

മഹാരാഷ്ട്രയിൽ ഏറെ ജനപ്രീതി നേടി മുന്നേറിയിരുന്ന പദ്ധതിയാണ് മഹായുതിയുടെ ലഡ്‌കി ബഹിൻ യോജന. 21 മുതൽ 65 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ വീതം നൽകുന്ന പദ്ധതിയിൽ വീട്ടമ്മമാരടക്കം 2.6 കോടിയിലധികം സ്ത്രീകൾ ഗുണഭോക്താക്കളായിരുന്നു. 2024ൽ ആവിഷ്കിച്ച പദ്ധതി, തൊഴിൽരഹിതരായ സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമിട്ടത്.
പദ്ധതി അതിവേഗം വളരുകയും 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പ്രധാന വിഷയമായി മാറുകയും ചെയ്തു. കോടിക്കണക്കിന് സ്ത്രീകൾ പങ്കാളികളായതോടെ, പദ്ധതി സംസ്ഥാനത്തിന് വലിയൊരു സാമ്പത്തിക ബാധ്യതയായും മാറി.
എന്നാൽ ഈ പദ്ധതി ഇപ്പോൾ വാർത്തകളിലിടം പിടിക്കുന്നത് ഇതൊന്നും കാരണമല്ല, അടുത്തിടെ നടന്ന ഒരു സർവേയിൽ, ഗുണഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായാണ് രേഖപ്പെടുത്തുന്നത്. ദി ഇന്ത്യൻ എക്സ്പ്രസ് പരിശോധിച്ച സർക്കാർ രേഖകൾ പ്രകാരം, 2026 ജൂലൈയോടെ 92 ലക്ഷത്തിലധികം ആളുകളെയാണ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത്.
നിർബന്ധിത ഇ-കെവൈസി വിവരങ്ങൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടതാണ് ഭൂരിഭാഗം പേരെയും ഒഴിവാക്കാൻ കാരണം. വരുമാന പരിധി ലംഘിച്ചവർ, ഇരട്ട രജിസ്ട്രേഷൻ നടത്തിയവർ, പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്തവർ എന്നിവരാണ് ബാക്കിയുള്ളവർ.
ഇതിനുപുറമെ ചില സാമ്പത്തിക ക്രമക്കേടുകളും ഈ വിവാദത്തിന് മറ്റൊരു മാനം നൽകിയിട്ടുണ്ട്.
2024-25 വർഷത്തെ മഹാരാഷ്ട്ര കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ അവലോകനത്തിൽ, വനിതാ ശിശുവികസന വകുപ്പ്, അനുവദനീയമായ 29,693 കോടി രൂപയ്ക്ക് പകരം 33,237.24 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചതായി കണ്ടെത്തി.
ഇത് 3,541.16 കോടി രൂപയുടെ അധിക ചെലവിന് ഇടയാക്കി. ഇതിന് കൃത്യമായ വിശദീകരണം നൽകാൻ ഓഡിറ്റിൽ സാധിച്ചതുമില്ല.
കൂടാതെ, അടിയന്തരമായ ആവശ്യങ്ങളൊന്നുമില്ലാതിരുന്നിട്ടും, 2025 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 15,586 കോടി രൂപ വേർച്വൽ പേഴ്സണൽ ഡെപ്പോസിറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും ഓഡിറ്റിൽ ചൂണ്ടിക്കാണിക്കുന്നു.
ഇതൊന്നും പോരാതെ, പദ്ധതിയുടെ ആനുകൂല്യം 29,000 പുരുഷന്മാർക്കും ലഭിച്ചതായാണ് കണ്ടെത്തൽ. ഇതിൽ 8000 പേർ സർക്കാർ ഉദ്യോഗസ്ഥരാണ്. ഈ പണം സർക്കാർ തിരിച്ചുപിടിച്ചെങ്കിലും എത്ര തുക ലഭ്യമായി എന്ന് വ്യക്തമല്ല.
ഈ കണ്ടെത്തലുകൾ ബജറ്റ് അച്ചടക്കത്തെക്കുറിച്ചും പൊതുപണം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളെക്കുറിച്ചും വലിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
പരിമിതമായ വ്യക്തിഗത വരുമാനമുള്ള സ്ത്രീകൾക്ക് ഈ പ്രതിമാസ സാമ്പത്തിക സഹായം വലിയൊരു ആശ്വാസമാകുന്നതിനാൽ പദ്ധതിക്ക് മഹാരാഷ്ട്രയിൽ വലിയ പ്രാധാന്യമുണ്ട്.
അതേസമയം, ഓഡിറ്റ് കണ്ടെത്തലുകളും വലിയ തോതിലുള്ള ഗുണഭോക്താക്കളുടെ ഒഴിവാക്കലും കാണിക്കുന്നത്, ക്ഷേമപദ്ധതികൾ കൃത്യമായി അർഹരിൽ എത്തിക്കുന്നതും കൃത്യമായ പരിശോധന ഉറപ്പുവരുത്തുന്നതും ഉത്തരവാദിത്തമുള്ള പൊതുചെലവഴിക്കലും തമ്മിൽ സന്തുലിതാവസ്ഥ പാലിക്കേണ്ടതിന്റെ വലിയ വെല്ലുവിളിയെയാണ്.
The Ladki Bahin Yojana, one of the most popular welfare schemes introduced by Maharashtra's Mahayuti government, provided a monthly financial assistance of ₹1,500 to women aged between 21 and 65. More than 26 million women, including homemakers, were beneficiaries of the scheme. Launched in 2024, it aimed to support unemployed and financially vulnerable women.
The scheme expanded rapidly and became a major issue in the 2024 Maharashtra Assembly elections. However, with millions of women enrolled, it also turned into a significant financial burden on the state.
A recent survey has revealed a sharp decline in the number of beneficiaries. According to government documents reviewed by The Indian Express, more than 9.2 million people had been removed from the scheme by July 2026.