നീറ്റ് അഴിമതിയിലും സിജെപി സമരത്തിലും മൗനം; മാധവനെതിരെ പ്രതിഷേധം, NEET FOR SALE പോസ്റ്ററുമായി എഫ്ടിഐഐ വിദ്യാർഥികൾ

വിദ്യാർഥികളുടെ പ്രതിഷേധത്തെക്കുറിച്ചോ പോസ്റ്ററൊട്ടിച്ച സംഭവത്തെക്കുറിച്ചോ മാധവൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
നീറ്റ് അഴിമതിയിലും സിജെപി സമരത്തിലും മൗനം; മാധവനെതിരെ പ്രതിഷേധം, NEET FOR SALE പോസ്റ്ററുമായി  എഫ്ടിഐഐ വിദ്യാർഥികൾ
Published on

രാജ്യത്തെ നടുക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും, ഡൽഹിയിൽ നടക്കുന്ന സിജെപി വിദ്യാർഥി പ്രക്ഷോഭത്തിലും മൗനം പാലിക്കുന്നതിനെതിരെ നടനും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) ചെയർമാനുമായ ആർ മാധവനെതിരെ വിദ്യാർഥികളുടെ കടുത്ത പ്രതിഷേധം. 'ത്രീ ഇഡിയറ്റ്സ്' അടക്കമുള്ള സിനിമകളിൽ വിദ്യാർഥികളുടെ പ്രശ്നങ്ങൾ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുള്ള മാധവൻ, ഇപ്പോൾ യാഥാർത്ഥ്യത്തിൽ വിദ്യാർഥികൾ തെരുവിലിറങ്ങിയിട്ടും പ്രതികരിക്കാത്തതാണ് പൂനെ എഫ്ടിഐഐ വിദ്യാർഥികളെ ചൊടിപ്പിച്ചത്. പ്രശസ്തമായ 'ഗായബ്' മീമിനൊപ്പം "NEET For Sale" എന്ന വാചകം എഴുതിയ പോസ്റ്റർ മാധവന്റെ ക്യാബിന്റെ വാതിലിൽ ഒട്ടിച്ചാണ് പ്രതിഷേധം.

പോസ്റ്ററുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, എഫ്ടിഐഐ പോലൊരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലപ്പത്തിരുന്നിട്ടും മാധവൻ എന്തുകൊണ്ട് വിദ്യാർഥികളുടെ പക്ഷത്ത് നിൽക്കുന്നില്ല എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്. എന്നാൽ മകൻ വേദാന്തിന്റെ ഭാവി പരിഗണിച്ച് ഭാര്യയോടൊപ്പം മാധവൻ ഏറെക്കാലമായി ദുബായിലാണ് താമസിക്കുന്നതെന്നാണ് റിപ്പോർട്ട്.

സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന, 'രംഗ് ദേ ബസന്തി', '3 ഇഡിയറ്റ്സ്', 'കേസരി ചാപ്റ്റർ 2' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചതുകൊണ്ട് തന്നെ, മാധവന്റെ മൗനം കൂടുതൽ ചർച്ചകൾക്കാണ് വഴിവെക്കുകയാണ്. മാധവനെതിരെയുള്ള വിദ്യാർഥികളുടെ ഈ പ്രതിഷേധ പോസ്റ്റുകൾക്ക് ബോളിവുഡ് താരം അഭയ് വർമ്മ, കബീർ സിങ് ഫെയിം സോഹം മജുംദാർ എന്നിവരടക്കം നിരവധി പേർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഭയ് വർമ ഈ പോസ്റ്റിന് 'ലൈക്ക്' നൽകിയും, സോഹം മജുംദാർ, "As expected" (പ്രതീക്ഷിച്ചതുപോലെ) എന്ന കമന്റ് രേഖപ്പെടുത്തിയും തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

നീറ്റ് അഴിമതിയിലും സിജെപി സമരത്തിലും മൗനം; മാധവനെതിരെ പ്രതിഷേധം, NEET FOR SALE പോസ്റ്ററുമായി  എഫ്ടിഐഐ വിദ്യാർഥികൾ
ജെൻ സീയുടെ പ്രതിഷേധമുഖം; ആരാണ് സോനം വാങ്ചുക് ?

അതേസമയം, ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിൽ, മാധവൻ അവതരിപ്പിച്ച ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ പരിഹസിച്ചും പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം ധുരന്ധറിലെ ചാരന്റെ കഥാപാത്രത്തിൽ ജീവിക്കുകയാണെന്നും, അതുകൊണ്ടാണ് ഇപ്പോഴും അണ്ടർഗ്രൗണ്ടിൽ ഇരിക്കുന്നത് എന്നുമാണ് പരിഹാസം.

'3 ഇഡിയറ്റ്സ്' സിനിമ നിർമിക്കുന്ന സമയത്ത് തനിക്ക് സോനം വാങ്ചുക്കിനെ അറിയില്ലായിരുന്നുവെന്ന ആമിർ ഖാന്റെ പ്രസ്താവനയും അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ആമിറിന്റെ ഈ അവകാശവാദത്തിന് പിന്നാലെ, വാങ്ചുക്ക് ആമിറിനെ ആദ്യമായി കണ്ടുമുട്ടിയ അനുഭവം വിവരിക്കുന്ന ഒരു പഴയ വീഡിയോ പ്രേക്ഷകർ വീണ്ടും പങ്കുവെച്ചു. അതോടെ, ആമിർ അങ്ങനെ പറഞ്ഞതിന്റെ കാരണം എന്താണ് എന്ന തരത്തിലുള്ള നിരവധി ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

നീറ്റ് അഴിമതിയിലും സിജെപി സമരത്തിലും മൗനം; മാധവനെതിരെ പ്രതിഷേധം, NEET FOR SALE പോസ്റ്ററുമായി  എഫ്ടിഐഐ വിദ്യാർഥികൾ
'ത്രീ ഇഡിയറ്റ്‌സ്' സോനം വാങ്‌ചുക്കിന്റെ കഥയല്ല, അദ്ദേഹം നിരാഹാരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ: ആമിർ ഖാൻ

അതേസമയം, ഇമ്രാൻ ഖാൻ, സീനത്ത് അമാൻ, അനുരാഗ് കശ്യപ്, നസീറുദ്ദീൻ ഷാ, രത്‌ന പഥക് ഷാ, അഭയ് ഡിയോൾ, ഒമി വൈദ്യ തുടങ്ങി നിരവധി സിനിമാതാരങ്ങൾ സോനം വാങ്ചുക്കിനും കോക്രോച്ച് ജനതാ പാർട്ടി നയിക്കുന്ന സമരത്തിനും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ശബാന ആസ്മി, പ്രകാശ് രാജ്, അമോൽ പരാശർ, പൂനം പാണ്ഡെ എന്നിവർ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി ഡൽഹിയിലുണ്ട്. ഈ സാഹചര്യത്തിലാണ് എഫ്ടിഐഐ ചെയർമാന്റെ മൗനം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. വിദ്യാർഥികളുടെ പ്രതിഷേധത്തെക്കുറിച്ചോ പോസ്റ്ററൊട്ടിച്ച സംഭവത്തെക്കുറിച്ചോ മാധവൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Summary

FTII students protested against Chairman R. Madhavan's silence on the Cockroach Janta Party-led NEET paper leak protest by placing "NEET For Sale" posters outside his office. The incident sparked online debate, with many demanding Madhavan's response while several actors publicly supported Sonam Wangchuk and the ongoing student movement.

Madism Digital
madismdigital.com