങളിൽ
ഗ്യാനേഷ് കുമാറിന്റെ രാജി, വീണ്ടും സമരകാലം; ഡല്‍ഹിയില്‍ വന്‍ സുരക്ഷ, സിജെപി പ്രതിഷേധം മുംബൈയില്‍

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി കഴിഞ്ഞ ജൂലൈയിൽ അപേക്ഷയ്ക്കൊപ്പം ഉൾപ്പെടുത്തിയിരുന്ന സങ്കീർണ്ണമായ ചോദ്യാവലിയും സത്യവാങ്മൂലവും നിലവിൽ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിൽ നിന്നും കമ്മീഷൻ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. പകരം പഴയ രീതിയിലുള്ള സാധാരണ ഫോം 6 ഉപയോഗിച്ചായിരിക്കും പുതിയ അപേക്ഷകൾ സ്വീകരിക്കുക.

വീടുകളിൽ പോയുള്ള പരിശോധനയ്ക്ക് പുറമെ, തെരുവുകളിൽ അന്തിയുറങ്ങുന്നവർക്കും ലേബർ കോളനികളിലെ തൊഴിലാളികൾക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുമായി പ്രത്യേക എൻറോൾമെന്റ് ക്യാമ്പുകളും സംഘടിപ്പിക്കും. സുതാര്യത ഉറപ്പാക്കാൻ, പുതുതായി ചേർക്കുന്ന വോട്ടർമാരുടെ വിവരങ്ങൾ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് കൈമാറാനും നിർദ്ദേശമുണ്ട്.

രാജ്യത്ത് അടുത്തിടെ നടന്ന വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിലൂടെ ഒൻപത് സംസ്ഥാനങ്ങളിൽ നിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി ഏക​ദേശം പത്ത് ശതമാനത്തോളം ആളുകളെ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിൽ മരിച്ചുപോയ അറുപത് ലക്ഷത്തോളം പേരും ഉൾപ്പെടുന്നു.

എന്നാൽ, രാജ്യവ്യാപകമായി 13 കോടിയോളം വോട്ടർമാർ പട്ടികയ്ക്ക് പുറത്തായെന്നും, അർഹരായ പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടികളെന്നും പ്രതിപക്ഷ പാർട്ടികൾ ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. വോട്ടർ പട്ടികയിൽ നിന്നും വ്യാപകമായി പേരുകൾ വെട്ടിമാറ്റിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് കമ്മീഷന്റെ പുതിയ തിരുത്തൽ നടപടി.

വോട്ടർ പട്ടികയിൽ നിന്നും പുറത്തായവരെ തിരിച്ചെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'സ്പെഷ്യൽ ഡ്രൈവ്'; തിരുത്തൽ നടപടി 20 സംസ്ഥാനങ്ങളിൽ
തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവാദം; പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാന്‍ സിപിഎം

അതേസമയം, നിലവിൽ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ചില വലിയ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇത്തരം സംസ്ഥാനങ്ങളിൽ തിടുക്കപ്പെട്ട് ആരെയും പട്ടികയിൽ നിന്ന് പുറത്താക്കരുതെന്ന് തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാർക്ക് കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരാളെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയാണെങ്കിൽ, അവർക്ക് രേഖകൾ സമർപ്പിക്കാൻ മതിയായ സമയം നൽകണമെന്നും, അവരുടെ ഭാഗം കൂടി കൃത്യമായി കേട്ടതിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാവൂ എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Summary

The Election Commission of India has launched a special drive across 20 states and union territories to re-enroll eligible voters who were deleted from the electoral rolls during the recent Special Intensive Revision (SIR). Following widespread complaints and opposition allegations regarding the disenfranchisement of millions, the EC has directed Booth Level Officers (BLOs) to conduct house-to-house verifications. They will compare the new and old lists, identify missing voters, and facilitate their re-enrollment using the standard Form 6, removing the recently introduced complex affidavit.

Madism Digital
madismdigital.com