മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ വീണ്ടും പിന്നോട്ട്; 180 ൽ 157ാം സ്ഥാനം

180 രാജ്യങ്ങളെവെച്ച് നടത്തുന്ന പഠനത്തിൽ കഴിഞ്ഞ വർഷത്തിൽ 151ാം സ്ഥാനത്തായിരുന്നു ഇന്ത്യ
മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ വീണ്ടും പിന്നോട്ട്; 180 ൽ 157ാം സ്ഥാനം
Published on

ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ വീണ്ടും താഴേക്കു പതിച്ച് ഇന്ത്യ. 180 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ 157-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവർഷത്തേക്കാൾ ആറ് സ്ഥാനമാണ് പുറകോട്ടുപോയിരിക്കുന്നത്. അയൽ രാജ്യമായ പാക്കിസ്ഥാൻ 152 സ്ഥാനവുമായി ഇന്ത്യയേക്കാൾ മുന്നിലാണ്.

ഫ്രാൻസിലെ പാരിസ് കേന്ദ്രമായി ലോകത്താകമാനമുള്ള വിവരാവകാശത്തിനായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്) ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ആകെ 180 രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ പട്ടികയിൽ കഴിഞ്ഞവർഷം 151-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഓരോ വർഷവും ശരാശരി രണ്ട് മുതൽ മൂന്ന് വരെ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ കീഴിൽ ബിജെപി 2014ൽ അധികാരത്തിലേറിയതുമുതൽ മാധ്യമസ്വാതന്ത്ര്യം കുറഞ്ഞുപോകുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. മാധ്യമപ്രവർത്തകർക്കെതിരെയുള്ള വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ, മാധ്യമങ്ങളുടെ ഉടമസ്ഥാവകാശം ചുരുക്കം ചില കമ്പനികളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതും മാധ്യമങ്ങൾ പ്രകടമായ രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നതുമാണ് ഈ പ്രതിസന്ധിക്ക് കാരണമായി ആർഎസ്എഫ് ചൂണ്ടിക്കാണിക്കുന്നത്.

യുഎപിഎ പോലുള്ള രാജ്യദ്രോഹ നിയമങ്ങളും മാനനഷ്ട കേസുകളും മാധ്യമപ്രവർത്തകർക്കെതിരെ വർദ്ധിച്ചുവരുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവർത്തകർ ശാരീരിക ആക്രമണങ്ങളും ഓൺലൈൻ വഴിയുള്ള അധിക്ഷേപങ്ങളും നേരിടുന്നതിന്റെ തോത് ഉയർന്നതായും റിപ്പോർട്ടിലുണ്ട്.

മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ വീണ്ടും പിന്നോട്ട്; 180 ൽ 157ാം സ്ഥാനം
ഛദ്ദ വിരുദ്ധ ക്യാമ്പയിനുമായി ജെൻസീ; ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെ ജനപ്രീതി ഇടിഞ്ഞ് യുവ നേതാവ്, 10 ലക്ഷത്തോളം പേർ അണ്‍ഫോളോ ചെയ്തു

പ്രധാനമന്ത്രി മോദിയുടെ അടുത്ത സുഹൃത്തായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന് എഴുപതിലധികം മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമുണ്ടെന്നും മറ്റൊരു സുഹൃത്തും വ്യവസായിയുമായ ഗൗതം അദാനി 2022 അവസാനത്തോടെ രാജ്യത്തെ പ്രമുഖ മാധ്യമമായ എൻ‌ഡി‌ടി‌വി ഏറ്റെടുത്തത് മാധ്യമ നിക്ഷ്പക്ഷതകയെ ചോദ്യം ചെയ്യുന്നതാണെന്നും ആർ.എസ്.എഫ് നിരീക്ഷിക്കുന്നു. പ്രധാനമന്ത്രി വാർത്താ സമ്മേളനങ്ങൾ നടത്തുന്നില്ലെന്നും ബിജെപി അനുകൂല മാധ്യമപ്രവർത്തകർക്കും വ്ളോഗർമാർക്കും മാത്രമേ അഭിമുഖങ്ങൾ നൽകുന്നുള്ളൂവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

അയൽരാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ, ബം​ഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവ മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ ഇന്ത്യയേക്കാൾ മുന്നിലാണ്. ഇത് യഥാക്രമം 87,134,150,152,153 എന്നീ സ്ഥാനങ്ങളാണ്. നോർവേയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. നെതർലാൻഡും എസ്റ്റോണിയുമാണു തൊട്ടുപിന്നിൽ. വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ എറിത്രിയയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. വടക്കൻ കൊറിയ- 179, ചെെന- 178 എന്നിവയാണ് എറിത്രിയയ്ക്കു തൊട്ടുമുൻപിൽ.

The report indicates that India's position in the 2026 World Press Freedom Index has further declined compared to the previous year. In the study conducted across 180 countries, India, which held the 151st position last year, has dropped to the 157th position according to the 2026 report

Madism Digital
madismdigital.com