വീണ്ടും കുതിച്ച് ഇന്ധനവില; പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടർന്നാല്‍ ഇന്ത്യയുടെ ഭാവി എന്താകും?

ഇന്ത്യക്ക് കൂടുതൽ ഡോളർ ചെലവഴിച്ച് എണ്ണ ഇറക്കുമതി ചെയ്യേണ്ടിവന്നാല്‍ കനത്ത സാമ്പത്തിക ബാധ്യയുണ്ടാകും, പണപ്പെരുപ്പവും ഇരട്ടിയാകും
വീണ്ടും കുതിച്ച് ഇന്ധനവില; പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടർന്നാല്‍ ഇന്ത്യയുടെ ഭാവി എന്താകും?
Published on

യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകളിൽനിന്നും ഇറാൻ വിട്ടു നിൽക്കുകയും, ഹോർമുസ് കടലിടുക്കില്‍ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതോടെ ആഗോള എണ്ണവിപണിയില്‍ വീണ്ടും ആശങ്ക വർധിക്കുകയാണ്. ഇറാന്‍ തീരത്ത് അമേരിക്കൻ നാവിക സാന്നിധ്യം ശക്തമാക്കിയതോടെ ഹോർമൂസ് കടലിടുക്ക് തുറക്കില്ലെന്ന് ടെഹ്റാന്‍ പ്രഖ്യാപിച്ചിരുന്നു, പിന്നാലെ അന്തരാഷ്ട്ര എണ്ണവിലയിൽ 4 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ ബെഞ്ച്മാർക്ക് ആയ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) 4.06 ശതമാനം ഉയർന്ന് ബാരലിന് 96.73 ഡോളറായി. അന്താരാഷ്ട്ര സൂചികയായ ബ്രെന്റ് ക്രൂഡ് 3.62 ശതമാനം ഉയർന്ന് 105.63 ഡോളറിലുമെത്തിയിട്ടുണ്ട്.

വീണ്ടും കുതിച്ച് ഇന്ധനവില; പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടർന്നാല്‍ ഇന്ത്യയുടെ ഭാവി എന്താകും?
ഹോർമൂസിലെ ഇറാന്‍റെ കപ്പല്‍വേട്ട തുടരുന്നു; ട്രംപ് നീക്കങ്ങള്‍ക്ക് തിരിച്ചടി, ലക്ഷ്യം മറ്റൊന്ന്

പ്രതിസന്ധി ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?

ഹോർമുസ് കടലിടുക്ക് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത മാർഗങ്ങളിൽ ഒന്നാണ്. ഇന്ത്യയുടെ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലെ 40 ശതമാനം ക്രൂഡ് ഓയിൽ ഇറക്കുമതിയും ഹോർമൂസ് വഴിയാണ് കടന്നുപോകുന്നത്. ഈ ചരക്കുനീക്കം നിലയ്ക്കുന്നതോടെ പ്രതിസന്ധി രാജ്യത്തെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധിയാണ്. പെട്രോൾ, ഡീസൽ, ഇതര പെട്രോളിയം ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വില വർധിക്കുന്നകിനൊപ്പം സമ്പദ്ഘടനയുടെ നട്ടെല്ലൊടിയാനും ഇതാ കാരണമായേക്കുമെന്ന് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. പെട്രോ ഡോളറില്‍ ഇന്ധനം വാങ്ങുന്നതിലൂടെ രൂപയുടെ മൂല്യവും പ്രവചനാതീതമായി ഇടിയും. ഇത് സമ്പദ്ഘടനയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കും.

കൂടാതെ പണപ്പെരുപ്പം ഉയരുന്നത് സാധാരണക്കാരുടെ ജീവിതത്തെയും നേരിട്ട് ബാധിച്ചേക്കും. എണ്ണവില ക്രമാധീതമായി ഉയരുമ്പോൾ ഇന്ത്യക്ക് കൂടുതൽ ഡോളർ ചെലവഴിച്ച് എണ്ണ ഇറക്കുമതി ചെയ്യേണ്ടിവരുന്നതാണ് രൂപയുടെ മൂല്യത്തെ സമ്മർദ്ദത്തിലാക്കുന്നത്. രൂപയുടെ ആവശ്യകത താരതമ്യേന കുറയുന്നതും ഇതിന്‍റെ തുടർച്ചയാണ്. രാജ്യത്ത് ഗതാഗത ചെലവും വ്യവസായ ചെലവും ഗണ്യമായി വർധിക്കാനിടയുണ്ട്.

യുദ്ധസാധ്യത തള്ളിക്കളയാനാവില്ലേ?

നിലവിലെ സാഹചര്യത്തിൽ വീണ്ടും സംഘർഷങ്ങൾ ഉടലെടുക്കാനുള്ള സാധ്യതയും യുദ്ധ നിരീക്ഷകർ തള്ളിക്കളയുന്നില്ല. ഹോർമുസ് അടച്ചിടൽ നീണ്ടാൽ ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. ഇതിന് തടയിടാന്‍ അന്താരാഷ്ട്ര ശക്തികള്‍ അമേരിക്കയ്ക്ക് മേല്‍ സമ്മർദ്ദം ചെലുത്താനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്നാണ് റിപ്പോർട്ട്.

വീണ്ടും കുതിച്ച് ഇന്ധനവില; പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടർന്നാല്‍ ഇന്ത്യയുടെ ഭാവി എന്താകും?
ബുധനാഴ്ച വെടിനിർത്തൽ തീരുന്നു; പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി: നയതന്ത്രം വഴിമുട്ടുമ്പോൾ 'പുതിയ നീക്കങ്ങളുമായി' ഇറാൻ; കടുത്ത നിലപാടിൽ ട്രംപ്

English Summary: Global oil prices have surged following Iran’s stance on keeping the Strait of Hormuz closed amid US naval tensions. The crisis may significantly impact India’s economy through rising fuel prices, inflation, and pressure on the rupee due to higher dollar demand for crude oil imports

Related Stories

No stories found.
Madism Digital
madismdigital.com