സംസ്ഥാന പദവി തിരികെ വേണം; ഡൽഹിയിൽ ശക്തിപ്രകടനത്തിനൊരുങ്ങി നാഷണൽ കോൺഫറൻസ്

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരം ശക്തിപ്പെടുത്താൻ സംസ്ഥാന പദവി അനിവാര്യമെന്ന് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ്
സംസ്ഥാന പദവി തിരികെ വേണം; ഡൽഹിയിൽ ശക്തിപ്രകടനത്തിനൊരുങ്ങി നാഷണൽ കോൺഫറൻസ്
Published on

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയായ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് പ്രതിഷേധവുമായി ഡൽഹിയിലേക്ക്. കശ്മീർ വിഷയം ദേശീയതലത്തിൽ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ജന്തർ മന്തറിൽ തിങ്കളാഴ്ച പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.

2024ൽ അധികാരത്തിലെത്തിയ ശേഷം പലതവണയായി പൂർണ സംസ്ഥാന പദവി നാഷണൽ കോൺഫറൻസ് ഉന്നയിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാർ ആവശ്യത്തോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകുമെന്നതായിരുന്നു 2024ലെ ബിജെപിയുടെ മുഖ്യ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം. ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ ഭൂരിഭാഗവും പിന്തുണയുള്ള ചുരുക്കം ചില വിഷയങ്ങളിൽ ഒന്നായി സംസ്ഥാന പദവി പുനസ്ഥാപിക്കൽ ഉയർന്നുവന്നിട്ടുണ്ട്.

2019 ആഗസ്റ്റിൽ ആർട്ടിക്കിൾ 370ലെ വ്യവസ്ഥകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയതോടെയാണ് ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശമായി മാറിയത്. ജമ്മു കശ്മീരിന് ഇപ്പോൾ ഒരു നിയമസഭയും തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരുമുണ്ടെങ്കിലും കേന്ദ്രഭരണ പ്രദേശ ചട്ടക്കൂടിന് കീഴിൽ നിരവധി പ്രധാന അധികാരങ്ങൾ ലെഫ്റ്റനന്റ് ഗവർണറുടെ നിയന്ത്രണത്തിലാണ്.

സംസ്ഥാന പദവി തിരികെ വേണം; ഡൽഹിയിൽ ശക്തിപ്രകടനത്തിനൊരുങ്ങി നാഷണൽ കോൺഫറൻസ്
സിജെപി സമരവേ​ദിയിൽ സംഘർഷം; സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി ഡൽഹി പൊലീസ്

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരം ശക്തിപ്പെടുത്തുന്നതിനും ഭരണം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന പദവി പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് നാഷണൽ കോൺഫറൻസ് വാദിക്കുന്നു. ജന്തർ മന്തറിൽ നടക്കുന്ന പരിപാടിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായാൽ സംസ്ഥാന പദവി പുനസ്പിഥാക്കൽ ജനങ്ങളുടെ പൊതുവായ ജനാധിപത്യ ആവശ്യമാണെന്ന് ഉയർത്തിക്കാട്ടാനാകുമെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്.

തിങ്കളാഴ്ച നടക്കുന്ന പ്രതിഷേധ പരിപാടിക്ക് ശേഷം വിഷയത്തിൽ തുടർച്ചയായ രാഷ്ട്രീയ ഇടപെടലും ജനപങ്കാളിത്തവും കൃത്യമായ പ്രവർത്തന പദ്ധതിയും ആവശ്യമാണെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രിയും പാർട്ടി വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുല്ല വ്യക്തമാക്കി.

Summary

The ruling Jammu and Kashmir National Conference will stage a protest at Jantar Mantar in New Delhi on Monday, demanding the restoration of statehood to Jammu and Kashmir. The party aims to highlight the issue nationally, accusing the Centre of failing to fulfil its 2024 promise to restore statehood. National Conference leaders argue that regaining statehood is essential to strengthen the powers of the elected government and improve governance in the Union Territory

Madism Digital
madismdigital.com