ഡൽഹിയിൽ തുടരാൻ എംപിമാർക്ക് നിർദേശം; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം കടുപ്പിക്കാൻ പ്രതിപക്ഷം

ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഇന്നത്തെ പ്രതിഷേധ പരിപാടികൾക്ക് സമാപനമായത്.
ഡൽഹിയിൽ തുടരാൻ എംപിമാർക്ക് നിർദേശം; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം കടുപ്പിക്കാൻ പ്രതിപക്ഷം
Published on: 

രാജ്യതലസ്ഥാനത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം കൂടുതൽ കരുത്താർജ്ജിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഒറ്റക്കെട്ടായി ഇന്ന് രാജ്ഘട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഇന്നത്തെ പ്രതിഷേധ പരിപാടികൾക്ക് സമാപനമായത്.

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ ഒരുക്കിയ ഉച്ചഭക്ഷണത്തിനായി കൊണാട്ട് പ്ലേസിലെ മോയെറ്റ്സ് റെസ്റ്റോറന്റിൽ ഒത്തുചേർന്ന ശേഷമാണ് മൂന്ന് ബസുകളിലായി എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചത്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും ഇന്നത്തെ പ്രതിഷേധത്തിൽ പങ്കുചേർന്നു. ബസുകളെ അനുഗമിച്ച് ആയിരക്കണക്കിന് പ്രവർത്തകരും അണിനിരന്നിരുന്നു. വഴിയിലുടനീളം വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തേതിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ പ്രതിഷേധം തികച്ചും ശാന്തമായിരുന്നു.

ഡൽഹിയിൽ തുടരാൻ എംപിമാർക്ക് നിർദേശം; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം കടുപ്പിക്കാൻ പ്രതിപക്ഷം
'കുറ്റക്കാർ നിയമത്തിന് മുന്നിൽ വരും'; രാജിയല്ലാതെ പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് ഇന്ത്യ സഖ്യം, നേതാക്കൾ രാജ്ഘട്ടിൽ

അതേസമയം, രാജ്ഘട്ടിനുള്ളിലേക്ക് പ്രവർത്തകരെ കടത്തിവിടാൻ പൊലീസ് തയ്യാറായില്ല. എംപിമാർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. തുടർന്ന് പുൽത്തകിടിയിൽ മൗനധർണ്ണ അനുഷ്ഠിച്ച ശേഷമാണ് എംപിമാർ മടങ്ങിയത്.

​ഗ്യാനേഷ് കുമാർ രാജിവെക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധം വരും ദിവസങ്ങളിലും ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ഡൽഹിയിൽ തുടരാൻ കോൺഗ്രസ് എംപിമാർക്ക് എഐസിസി നിർദേശം നൽകിയിട്ടുണ്ട്. നാളത്തെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവരെ രാഹുൽ ഗാന്ധി ക്ഷണിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അട്ടിമറിച്ചവരോട് യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന് കെ സി വേണു​ഗോപാൽ പ്രതികരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കേന്ദ്ര സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും, എല്ലാ ദിവസവും സമാധാനപരമായ പ്രതിഷേധം നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും എന്നാൽ കേന്ദ്രസർക്കാർ അതിന് സമ്മതിക്കുന്നില്ലെന്നും പി സന്തോഷ് കുമാർ എംപിയും ആരോപിച്ചു.

Summary

The INDIA bloc, led by Rahul Gandhi, intensified its protests in New Delhi demanding the resignation of Chief Election Commissioner Gyanesh Kumar. On the third day of the agitation, opposition MPs held a peaceful march to Rajghat and concluded with floral tributes at the Gandhi memorial. The Congress party has instructed its MPs to remain in Delhi as they plan to continue and strengthen the protests in the coming days.

Madism Digital
madismdigital.com