

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലടക്കം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ജന്തർമന്ദറിൽ നിരാഹര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തുനീക്കി ഡൽഹി പൊലീസ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഓരോ ദിവസവും വഷളാകുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലടക്കം പുറത്തുവന്നിരുന്നു.
ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ ഏഴുമണി ഓടെയാണ് സ്ഥലത്ത് പൊലീസ് ഉദ്യേഗസ്ഥർ എത്തിയത്. തുടർന്ന് സിജെപി പ്രവർത്തകരുമായി നേരിയ സംഘർഷമുണ്ടാവുകയും ചെയ്തു. പിന്നീട് സോനം വാങ്ചുക്കിനെ സ്ഥലത്ത് നിന്ന് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. കഴിഞ്ഞദിവസം സോനം വാങ്ചുക്കിന് ചികിത്സ ഉറപ്പാക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
നിരാഹാര സമരം ഇന്നേക്ക് 21-ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് പൊലീസിന്റെ അറസ്റ്റ്. ശനിയാഴ്ച പുലർച്ചെയാണ് പൊലീസ് ജന്തർ മന്തറിലെ സമരവേദിയിലെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഡൽഹി ഹൈക്കോടതിയുടെ നിർദേശവും മെഡിക്കൽ വിദഗ്ധരുടെ ശുപാർശയും പരിഗണിച്ചാണ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡൽഹി പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ജന്തർ മന്തറിൽ സമരം നടത്തിയിരുന്നവരോട് സമാധാനപരമായി പിരിഞ്ഞുപോകാനും പൊലീസ് അഭ്യർഥിച്ചു.
അതേസമയം, വാങ്ചുക്കിനെ ബലംപ്രയോഗിച്ചാണ് പൊലീസ് കൊണ്ടുപോയതെന്നും ജന്തർ മന്തറിലെ പ്രതിഷേധം അടിച്ചമർത്താനാണ് ഈ നടപടിയെന്നും കോക്രോച്ച് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ ആരോപിച്ചു. സമരവേദിയിലുണ്ടായിരുന്ന താനും മറ്റുള്ളവരും പൊലീസ് മർദനത്തിനിരയായെന്നും അദ്ദേഹം ആരോപിച്ചു.
വാങ്ചുക്കിനെ അറസ്റ്റ് ചെയ്തുമാറ്റിയത് നാടകീയ സംഭവങ്ങൾക്കൊടുവിൽ
ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ സോനം വാങ്‌ചുക്കിനെ ഡൽഹി പൊലീസ് ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് മാറ്റുന്നതിന് ഏകദേശം നാല് മണിക്കൂർ മുമ്പ് ന്യൂഡൽഹി പൊലീസിലെ മുഴുവൻ ഉദ്യോഗസ്ഥരെയും പാർലമെന്റിന്റെ മൺസൂൺ സമ്മേളനവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശീലനമെന്ന പേരിൽ ജന്തർ മന്തറിൽ വിളിച്ചുകൂട്ടി. തുടർന്ന് ഇവരെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ, 30 സെക്കൻഡിനുള്ളിൽ വാങ്‌ചുക്കിനെ ജന്തർ മന്തറിൽ നിന്ന് മാറ്റുമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. വാങ്‌ചുക്കിനെ മാറ്റുന്നതിന് തൊട്ടുമുമ്പ് പ്രദേശത്ത് പൊലീസ് മൊബൈൽ ഫോൺ ജാമറും സ്ഥാപിച്ചു.
രാവിലെ ഏകദേശം 6.30ഓടെ വേദിക്ക് മുന്നിൽ ഒരു മറ സ്ഥാപിച്ച ശേഷം, ഉള്ളിൽ എന്താണ് നടക്കുന്നതെന്ന് ആർക്കും കാണാൻ കഴിയുന്നതിനുമുമ്പ് വാങ്‌ചുക്കിനെ അതിവേഗം അവിടെ നിന്ന് മാറ്റി. ഡൽഹി പൊലീസ് കമ്മിഷണർ സതീഷ് ഗോൽഛയെ സ്ഥാനത്തുനിന്ന് മാറ്റി പകരം അനുരാഗ് കുമാറിനെ നിയമിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വാങ്‌ചുക്കിനെ സമരവേദിയിൽ നിന്ന് മാറ്റിയത്.
ചുമതലയേറ്റ ശേഷം അനുരാഗ് കുമാർ എല്ലാ സ്പെഷ്യൽ കമ്മിഷണർമാരുമായും കൂടിക്കാഴ്ച നടത്തി, വാങ്‌ചുക്കിനെ സമരവേദിയിൽ നിന്ന് മാറ്റാനുള്ള നീക്കം ആസൂത്രണം ചെയ്തതായാണ് റിപ്പോർട്ട്. അതിനായി ആദ്യം അവർ ചെയ്തത് കോക്രോച്ച് ജനത പാർട്ടി പ്രവർത്തകരുടെ ദിനചര്യ പരിശോധിക്കുകയായിരുന്നു. പാർട്ടി സ്ഥാപകനായ അഭിജീത് ദിപ്കെ ദിവസവും രാവിലെ സമീപത്തെ ശുചിമുറിയിലേക്ക് പോകുന്ന സമയം അവർ മനസ്സിലാക്കി. ഈ സമയംതന്നെ വാങ്‌ചുക്കിനെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
കോക്രോച്ച് ജനത പാർട്ടി നേരത്തെ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ഡൽഹി പൊലീസ് ആസ്ഥാനത്ത് വിളിച്ചുകൂട്ടി പദ്ധതി വിശദീകരിച്ചിരുന്നു. എന്നാൽ ആ പദ്ധതിയുടെ വിവരങ്ങൾ ചോർന്നിരുന്നു. ഇത് കണക്കിലെടുത്ത് ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായി, കൃത്യമായ പദ്ധതി സംബന്ധിച്ച വിവരം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് അറിയിച്ചിരുന്നത്.
30 സെക്കൻഡ് പ്ലാൻ
വെള്ളിയാഴ്ച രാത്രി ഏകദേശം 11 മണിയോടെ, ശനിയാഴ്ച പുലർച്ചെ സുരക്ഷാ പരിശീലനം നടത്തുമെന്ന് അറിയിച്ച് ന്യൂഡൽഹി ജില്ലയിലെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും സന്ദേശം അയച്ചു. ഓരോ എസ്എച്ചഒയും 10 പൊലീസ് ഉദ്യോഗസ്ഥരുമായി പുലർച്ചെ മൂന്നു മണിക്ക് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് നിർദേശിച്ചു. അവിടെ എത്തിയ ശേഷം എല്ലാവരെയും മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
അവിടെ ന്യൂഡൽഹി ജില്ലാ ഡിസിപി സച്ചിൻ ശർമ്മയാണ് യഥാർത്ഥ പദ്ധതി വിശദീകരിച്ചത്. ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് സോനം വാങ്‌ചുക്കിനെ മാറ്റാനാണ് എത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു. കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ പുറത്തേക്ക് പോകുന്ന സമയം കാത്തിരുന്നു. ആ അവസരം ഉപയോഗിച്ച് 30 സെക്കൻഡിനുള്ളിൽ വാങ്‌ചുക്കിനെ മാറ്റണമെന്നായിരുന്നു നിർദേശം. ഇതിനായി ജന്തർ മന്തറിലെ കേരള ഹൗസിന് സമീപം ഒരു ആംബുലൻസും മുൻകൂട്ടി പാർക്ക് ചെയ്തിരുന്നു.
രാവിലെ ഏകദേശം 6.30ഓടെ, അഭിജീത് ദിപ്കെ പുറത്തേക്ക് പോയ സമയത്ത് പൊലീസ് സമരവേദിയിലെത്തി. തുടർന്ന് വേദിക്ക് മുന്നിൽ ഒരു വെള്ള തുണികൊണ്ടു മറച്ച ശേഷം സോനം വാങ്‌ചുക്കിനെ അവിടെ നിന്ന് മാറ്റി. രണ്ട് മിനിറ്റിനുള്ളിൽ നാലോ അഞ്ചോ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് വാങ്‌ചുക്കിനെ എടുത്ത് ആംബുലൻസിൽ സഫ്ദർജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് പൊലീസ് മറ്റ് പ്രതിഷേധക്കാരെയും സമരവേദിയിൽ നിന്ന് നീക്കം ചെയ്യാൻ തുടങ്ങി. അതേ സമയം, മറ്റൊരു പൊലീസ് സംഘം ദിപ്കെയെ തടഞ്ഞുനിർത്തുകയും ചെയ്തു," എന്ന് വൃത്തങ്ങൾ അറിയിച്ചു. 30 സെക്കൻഡ് സമയത്തിനുള്ളിൽ എല്ലാം കൃത്യമായ പ്ലാനിങ്ങിൽ നടന്നു.
Delhi Police removed environmental activist Sonam Wangchuk from his hunger strike at Jantar Mantar on the 21st day of his protest demanding Union Education Minister Dharmendra Pradhan's resignation over the alleged NEET paper leak and other examination irregularities. Wangchuk was shifted to Safdarjung Hospital after his health reportedly deteriorated. Police said the action was taken following the Delhi High Court's directions and medical advice. A brief confrontation occurred between police and Cockroach Janta Party (CJP) workers before Wangchuk was taken away, after which police appealed to the remaining protesters to disperse peacefully.