പാതിവഴിയിൽ റൂട്ട് മാറി ഇറാൻ എണ്ണക്കപ്പൽ; ചൈനയിലേക്ക് തിരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി കേന്ദ്രം

ഇറാനിയൻ ക്രൂഡ് കപ്പൽ ചൈനയിലേക്ക്; ഇന്ത്യയുടെ എണ്ണവിതരണം സുരക്ഷിതം
പാതിവഴിയിൽ റൂട്ട് മാറി ഇറാൻ എണ്ണക്കപ്പൽ; ചൈനയിലേക്ക് തിരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി കേന്ദ്രം
Published on

ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവരികയായിരുന്ന ഒരു കപ്പൽ യാത്രാമധ്യേ ദിശ മാറ്റി ചൈനയിലേക്ക് നീങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സംഭവത്തിന് പിന്നാലെ പേയ്‌മെന്റ് പ്രശ്‌നങ്ങളോ ഉപരോധങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങളോ ഉണ്ടായിരിക്കാമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചു. എന്നാൽ, ഇത്തരം പ്രചാരണങ്ങളെ തള്ളി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം രംഗത്തെത്തി. പേയ്‌മെന്റുമായി ബന്ധപ്പെട്ട യാതൊരു പ്രശ്‌നവും നിലവിലില്ലെന്നും പ്രചരിക്കുന്നത് “വസ്തുതാപരമായി തെറ്റായ" വിലരങ്ങളാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കപ്പലിന്റെ ദിശമാറ്റവും റിപ്പോർട്ടുകളും

ഗുജറാത്തിലെ വാഡിനാർ തുറമുഖം ലക്ഷ്യമാക്കി നീങ്ങിയിരുന്ന അഫ്രാമാക്സ് ടാങ്കർ ‘പിംഗ് ഷുൺ’ യാത്രാമധ്യേ ഗതി മാറ്റിയതായിട്ടായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ചൈനയിലെ ഡോങ്യിംഗിലേക്കാണ് കപ്പൽ നീങ്ങുന്നതെന്ന് കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന സ്ഥാപനമായ കെപ്ലർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കപ്പലിൻറെ ഗതിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായത് .

പാതിവഴിയിൽ റൂട്ട് മാറി ഇറാൻ എണ്ണക്കപ്പൽ; ചൈനയിലേക്ക് തിരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി കേന്ദ്രം
West Asia conflict: ഇറാനോട് 'മസിൽ ഫ്ലക്സ്' ചെയ്ത് അമേരിക്ക തോറ്റു പോയതെങ്ങനെ!

പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നം ഇല്ലെന്ന് കേന്ദ്രം

“ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി പണമടയ്ക്കുന്നതിൽ യാതൊരു തടസ്സവും നിലവിലില്ല,” എന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ റിഫൈനറുകൾ ഇറാനിൽ നിന്ന് മാത്രമല്ല, ലോകമെമ്പാടുമുള്ള വിവിധ വിതരണക്കാരിൽ നിന്നും കൂടി എണ്ണ സമാഹരിക്കുന്നുണ്ടെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇന്ത്യ 40-ത്തിലധികം രാജ്യങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്, വാണിജ്യപരമായ പരിഗണനകളുടെ അടിസ്ഥാനത്തിൽ വിവിധ സ്രോതസ്സുകളിൽ നിന്ന് വാങ്ങാനുള്ള സ്വാതന്ത്ര്യം കമ്പനികൾക്കുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

കപ്പൽ എന്തുകൊണ്ടാണ് ഗതി മാറ്റിയത്?

എണ്ണ വ്യാപാരത്തിൽ ഇത്തരം യാത്രാമധ്യേ ഗതി മാറ്റങ്ങൾ അസാധാരണമല്ലെന്നാണ് മന്ത്രാലയത്തിൻറെ വിശദീകരണം. ചരക്കു കപ്പലുകളുടെ ലക്ഷ്യസ്ഥാനങ്ങൾ പലപ്പോഴും സൂചനാപരമായതായിരിക്കുമെന്നും, വാണിജ്യപരവും പ്രവർത്തനപരവുമായ ഘടകങ്ങളെ ആശ്രയിച്ച് അവയിൽ മാറ്റം സംഭവിക്കും. കപ്പൽ ചരക്കുരേഖകളിൽ (ബിൽസ് ഓഫ് ലേഡിംഗ്) പലപ്പോഴും സാധ്യമായ ഏതാനും തുറമുഖങ്ങളുടെ വിവരങ്ങൾ മാത്രമാണ് രേഖപ്പെടുത്താറുള്ളത്. അതിനാൽ, വ്യാപാര ലാഭവും പ്രവർത്തന സൗകര്യവും മുൻനിർത്തി യാത്രയ്ക്കിടെ കപ്പലിന്റെ ലക്ഷ്യസ്ഥാനം മാറ്റുന്നത് ഒരു സാധാരണ നടപടിക്രമം മാത്രമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

വിതരണം സുരക്ഷിതമായി തുടരുന്നു

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും രാജ്യത്തെ ഇന്ധനലഭ്യതയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റപ്പെടുന്നുണ്ടെന്നും വരും മാസങ്ങളിലും അസംസ്‌കൃത എണ്ണയുടെ വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും മന്ത്രാലയം ഉറപ്പുനൽകി. ഇറാൻ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കൃത്യമായി ഏകോപിപ്പിച്ചാണ് വിതരണം ഉറപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി, 44,000 ടൺ ശേഷിയുള്ള ‘സീ ബേർഡ്’ എന്ന എൽപിജി കപ്പൽ ഏപ്രിൽ 2-ന് മംഗലാപുരം തുറമുഖത്തെത്തി ചരക്കിറക്കിയതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.

പാതിവഴിയിൽ റൂട്ട് മാറി ഇറാൻ എണ്ണക്കപ്പൽ; ചൈനയിലേക്ക് തിരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി കേന്ദ്രം
ശ്രീലങ്കയിൽ ഇന്ധന റേഷനിങ്, എ സി വേണ്ടെന്ന് തായ്‌ലൻഡ്, വിയറ്റ്നാമിൽ വർക്ക് ഫ്രം ഹോം; യുദ്ധം ലോകത്തെ ബാധിച്ചത് ഇങ്ങനെ

പിംഗ് ഷുൺ യാത്രയുടെ പശ്ചാത്തലം

2002-ൽ നിർമ്മിച്ച ‘പിംഗ് ഷുൺ’ എന്ന അഫ്രാമാക്സ് ടാങ്കർ 2025-ൽ അമേരിക്കൻ അനുമതി നേടിയതാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാർച്ച് 4-ന് ഇറാനിലെ ഖാർഗ് ദ്വീപിൽ നിന്ന് ഏകദേശം 6 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കയറ്റിയതായി കണക്കാക്കപ്പെടുന്നു. ഏപ്രിൽ 4-ന് വാഡിനാർ തുറമുഖത്ത് എത്തുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. 2019-ൽ ഉപരോധങ്ങൾ ശക്തമായതിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ ഇറാനിയൻ ക്രൂഡ് കാർഗോ എന്നതിനാലും ഈ യാത്ര ശ്രദ്ധേയമായിരുന്നു.

ഉപരോധ ഇളവ് വിൻഡോയും പുതിയ സാധ്യതകളും

ഉപരോധങ്ങളിൽ യുഎസ് താൽക്കാലിക ഇളവ് അനുവദിച്ചതിനെ തുടർന്ന്, കടലിൽ സംഭരിച്ചിരിക്കുന്ന ഇറാനിയൻ ക്രൂഡ് ഓയിൽ വാങ്ങാനുള്ള സാധ്യതകൾ ആഭ്യന്തര എണ്ണക്കമ്പനികൾ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം 30 ദിവസത്തേക്കുള്ള ഇളവ് അനുവദിച്ചതോടെ, ആഗോള എണ്ണവില സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം നടന്നത്. നിലവിലെ തീരുമാനപ്രകാരം ഈ ഇളവുകൾ ഏപ്രിൽ 19-ന് അവസാനിക്കുന്നതാണ്. നിലവിൽ ഏകദേശം 95 ദശലക്ഷം ബാരൽ ഇറാനിയൻ എണ്ണ കടലിൽ സംഭരിച്ചിട്ടുണ്ടെന്നും, ഇതിൽ വലിയൊരു വിഹിതം ഇന്ത്യയിലേക്ക് എത്തിക്കാൻ സാധിക്കുമെന്നുമാണ് ഔദ്യോഗിക വിലയിരുത്തൽ.

ഇറാൻ–ഇന്ത്യ എണ്ണ വ്യാപാരത്തിന്റെ പശ്ചാത്തലം

ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ വിതരണക്കാരിൽ ഒരാളായിരുന്നു ഇറാൻ. ഒരു ഘട്ടത്തിൽ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ ഏകദേശം 11.5 ശതമാനം വരെ ഇറാനിൽ നിന്നുമായിരുന്നു. 2018-ൽ പ്രതിദിനം ഏകദേശം 5,18,000 ബാരൽ വരെ ഇറക്കുമതി ചെയ്തിരുന്നെങ്കിലും, 2019-ൽ ഉപരോധങ്ങൾ ശക്തമായതോടെ ഇത് കുത്തനെ കുറഞ്ഞു. പിന്നീട് 2019 മെയ് മാസത്തോടെ ഇറാനിൽ നിന്നുള്ള ഇറക്കുമതി പൂർണ്ണമായും നിർത്തിവച്ചു. അതേസമയം, മികച്ച ഗുണനിലവാരവും ആകർഷകമായ വിലയും കണക്കിലെടുത്ത് ഇറാനിയൻ ലൈറ്റ്, ഹെവി ഗ്രേഡ് എണ്ണകളോടുള്ള താൽപ്പര്യം ആഭ്യന്തര എണ്ണക്കമ്പനികൾ തുടർന്നു

English Summary: An Iranian crude oil tanker bound for India reportedly changed course to China. The Petroleum Ministry clarified there are no payment or sanction issues; the diversion is a routine commercial decision.

Related Stories

No stories found.
Madism Digital
madismdigital.com