വ്യാജ പീഡന ആരോപണത്തിൽ ആളിക്കത്തി എൽപിയു കാമ്പസ്: പരീക്ഷകൾ മാറ്റിവെച്ചു; അന്വേഷണത്തിന് പ്രത്യേക സംഘം

അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നിർദ്ദേശം നൽകിയിട്ടുണ്ട്
വ്യാജ പീഡന ആരോപണത്തിൽ ആളിക്കത്തി എൽപിയു കാമ്പസ്: പരീക്ഷകൾ മാറ്റിവെച്ചു; അന്വേഷണത്തിന് പ്രത്യേക സംഘം
Published on: 

പഞ്ചാബിലെ ഫഗ്വാരയിലുള്ള ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ വൻ വിദ്യാർഥി പ്രക്ഷോഭവും അക്രമവുമാണ് അരങ്ങേറിയത്. സർവകലാശാലയിലെ ഒരു വിദ്യാർഥിനി ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്തുവെന്ന സോഷ്യൽ മീഡിയയിലെ സ്ഥിരീകരിക്കാത്ത വാർത്തയെത്തുടർന്നുണ്ടായ പ്രതിഷേധമാണ് വലിയ അക്രമത്തിലേക്കും ദേശീയപാത ഉപരോധത്തിലേക്കും വഴിമാറിയത്.

ഈ സംഭവത്തിൽ യൂണിവേഴ്സിറ്റി അധികൃതർ യാതൊരു നടപടിയും എടുത്തില്ലെന്നും, വിവരങ്ങൾ പുറത്തറിയാതിരിക്കാൻ പെൺകുട്ടിയെ രഹസ്യമായി വീട്ടിലേക്ക് പറഞ്ഞയച്ചുവെന്നുമാണ് വിദ്യാർഥികൾ പ്രധാനമായും ആരോപിച്ചത്. ഇതോടെ വിദ്യാർഥികൾ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

സംഭവത്തെ തുടർന്ന് ക്യാമ്പസിൽ കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ക്ലാസുകൾ 10 ദിവസത്തേക്ക് നീർത്തിവെക്കുകയും ചെയ്തു. ആശങ്കാകുലരായ രക്ഷിതാക്കൾ കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയതോടെ വിദ്യാർഥികൾ ലഗേജുകളുമായി കാമ്പസ് വിട്ടുപോകാൻ തുടങ്ങി. അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെ, ഡിജിപി ഗൗരവ് യാദവ് കാമ്പസ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്ത പൊലീസ്, അന്വേഷണത്തിനായി ഉന്നതതല പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

വ്യാജ പീഡന ആരോപണത്തിൽ ആളിക്കത്തി എൽപിയു കാമ്പസ്: പരീക്ഷകൾ മാറ്റിവെച്ചു; അന്വേഷണത്തിന് പ്രത്യേക സംഘം
ട്രാഫിക് പിഴ കുടിശ്ശിക ഈടാക്കാൻ പുതിയ വഴികൾ; ഇ-ചെലാൻ വൈദ്യുതി ബില്ലുമായി ബന്ധിപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശം

ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ​ഗേൾസ് ഹോസ്റ്റൽ 3ന് സമീപമാണ് പ്രതിഷേധം ആരംഭിച്ചത്. ഒരു പെൺകുട്ടി ബലാത്സം​ഗം ചെയ്യപ്പെട്ടുവെന്നും രണ്ട് ദിവസത്തിന് ശേഷം ആത്മഹത്യ ചെയ്തെന്നും അവകാശപ്പെടുന്ന ഒരു സന്ദേശം റെഡ്ഡിറ്റിൽ ലഭിച്ചതാണ് ഇതിന് കാരണമായതെന്ന് വിദ്യാർഥികൾ പറയുന്നു. സമാധാനപരമായി തുടങ്ങിയ പ്രതിഷേധത്തിന് അധികൃതരിൽ നിന്ന് കൃത്യമായ മറുപടികൾ ലഭിക്കാതെ വന്നതോടെ ചില വിദ്യാർത്ഥികൾ അക്രമം അഴിച്ചുവിടാൻ തുടങ്ങി.

സംഭവം സത്യമാണെന്ന് ഗേൾസ് ഹോസ്റ്റലിൽ നിന്ന് സന്ദേശം ലഭിച്ചുവെന്നും, തുടർന്ന് ഹോസ്റ്റൽ ഒഴിപ്പിച്ച് പെൺകുട്ടികളെ വീടുകളിലേക്ക് അയച്ചുവെന്നും ഒരു വിദ്യാർഥി പ്രതികരിച്ചു. എന്നാൽ, ഈ ആരോപണങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് എൽപിയു ആവർത്തിച്ച് വ്യക്തമാക്കി. പൊലീസ് അത്തരമൊരു പരാതി സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും, വിവിധ ഹോസ്റ്റലുകളിൽ നിന്ന് കൂടുതൽ വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കുചേർന്നതോടെ സാഹചര്യം വഷളായി.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ മുഖം മറയ്ക്കാൻ മാസ്ക് ധരിച്ച നൂറുകണക്കിന് ആളുകളെ ക്യാമ്പസ് പരിസരത്ത് കാണാം. ക്യാമ്പസിലെ മി​ഗ് 23 യുഎം വിമാനത്തിന് മുകളിലും സൈനിക ടാങ്കിന് മുകളിലും ആളുകൾ കയറിനിൽക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇരുമ്പ് ദണ്ഡുകളുമായി എത്തിയ അക്രമികൾ സർവകലാശാലയിലെ ജനൽച്ചില്ലകൾ തകർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. പുറത്ത് ജലന്ധറിനെയും ഫഗ്‌വാരയെയും ബന്ധിപ്പിക്കുന്ന ദേശീയപാത-44 പ്രതിഷേധക്കാർ ഉപരോധിച്ചു. 15 മണിക്കൂറിലധികം നീണ്ടുനിന്ന ഉപരോധത്തിനൊടുവിൽ തിങ്കളാഴ്ചയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അക്രമത്തിൽ പങ്കെടുത്തവരിൽ പലരും മുഖം മറച്ചിരുന്നതിനാൽ അവർ സഹപാഠികളാണോ പുറത്തുനിന്നുള്ളവരാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.

അക്രമ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാ​ഗമായി പൊലീസ് ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ളവർക്ക് ഇതിൽ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എം എഫ് ഫാറൂഖിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്യാമ്പസിൽ പ്രവേശിക്കുകയും ഫ്ലാ​ഗ് മാർച്ച് നടത്തുകയും ചെയ്തു. വിദ്യാർഥികളുമായി തുറന്ന മനസ്സോടെ സംസാരിച്ച് പ്രശ്നം പരിഹരിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും, വിദ്യാർഥികൾക്കെതിരെ ബലം പ്രയോഗിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ ഭാഗമായി ഏറ്റവും കുറഞ്ഞ തോതിലുള്ള ബലപ്രയോഗം മാത്രമേ നടത്തിയുള്ളൂ എന്നും ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.

വ്യാജ പീഡന ആരോപണത്തിൽ ആളിക്കത്തി എൽപിയു കാമ്പസ്: പരീക്ഷകൾ മാറ്റിവെച്ചു; അന്വേഷണത്തിന് പ്രത്യേക സംഘം
'അനിശ്ചിത കാലം' ഇനിയെത്ര? ലോക്‌സഭ പിരിഞ്ഞിട്ട് 46 ദിവസം, മോദി ഭരണത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇടവേള

അതേസമയം, ബലാത്സംഗ ആരോപണം തള്ളിയ സർവകലാശാലാ രജിസ്ട്രാർ മോണിക്ക ഗുലാത്തി, ഹോസ്റ്റലിലെ 504-ാം നമ്പർ മുറിയിലുള്ള മൂന്ന് വിദ്യാർഥിനികൾ സംസാരിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. തങ്ങളുടെ മുറിയിൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും പൊലീസോ മറ്റുള്ളവരോ തങ്ങളെ ശല്യപ്പെടുത്തരുതെന്നും അവർ അതിൽ പറയുന്നു. എന്നാൽ, ഈ വീഡിയോ വിവാദമായതോടെ അതേ വിദ്യാർഥിനികൾ മറ്റൊരു വീഡിയോയുമായി രംഗത്തെത്തി. തങ്ങളോട് എന്താണ് പറയേണ്ടതെന്ന് നിർദ്ദേശിച്ചിരുന്നെന്നും, തങ്ങളുടെ വീഡിയോ വെട്ടിമുറിച്ച് സമ്മതമില്ലാതെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതെന്നും അവർ ആരോപിച്ചു. ഇതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും അനാവശ്യമായി അധിക്ഷേപിക്കപ്പെടുകയാണെന്നും വിദ്യാർഥിനികൾ പുതിയ വീഡിയോയിൽ വ്യക്തമാക്കി.

Summary

Protests erupted at Lovely Professional University (LPU) in Punjab following unverified social media rumors about a female student's rape and subsequent suicide. What began as a peaceful demonstration quickly escalated into severe violence, vandalism, and a 15-hour blockade of the national highway by masked mobs. Both university officials and police firmly denied the allegations, calling them baseless rumors. Amid heavy police deployment, a 10-day suspension of classes, and the formation of a Special Investigation Team (SIT) to probe the violence, students have begun evacuating the campus. The situation was further complicated by conflicting videos from hostel students regarding the university's handling of the incident.

Madism Digital
madismdigital.com