കല്‍ക്കരി ഖനനത്തില്‍ ലോക രാജ്യങ്ങള്‍ പിന്നോട്ട്, വിപുലീകരിക്കാന്‍ ഇന്ത്യ; പുതിയ പദ്ധതികളുമായി ജാര്‍ഖണ്ഡും ഒഡീഷയും

2025-26 സാമ്പത്തിക വര്‍ഷത്തില്‍ കല്‍ക്കരി ഉല്‍പ്പാദനം 10 കോടി ടണ്‍ വര്‍ദ്ധിപ്പിച്ച് ആകെ 115 കോടി ടണ്ണിലെത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
കല്‍ക്കരി ഖനനത്തില്‍ ലോക രാജ്യങ്ങള്‍ പിന്നോട്ട്, വിപുലീകരിക്കാന്‍ ഇന്ത്യ; പുതിയ പദ്ധതികളുമായി ജാര്‍ഖണ്ഡും ഒഡീഷയും
Published on

ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം ശക്തമാവുകയും ഹരിത ഊര്‍ജ്ജത്തിലേക്കുള്ള ചുവടുമാറ്റം വേഗത്തിലാകുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എന്നാല്‍ ഈ ഘട്ടത്തിലും പരമ്പരാഗത ഇന്ധനമായ കല്‍ക്കരിയുടെ ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗ്ലോബല്‍ എനര്‍ജി മോണിറ്റര്‍ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആഗോളതലത്തില്‍ കല്‍ക്കരി ഉപയോഗത്തില്‍ കുറവുണ്ടെങ്കിലും പുതിയ ഖനന പദ്ധതികളുടെ വര്‍ദ്ധനവിന് പ്രധാന കാരണം ഇന്ത്യയാണ്.

കഴിഞ്ഞ വര്‍ഷം മാത്രം പ്രതിവര്‍ഷം 250 കോടി (2.5 ബില്യണ്‍) ടണ്‍ കല്‍ക്കരി അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പുതിയ പദ്ധതികളാണ് ലോകമെമ്പാടുമായി നിര്‍ദ്ദേശിക്കപ്പെട്ടത്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തില്‍ പുതിയ ഖനികള്‍ തുറക്കുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും 2025-ല്‍ ഇന്ത്യയില്‍ നിന്നാണ് പുതിയ കല്‍ക്കരി ഖനന നിര്‍ദ്ദേശങ്ങള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുവന്നത്. രാജ്യത്തെ കല്‍ക്കരി ഉല്‍പ്പാദനം കൂട്ടാനുള്ള കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിന്റെ വന്‍ പദ്ധതികളുടെ ഭാഗമായി ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് പുതിയ ഖനന നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും സമര്‍പ്പിച്ചിട്ടുള്ളത്.

സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും ഉയര്‍ന്നുവരുന്ന വൈദ്യുതി ആവശ്യകതയുമാണ് കല്‍ക്കരി ഉല്‍പ്പാദനം കൂട്ടാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കല്‍ക്കരി ഉല്‍പ്പാദനം 10 കോടി ടണ്‍ വര്‍ദ്ധിപ്പിച്ച് ആകെ 115 കോടി ടണ്ണിലെത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇത് ഭാവിയില്‍ അന്തരീക്ഷ മലിനീകരണവും ഖനനപ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയ്ക്ക് വഴിവെക്കുന്നു.

കല്‍ക്കരി ഖനനത്തില്‍ ലോക രാജ്യങ്ങള്‍ പിന്നോട്ട്, വിപുലീകരിക്കാന്‍ ഇന്ത്യ; പുതിയ പദ്ധതികളുമായി ജാര്‍ഖണ്ഡും ഒഡീഷയും
സ്‌കൂളുകളിലെ ഡ്രോപ്പ് ഔട്ട് നിരക്ക് ഉയരുന്നു, 73% വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി പൂര്‍ത്തിയാക്കുന്നില്ല; പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്

അതേസമയം, പുതിയ കല്‍ക്കരി ഖനന പദ്ധതികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് സമീപവര്‍ഷങ്ങളില്‍ കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പ്രതിവര്‍ഷം 11.3 കോടി ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള പുതിയ ഖനികള്‍ മാത്രമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് 2024-നെ അപേക്ഷിച്ച് 40 ശതമാനം കുറവാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ചൈനയിലും ഓസ്ട്രേലിയയിലും പുതിയ ഖനികള്‍ ആരംഭിക്കുന്നത് യഥാക്രമം 44%, 96% എന്നിങ്ങനെ കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം.

അതേസമയം, ഊര്‍ജ്ജ ഗവേഷണ സ്ഥാപനമായ 'എംബര്‍' പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ട് അനുസരിച്ച്, ആഗോള വൈദ്യുതി ഉല്‍പ്പാദനത്തില്‍ കല്‍ക്കരിയെ മറികടന്ന് കാറ്റില്‍ നിന്നും സൗര ഊര്‍ജ്ജത്തില്‍ നിന്നുമുള്ള വൈദ്യുതി ഉല്‍പ്പാദനം ചരിത്രത്തിലാദ്യമായി മുന്നിലെത്തി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിലെ നിര്‍ണ്ണായക നാഴികക്കല്ലാണിത്. ഈ നേട്ടത്തിന് പ്രധാനമായും വഴിതുറന്നത് ചൈനയും ഇന്ത്യയുമാണ്. എന്നാല്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോഴും പരമ്പരാഗത ഇന്ധനങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്.

Summary

India is emerging as the leading source of new coal mining proposals globally even as countries accelerate the transition to renewable energy, according to a new report by Global Energy Monitor. Around 2.5 billion tonnes of additional annual coal production capacity was proposed worldwide last year, an 11% increase from the previous year. India accounted for the largest share of new proposals, with Jharkhand and Odisha recording a sharp rise in planned mining projects. India aims to increase coal production by 100 million tonnes to 1.15 billion tonnes in 2025-26, driven by rising electricity demand linked to economic growth and increasing heatwaves. However, the expansion has raised concerns about future air pollution, environmental damage and the country's climate commitments.

Madism Digital
madismdigital.com