

കേന്ദ്ര സര്‍ക്കാരിനും എല്‍ഐസിക്കും ഓഹരി പങ്കാളിത്തമുള്ള ഐഡിബിഐ ബാങ്കിന്റെ 60.72% ഓഹരികള്‍ വിദേശ ധനകാര്യസ്ഥാപനത്തില്‍ കൈമാറാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തില്‍ രാഷ്ട്രീയ വാക്പോര്. കാനഡ ആസ്ഥാനമായുള്ള ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങിന് 2,878 കോടി രൂപയ്ക്ക് ഓഹരി വില്ക്കാന് ഒക്ടോബര്‍ 14-ന് ചേര്‍ന്ന് മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികള്‍ വില്പന നടത്തിക്കൊണ്ടുള്ള പുനഃസംഘടനാ നീക്കത്തിനെതിരെ പ്രതിരക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
ബാങ്ക് ജീവനക്കാരുടെ ആശങ്കകളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് വിഷയത്തില്‍ രൂക്ഷമായ പ്രതികരണത്തിന് മുതിര്‍ന്നത്. 'ഞാന്‍ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരുടെ കൂടെ നില്ക്കുന്നു' എന്ന് വ്യക്തമാക്കുന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ കടന്നാക്രമിക്കാനും തയ്യാറായി. കോണ്‍ഗ്രസിന്റെ കാലത്ത് ബാങ്കുകള്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു. മോദിയുടെ കാലത്ത് അവ വിറ്റഴിക്കപ്പെടുന്നുവെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
സ്വകാര്യ മേഖലയ്ക്കൊപ്പം ശക്തമായ ഒരു പൊതുമേഖലയും വേണമെന്നാണ് കോണ്‍ഗ്രസ് എപ്പോഴും വിശ്വസിക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍ വിറ്റുതുലയ്ക്കാനുള്ള ആസ്തിയല്ല, മറിച്ച് രാജ്യം കെട്ടിപ്പടുക്കാനുള്ള ഉപകരണങ്ങളാണ്' രാഹുല്‍ കത്തില്‍ കുറിച്ചു. ഐഡിബിഐ സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍, എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണവും ഇല്ലാതാകും. ഐഡിബിഐയുടെ കുറഞ്ഞത് 50 ശതമാനം ഓഹരികളും സര്‍ക്കാര്‍ എപ്പോഴും കൈവശം വയ്ക്കുമെന്ന് 2003-ല്‍ പാര്‍ലമെന്റിന് ഉറപ്പ് നല്‍കിയിരുന്നു. കനേഡിയന്‍ കമ്പനിക്ക് ഓഹരി കൈമാറിയശേഷം സര്‍ക്കാരിനും എല്‍ഐസിക്കും 34 ശതമാനം ഓഹരികള്‍ മാത്രമായിരിക്കും ഉണ്ടാവുക എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് സ്ഥാപിച്ച ബാങ്കുകളെ മോദി സര്‍ക്കാര്‍ വിറ്റഴിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി ധനമന്ത്രി നിര്‍മലാ സീതാരാമന് രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ എക്സ് പോസ്റ്റ് ഷെയര്‍ ചെയ്തായിരുന്നു ധനമന്ത്രിയുടെ മറുപടി. ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കോണ്‍ഗ്രസ് എങ്ങനെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചുവെന്നത് എല്ലാവര്ക്കും അറിയാമെന്നും പറഞ്ഞ നിര്‍മല, ചില ഉദാഹരണങ്ങളും എക്സിലൂടെ പങ്കുവെച്ചു. ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സ്വന്തം സ്വകാര്യ സംവിധാനങ്ങളെന്ന പോലെ കോണ്‍ഗ്രസ് ഉപയോഗിച്ചതും, മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ട്, തങ്ങളുടെ ഇഷ്ടാനുസരണം വായ്പകള്‍ അനുവദിക്കാന്‍ ബാങ്ക് ജീവനക്കാരുടെ മേല്‍ സമ്മര്‍ദം ചെലുത്തിയതും നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്' നിര്‍മല എക്സില്‍ കുറിച്ചു.
കോണ്‍ഗ്രസ് ബാങ്കുകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന ആരോപണം ഉറപ്പിക്കാന്‍ 1957 മുതലുള്ള ചില സംഭവങ്ങളും നിര്‍മല ഉയര്‍ത്തിക്കാട്ടി. 1957ല്‍, കോണ്‍ഗ്രസ് നേതാക്കളുടെ സ്വാധീനം മൂലം ഹരിദാസ് മുന്ദ്രയ്ക്ക് എല്‍.ഐ.സിയില്‍ നിന്ന് പണം ലഭിച്ചു. 1976-ല്‍, ഇന്ദിരാഗാന്ധി സര്‍ക്കാര്‍ എസ്.ബി.ഐ ചെയര്മാന് ആര്.കെ. തല്‍വാറിനെ പുറത്താക്കി. സഞ്ജയ് ഗാന്ധിയുമായി ബന്ധമുള്ള ഒരു കമ്പനിക്ക് വായ്പാ വ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്ന രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരുന്നതിനെത്തുടര്ന്നായിരുന്നു നടപടി. മാരുതിക്ക് വായ്പ നല്കാന് സഞ്ജയ് ഗാന്ധി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തി.
ധനകാര്യ സഹമന്ത്രിയായിരുന്ന ബി. ജനാര്‍ദ്ദന പൂജാരി - 1980-കളില്‍ വായ്പകള്‍ അനുവദിക്കാന്‍ ബാങ്ക് ജീവനക്കാരുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സര്‍ക്കാരുകളുടെ ഭാഗമായിരുന്നു ബി. ജനാര്‍ദ്ദന പൂജാരി. യുപിഎയിലെ മന്ത്രിയായിരുന്ന പവന് കുമാര്‍ ബന്‍സാല്‍, തന്റെ കുടുംബവുമായി ബന്ധമുള്ള ബിസിനസ്സുകള്‍ക്ക് വായ്പ നല്കാന് കനറാ ബാങ്കിന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തി' നിര്‍മല എക്സില്‍ കുറിച്ചു.
ഐഡിഐ ബാങ്കിന്റെ ഓഹരി വിറ്റഴിക്കലിനെ ന്യായീകരിക്കാന്‍ സ്ഥാപനത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ചും ധനമന്ത്രി വിശദീകരിക്കാന്‍ ശ്രമിച്ചു. വളരെ മോശമായ അവസ്ഥയിലായിരുന്നു ഐഡിബിഐ ബാങ്ക് ഞങ്ങള്‍ക്ക് കൈമാറപ്പെട്ടത്. വീഡിയോക്കോണ്‍, വിന്‍സം, എബിജി ഷിപ്പ്യാര്ഡ്, കിങ്ഫിഷര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ക്ക് വായ്പ നല്കാന് ഐഡിബിഐ നിര്‍ബന്ധിതരായിരുന്നു എന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
25,000 കോടിയിലധികം രൂപയുടെ മൂലധന നിക്ഷേപം നടത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ഐഡിബിഐ ബാങ്കിനെ പുനരുജ്ജീവിപ്പിച്ചത്. ഐഡിബിഐ ബാങ്ക് ഇപ്പോള്‍ അതിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ സജ്ജമായിരിക്കുകയാണ്. ഐ.ഡി.ബി.ഐ ബാങ്കിന്റെ തന്ത്രപരമായ പുനഃസംഘടനയില്‍ എല്ലാ നിയമപരമായ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്' നിര്‍മലാ സീതാരാമന് വ്യക്തമാക്കി.
The Union Cabinet’s reported decision to sell a 60.72% stake in IDBI Bank to Canada-based Fairfax Financial Holdings has triggered a political controversy. The proposed transaction, reportedly valued at ₹2,878 crore, was approved at a Cabinet meeting on October 14. Opposition parties have criticised the move to sell a majority stake in the bank, in which the central government and the Life Insurance Corporation of India (LIC) hold shares.