ഉദ്ഘാടനം മേയിൽ, ജൂലൈ മഴയിൽ പൂട്ട് വീണു; മുംബൈ മൺസൂണിൽ കുതിർന്ന് 7000 കോടിയുടെ 'മിസ്സിങ് ലിങ്ക്'

മണ്ണിടിച്ചിൽ ദൈവനിശ്ചമാണെന്നും കരാറുകാരന്റെ ഭാഗത്ത് യാതൊരു വീഴ്ചയുമില്ലെന്നുമാണ് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷന്റെ വാദം
ഉദ്ഘാടനം മേയിൽ, ജൂലൈ മഴയിൽ പൂട്ട് വീണു; മുംബൈ മൺസൂണിൽ കുതിർന്ന് 7000 കോടിയുടെ 'മിസ്സിങ് ലിങ്ക്'
Published on

മുംബൈയിൽ കൂടുതൽ ശക്തിയാർജിച്ച് പെയ്യുകയാണ് മൺസൂൺ മഴ. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം റോഡുകൾ അടച്ചിടുകയും ഗതാഗതം താറുമാറാവുകയും ചെയ്തിട്ടുണ്ട്. പല സുപ്രധാന പാതകളും മഴ കനത്തതോടെ അടച്ചിട്ടെങ്കിലും മുംബൈ-പൂനെ എക്സ്പ്രസ് വേയുടെ മിസിങ് ലിങ്ക് സ്തംഭിച്ചത് ചെറിയ വാർത്തയല്ല.

എക്സ്പ്രസ് വേയിലെ പുതുതായി തുറന്ന 'മിസ്സിംഗ് ലിങ്ക്' പദ്ധതിയിൽ, ഖണ്ടാല എക്സിറ്റിന് സമീപമുണ്ടായ വലിയ ഉരുൾപൊട്ടലിനെ തുടർന്ന് മുംബൈയിലേക്കുള്ള പാത അധികൃതർ പൂർണ്ണമായി അടച്ചിരിക്കുകയാണ്. ടണൽ 2-ന്റെ എക്സിറ്റിന് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. ഇത് റോഡിന്റെ പാർശ്വഭിത്തിക്ക് കേടുപാടുകൾ വരുത്തുകയും വലിയ തോതിൽ മണ്ണും പാറക്കല്ലുകളും പാതയിലേക്ക് പതിക്കാൻ ഇടയാക്കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായതിനാൽ തന്നെ ഈ പാത അടച്ചുപൂട്ടൽ അതീവ ഗുരുതരമായ ഒന്നാണ്. കൂടാതെ സംസ്ഥാന സർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളും ഇത് ഉയർത്തുന്നുണ്ട്.

ഉദ്ഘാടനം മേയിൽ, ജൂലൈ മഴയിൽ പൂട്ട് വീണു; മുംബൈ മൺസൂണിൽ കുതിർന്ന് 7000 കോടിയുടെ 'മിസ്സിങ് ലിങ്ക്'
മൺസൂൺ ഉറഞ്ഞുതുള്ളി! മുംബൈയിൽ വ്യാപക കെടുതി, 13 മരണം

രണ്ട് മാസം മുമ്പ് മേയിലാണ്, മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ ലോനവാല-ഖണ്ടാല ഭാഗത്തുള്ള ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം മിസ്സിങ് ലിങ്ക് പദ്ധതി ഫഡ്നാവിസ് സർക്കാർ ഉദ്ഘാടനം ചെയ്തത്. ഖോപോളി മുതൽ കുസ്ഗാവോൺ വരെ നീണ്ടുകിടക്കുന്ന, സഹ്യാദ്രി മലനിരകൾക്കിടയിലൂടെയുള്ള 13.3 കിലോമീറ്റർ പാലമാണിത്. മുംബൈയിൽ നിന്ന് പൂനെയിലേക്കുള്ള ദൂരം ഒമ്പത് കിലോമീറ്റർ ആയി ചുരുക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചിരുന്നു.

പാതയുടെ ഭാഗമായ 183 മീറ്റർ നീളമുള്ള 'കേബിൾ സ്റ്റെയ്ഡ്' പാലം രാജ്യത്തെ ഇത്തരത്തിലുള്ളതിൽ വച്ച് ഏറ്റവും ഉയരമുള്ളതാണ്. കൂടാതെ, ലോനാവാല തടാകത്തിന് അടിയിലൂടെയുള്ള 8.9 കിലോമീറ്റർ നീളമുള്ള പ്രധാന തുരങ്കം ലോകത്തിലെ തന്നെ ഏറ്റവും വീതിയേറിയ റോഡ് തുരങ്കങ്ങളിൽ ഒന്നാണ്.

ഈ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ, മിസ്സിംഗ് ലിങ്ക് വഴി നിക്ഷേപം, കണക്റ്റിവിറ്റി, വ്യാവസായിക വളർച്ച എന്നിവ വർദ്ധിക്കുമെന്നും, ഇത് പദ്ധതിച്ചെലവിനേക്കാൾ പത്തിരട്ടി സാമ്പത്തിക നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു.

മണ്ണിടിച്ചിൽ ദൈവനിശ്ചമാണെന്നും കരാറുകാരന്റെ ഭാഗത്ത് യാതൊരു വീഴ്ചയുമില്ലെന്നുമാണ് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷന്റെ വാദം. മണ്ണിടിച്ചിൽ തടയുന്നതിനുള്ള സുരക്ഷാ മുൻകരുതലുകളും രൂപകൽപ്പനകളും പദ്ധതിപ്രദേശത്ത് ഒരുക്കിയിരുന്നുവെങ്കിലും അതിന് ചില പരിധികളുണ്ടെന്നും കോർപ്പറേഷൻ പറയുന്നു.

Summary

The monsoon rains are gaining strength and lashing Mumbai intensely. Waterlogging and landslides have led to road closures and severe disruptions in traffic. Although several crucial routes have been shut down due to the heavy downpour, the standstill on the Mumbai-Pune Expressway’s 'Missing Link' is no small news. As it is one of Maharashtra’s grandest infrastructure development projects, this closure is highly critical. Furthermore, it raises several questions that the state government needs to answer.

Madism Digital
madismdigital.com