ഛദ്ദ വിരുദ്ധ ക്യാമ്പയിനുമായി ജെൻസീ; ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെ ജനപ്രീതി ഇടിഞ്ഞ് യുവ നേതാവ്, 10 ലക്ഷത്തോളം പേർ അണ്‍ഫോളോ ചെയ്തു

ആംആദ്മി പാർട്ടിയില്‍നിന്നുള്ള കൂടുമാറ്റത്തോടെ ഛദ്ദ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രധാന വിമർശനം
Raghav Chadha Social Media
Raghav Chadha Social Media
Published on

ആം ആദ്മി പാർട്ടി വിട്ട് ഭാരതീയ ജനതാ പാർട്ടിയിലേക്ക് ചേക്കേറിയ രാജ്യസഭാ എം.പി രാഘവ് ഛദ്ദയുടെ തീരുമാനത്തിന് പിന്നാലെ അണ്‍ഫോളോ ക്യാംപെയ്നുമായി ജെന്‍സീ. ദീർഘകാലമായി ആം ആദ്മി പാർട്ടിയുടെ യുവമുഖമായും പാർലമെന്റിലെ ശ്രദ്ധേയനായ സാന്നിധ്യമായും അറിയപ്പെട്ടിരുന്ന ഛദ്ദ, ഏപ്രിൽ 24-നാണ് ബിജെപിയിലേക്ക് കൂടുമാറിയത്. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുകയും ബിജെപിയുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെയും ശബ്ദമുയർത്തുകയും ചെയ്യുന്ന നേതാവെന്ന ഖ്യാതിയാണ് ഛദ്ദയ്ക്ക് ഇതുവരെ നവമാധ്യമങ്ങളിലുണ്ടായിരുന്നത്. എന്നാൽ പ്രത്യയശാസ്ത്ര കൂടുമാറ്റം അദ്ദേഹത്തിന്‍റെ പ്രതിച്ഛായയില്‍ കാര്യമായ ഇടിവുണ്ടാക്കിയെന്നാണ് പുതിയ ട്രെന്‍ഡ് വ്യക്തമാക്കുന്നത്.

Raghav Chadha Social Media
സമോസ മുതൽ റീചാർജ് വരെ; പാർലമെന്റിലെ യുവശബ്ദം, എഎപിയിലെ തന്ത്രജ്ഞൻ; ആരാണ് രാഘവ് ഛദ്ദ?

ബിജെപി പ്രവേശനത്തിന് പിന്നാലെ രാഘവ് ചദ്ദയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ഇടിവ് ഇക്കാര്യത്തില്‍ വ്യക്തമായ സൂചനകള്‍ നല്‍കുന്നതാണ്. കൂടുമാറ്റ രാഷ്ട്രീയത്തോട് വിയോജിപ്പ് രേഖപ്പെടുത്തി ലക്ഷക്കണക്കിന് പേരാണ് അദ്ദേഹത്തെ നവമാധ്യമങ്ങളില്‍ അൺഫോളോ ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇൻസ്റ്റാഗ്രാമിൽ മാത്രം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സിനെ അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. പാർട്ടി മാറുന്നതിന് മുൻപ് 14.6 മില്യൺ ഉണ്ടായിരുന്ന ഫോളോവേഴ്സ്, 24 മണിക്കൂറില്‍ 13.7 മില്യണായി കുറഞ്ഞു. ഛദ്ദയുടേയും സംഘത്തിന്‍റെയും രാഷ്ട്രീയ മാറ്റം ജനങ്ങള്‍ തള്ളിയെന്ന് ജെന്‍സീകള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.

Raghav Chadha Social Media
ഛദ്ദ പുകഞ്ഞ കൊള്ളി, 'യൂദാസാ'യി മാറി മിത്തൽ, കടുത്ത ഷോക്ക് പഥക്കിൽനിന്ന്; എഎപിയില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ കെജ്‌രിവാളിനു മുന്നില്‍ വഴിയെന്ത്?

ഛദ്ദയെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയാ ഇൻഫ്ലുൻസർമാരും രംഗത്തെത്തിയിട്ടുണ്ട്, ഇതില്‍ പലരും മുന്‍പ് ഛദ്ദയുടെ പ്രസംഗങ്ങളെ പ്രശംസിച്ചവരാണെന്നതാണ് ശ്രദ്ധേയമായ കാര്യം. നേരത്തെ ബിജെപിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്ന നേതാവ് അതേ പാർട്ടിയിൽ ചേർന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നാണ് ഇവർ ഉന്നയിക്കുന്ന പ്രധാന വിമർശനം. അതോടൊപ്പം ജയിലിൽ പോകാനുള്ള ഭയം മൂലമാണ് അദ്ദേഹം പാർട്ടി മാറിയതെന്ന ഗൂഢാലോചന സിദ്ധാന്തങ്ങളും ഉയരുന്നുണ്ട്. പ്രതിപക്ഷ നിരയില്‍ ശക്തനായ യുവനേതാവ് എന്ന നിലയിൽ അദ്ദേഹം സമ്പാദിച്ച ബഹുമാനവും വിശ്വാസ്യതയും കൂടുമാറ്റത്തോടെ നഷ്ടപ്പെട്ടുവെന്നും സോഷ്യൽ മീഡിയയിൽ പൊതുവായ അഭിപ്രായം രൂപപ്പെടുന്നുണ്ട്. പ്രമുഖ പൊളിറ്റിക്കല്‍ യൂട്യൂബർ ധ്രുവ് റാഠി ഉള്‍പ്പെടെയുള്ള ഇന്‍ഫ്ലുവന്‍സർമാരാണ് പ്രധാന വിമർശകർ.

രാഷ്ട്രീയത്തിൽ നേതാക്കൾ പാർട്ടി മാറുന്നതും പുതിയ തട്ടകങ്ങൾ തേടുന്നതും അസാധാരണമായ കാര്യമല്ലെങ്കിലും, രാഘവ് ഛദ്ദയെപ്പോലെ ശക്തമായ ഡിജിറ്റൽ ബ്രാൻഡ് മൂല്യമുള്ള നേതാവിന് നീക്കം വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചോ പുതിയ തീരുമാനത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യങ്ങളെക്കുറിച്ചോ അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ സോഷ്യൽ മീഡിയയിൽ നേരിടുന്ന ഈ കടുത്ത പ്രതിഷേധം മറികടന്ന് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കേവലം പാർട്ടി മാറ്റത്തിനപ്പുറം ഒരു രാഷ്ട്രീയ നേതാവിന്റെ പ്രതിച്ഛായയെ സോഷ്യൽ മീഡിയ എങ്ങനെ സ്വാധീനിക്കുന്നുവെന്ന ചർച്ചകളും സജീവമാണ്.

Raghav Chadha’s reported shift from Aam Aadmi Party to Bharatiya Janata Party has sparked widespread debate. The move triggered a massive social media backlash, with lakhs of followers unfollowing him, raising questions about political credibility and digital influence.

Madism Digital
madismdigital.com