പാചകവാതക വിതരണത്തില്‍ കർശന നിയന്ത്രണങ്ങള്‍; മെയ് 1ന് നടപ്പിലാക്കാന്‍ പോകുന്ന ബുക്കിങ് നിയമങ്ങളെക്കുറിച്ച് അറിയാം

മെയ് 1 മുതല്‍ എല്‍പിജി ബുക്കിംഗില്‍ കർശന നിയന്ത്രണം
പാചകവാതക വിതരണത്തില്‍ കർശന നിയന്ത്രണങ്ങള്‍; മെയ് 1ന് നടപ്പിലാക്കാന്‍ പോകുന്ന ബുക്കിങ് നിയമങ്ങളെക്കുറിച്ച് അറിയാം
Published on

രാജ്യത്തെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിതരണത്തില്‍ സുതാര്യത ഉറപ്പാക്കുകയും കരിഞ്ചന്തയിലെ വില്‍പ്പന തടയുകയും ചെയ്യുന്നതിനായി പുതിയ നിയന്ത്രണങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ എണ്ണക്കമ്പനികള്‍ സംയുക്തമായാണ് ഈ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്.

പുതിയ സംവിധാന പ്രകാരം സിലിണ്ടര്‍ ബുക്കിങ് നടപടിക്രമങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങളുണ്ടാകും. നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇനി 25 ദിവസത്തിന് ശേഷമേ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ. മുന്‍പ് ഇത് 21 ദിവസമായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഈ ഇടവേള 45 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. സിലിണ്ടര്‍ വിതരണം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് (ഡിഎസി) സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഉപഭോക്താവ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന സമയത്ത് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി കോഡ് ലഭിക്കും. ഈ കോഡ് നല്‍കിയാല്‍ മാത്രമേ സിലിണ്ടര്‍ കൈപ്പറ്റാന്‍ സാധിക്കൂ എന്നതാണ് പുതിയ വ്യവസ്ഥ.

പാചകവാതക വിതരണത്തില്‍ കർശന നിയന്ത്രണങ്ങള്‍; മെയ് 1ന് നടപ്പിലാക്കാന്‍ പോകുന്ന ബുക്കിങ് നിയമങ്ങളെക്കുറിച്ച് അറിയാം
'ആശങ്കയ്ക്ക് അടിസ്ഥാനമില്ല'; എൽപിജി വിതരണത്തിൽ പ്രതിസന്ധിയില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ

പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കായി ആധാര്‍ അടിസ്ഥാനമാക്കിയ ബയോമെട്രിക് സ്ഥിരീകരണവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതുവരെ കെ വൈ സി നടപടികള്‍ പൂര്‍ത്തിയാക്കാത്തവര്‍ വേഗത്തില്‍ അത് പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. ഇതിനൊപ്പം രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ മാറ്റങ്ങള്‍ പരിഗണിച്ച് മെയ് ഒന്ന് മുതല്‍ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരാനിടയുണ്ടെന്ന സൂചനയും നിലനില്‍ക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഗാര്‍ഹികവും വാണിജ്യ ആവശ്യങ്ങള്‍ക്കുമുള്ള സിലിണ്ടറുകള്‍ക്ക് വിലവര്‍ധനവ് നേരിടുന്ന പ്രവണതയാണ് കാണുന്നത്.

പാചകവാതക വിതരണത്തില്‍ കർശന നിയന്ത്രണങ്ങള്‍; മെയ് 1ന് നടപ്പിലാക്കാന്‍ പോകുന്ന ബുക്കിങ് നിയമങ്ങളെക്കുറിച്ച് അറിയാം
ശ്രീലങ്കയിൽ ഇന്ധന റേഷനിങ്, എ സി വേണ്ടെന്ന് തായ്‌ലൻഡ്, വിയറ്റ്നാമിൽ വർക്ക് ഫ്രം ഹോം; യുദ്ധം ലോകത്തെ ബാധിച്ചത് ഇങ്ങനെ

തടസമില്ലാതെ സേവനം ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കള്‍ തങ്ങളുടെ ശരിയായ മൊബൈല്‍ നമ്പര്‍ ഗ്യാസ് ഏജന്‍സിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. അടുത്ത ബുക്കിങ് എപ്പോള്‍ നടത്താനാകുമെന്ന വിവരങ്ങള്‍ അറിയുന്നതിനായി MyLPG പോര്‍ട്ടല്‍ ഉപയോഗിക്കാവുന്നതാണ്.

English Summary: India is introducing stricter LPG distribution rules from May 1 to ensure transparency and prevent black marketing. Booking intervals have been extended, OTP-based delivery authentication is mandatory, and biometric verification is required for Ujjwala beneficiaries. Price changes may also occur based on global oil trends.

Madism Digital
madismdigital.com